8 January 2025

സിന്ധുനദീതട ലിപി ഡീകോഡ് ചെയ്യുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം; പ്രഖ്യാപനവുമായി എം.കെ സ്റ്റാലിന്‍

വളരെ പുരാതന നഗര സമൂഹങ്ങളിലൊന്നായ സിന്ധുനദീതട സംസ്‌കാരം അതിന്റെ സങ്കീര്‍ണ്ണമായ നഗര ആസൂത്രണത്തിനും നിഗൂഢമായ ലിപിക്കും പേരുകേട്ടതാണ്, അത് ഇന്നും അവ്യക്തമായി തുടരുന്നു.

സിന്ധു നദീതട സംസ്‌കാരത്തിന്റെ കാലഘട്ടത്തിലെ സ്‌ക്രിപ്റ്റുകള്‍ ഡീകോഡ് ചെയ്യുന്ന ആര്‍ക്കും ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 8.5 കോടി രൂപ) സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന സിന്ധുനദീതട സംസ്‌കാര സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാലഘട്ടത്തിൽ തഴച്ചുവളര്‍ന്ന സിന്ധുനദീതട സംസ്‌കാരത്തിന്റെ ലിപി വ്യക്തമായി മനസ്സിലാക്കാന്‍ നമുക്ക് ഇപ്പോഴും കഴിയുന്നില്ല. കടങ്കഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പണ്ഡിതന്മാര്‍ ഇന്നും തുടരുകയാണ്. അതുപോലെയുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇത് പരിഹരിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ 1 ദശലക്ഷം ഡോളര്‍ സമ്മാനം നല്‍കും.

വളരെ പുരാതന നഗര സമൂഹങ്ങളിലൊന്നായ സിന്ധുനദീതട സംസ്‌കാരം അതിന്റെ സങ്കീര്‍ണ്ണമായ നഗര ആസൂത്രണത്തിനും നിഗൂഢമായ ലിപിക്കും പേരുകേട്ടതാണ്, അത് ഇന്നും അവ്യക്തമായി തുടരുന്നു. ഈ വികസിത നാഗരികതയുടെ തകര്‍ച്ചയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത ചരിത്രകാരന്മാരെയും ഗവേഷകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share

More Stories

താലിബാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

0
അഫ്ഗാനിസ്ഥാൻ്റെ വിദേശകാര്യ ചുമതലയുള്ള മന്ത്രി മൗലവി അമീർ ഖാൻ മുത്താഖിയുമായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും ദുബായിൽ...

അന്തർവാഹിനികൾ ട്രാക്ക് ചെയ്യാം; സോണോബോയ്‌കൾ നിർമ്മിക്കാൻ ഇന്ത്യയും യുഎസും സഹകരിക്കുന്നു

0
കടലിനടിയിലെ അന്തർവാഹിനികൾ ട്രാക്കുചെയ്യുന്നതിന് ആവശ്യമായ സോണോബോയ്‌കൾ നിർമ്മിക്കാൻ ഇന്ത്യയും യുഎസും സഹകരിക്കുന്നു. യുഎസ് കമ്പനിയായ അൾട്രാ മാരിടൈമും ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡും (ബിഡിഎൽ) ഈ സോണോബോയികൾ ഇന്ത്യയിൽ നിർമ്മിക്കും....

സ്കൂൾ കലോത്സവം: കാൽനൂറ്റാണ്ടിന് ശേഷം സ്വർണക്കപ്പ് സ്വന്തമാക്കി തൃശൂർ

0
63ാം മത് സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പെടുത്ത് തൃശ്ശൂർ. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. കാൽനൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്.1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത്. 1008...

‘എമർജൻസി’ കാണാൻ പ്രിയങ്കാ ​​ഗാന്ധിയ്ക്ക് ക്ഷണവുമായി കങ്കണ റണാവത്ത്

0
തന്റെ ‘എമർജൻസി’ എന്ന സിനിമ കാണാൻ രാഷ്ട്രീയ എതിരാളി കൂടിയായ പ്രിയങ്കാ ​​ഗാന്ധിയെ ക്ഷണിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടുന്ന സിനിമയുടെ സംവിധാനവും...

ആദ്യമായി വോട്ടർ പട്ടികയിൽ ഇടംനേടി ആൻഡമാനിലെ ‘ജരാവ’ ഗോത്ര അംഗങ്ങൾ

0
ചരിത്രപരമായ ഒരു ചുവടുവെപ്പിൽ, ആൻഡമാൻ നിക്കോബാർ ദ്വീപ് ഭരണകൂടം ജാരവ സമുദായത്തിലെ 19 അംഗങ്ങൾക്ക് വോട്ടർ ഐഡി കാർഡുകൾ എൻറോൾ ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തു. മുമ്പ് ക്രൂരവും ഏകാന്തവും എന്ന് അറിയപ്പെട്ടിരുന്ന...

എല്ലാ നരകവും പൊട്ടിത്തെറിക്കും; ഹമാസിന് രൂക്ഷമായ താക്കീതുമായി ഡൊണാൾഡ് ട്രംപ്

0
പാലസ്തീനിലെ സായുധ ഗ്രൂപ്പായ ഹമാസിന് രൂക്ഷ താക്കീതുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20ന് മുമ്പ് ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ...

Featured

More News