12 January 2025

ഹണി റോസിന്റെ പരാതിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

ഇതിൽ കമന്റ്‌സിടുന്നവരോട് എനിക്ക് പറയാനുള്ളത് സോഷ്യല്‍ മീഡിയ എന്ന വാക്കിന്റെ അര്‍ഥം തോന്നിയതെല്ലാം എഴുതിവെക്കാനുള്ള മീഡിയ എന്നല്ല. നമ്മുടെ അഭിപ്രായം മാന്യമായി പറയാമെന്നും സന്തോഷ് അഭിപ്രായപ്പെട്ടു.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക പരാമർശത്തിൽ ഹണി റോസ് നല്‍കിയ പരാതിയില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയ എന്ന വാക്കിന്റെ അര്‍ത്ഥം തോന്നിയതെല്ലാം എഴുതിവെക്കാനുള്ള മീഡിയ എന്നല്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

നമ്മുടെ കേരളത്തില്‍ ആര്‍ക്കും ഡ്രസ് കോഡില്ലെന്നും താന്‍ മനസ്സിലാക്കിയിടത്തോളം ഈ വിഷയത്തില്‍ മൂന്നാളുകളാണുള്ളത്. പ്രമുഖ നടി, പ്രമുഖ കോടീശ്വരന്‍ പിന്നെ കമന്റ്‌സിടുന്നയാളുകള്‍. ഇതിൽ കമന്റ്‌സിടുന്നവരോട് എനിക്ക് പറയാനുള്ളത് സോഷ്യല്‍ മീഡിയ എന്ന വാക്കിന്റെ അര്‍ഥം തോന്നിയതെല്ലാം എഴുതിവെക്കാനുള്ള മീഡിയ എന്നല്ല. നമ്മുടെ അഭിപ്രായം മാന്യമായി പറയാമെന്നും സന്തോഷ് അഭിപ്രായപ്പെട്ടു.

അതേസമയം, ചില സാഹചര്യങ്ങളില്‍ നമ്മളെ കുറിച്ചോ കുടുംബത്തെ കുറിച്ചോ മോശം പ്രവൃത്തിയുണ്ടായാല്‍ തിരിച്ചും മോശം പറയേണ്ടി വരും. ഒരു പരിധി വിട്ടാല്‍ ഏതൊരാളും റിയാക്ട് ചെയ്യും. അതുപോലെയല്ല ഒരു നടിയുടെ വസ്ത്രം കണ്ടിട്ടോ നടന്മാരോടുള്ള ആരാധനയുടെ ഭാഗമായോ ഒരാള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നതെന്നും സന്തോഷ് പറയുന്നു .

ഇവിടെ ഒരു പ്രമുഖ കോടീശ്വരന്‍ ഒരു തമാശ എന്ന രീതിയില്‍ ദ്വയാര്‍ഥപരമാര്‍ശം നടത്തുകയും അദ്ദേഹത്തിന്റെ കൂട്ടുകാരും അതേ മാനസികാവസ്ഥയിലുള്ളവരും അത് രസകരമായി കാണുകയും ചെയ്തു. എന്നാൽ എല്ലാവര്‍ക്കും അത് തമാശയായി തോന്നണമെന്നില്ല. ജീവിക്കുക ജീവിക്കാനനുവദിക്കുക എന്നതുപ്രകാരം തമാശ കേള്‍ക്കുന്നയാള്‍ക്ക് അത് തമാശയായി തോന്നുന്നില്ലെങ്കില്‍ അത് അവിടെ വെച്ചുനിര്‍ത്തണമെന്നും സന്തോഷ് പറയുന്നു.

Share

More Stories

പുതിയ തരുണാസ്ഥി കണ്ടെത്തി; ലിപ്പോ കാർട്ടിലേജ് കൊഴുപ്പിനോട് സാമ്യമുള്ള ഇലാസ്‌തികത വർദ്ധിപ്പിക്കുന്ന ടിഷ്യു

0
സാധാരണയായി തിരിച്ചറിഞ്ഞ മൂന്ന് തരങ്ങളിൽ നിന്ന് വ്യത്യസ്തമായ തരുണാസ്ഥിയുടെ പുതിയതായി തിരിച്ചറിഞ്ഞ ഒരു രൂപം ശാസ്ത്രജ്ഞർ വിവരിച്ചിട്ടുണ്ട്. "ലിപ്പോകാർട്ടിലേജ്" എന്ന് വിളിക്കപ്പെടുന്ന ഈ ടിഷ്യു അതിൻ്റെ തനതായ ഘടന കാരണം വേറിട്ടു നിൽക്കുന്നു....

മഹാ വികാസ് അഘാഡിയിൽ വിള്ളൽ; തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഉദ്ധവ് സേന

0
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷം മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിൽ ആയിരിക്കുന്നതിൻ്റെ പ്രയോജനത്തെ ചോദ്യം ചെയ്‌ത അതിൻ്റെ കേഡറിൽ നിന്നുള്ള സമ്മർദ്ദം വർദ്ധിക്കുന്നു. എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളിലും...

ഒരു ജ്യോതി ശാസ്ത്രജ്ഞൻ വ്യാഴത്തിൻ്റെ മേഘങ്ങളുടെ അപ്രതീക്ഷിത ഘടന കണ്ടെത്തി

0
അമച്വർ ജ്യോതി ശാസ്ത്രജ്ഞനായ സ്റ്റീവ് ഹിൽ ഒരു പഴയ സാങ്കേതികത ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളിലൂടെ വ്യാഴത്തിൻ്റെ അന്തരീക്ഷ ഘടനയെ ചോദ്യം ചെയ്യപ്പെട്ടു. ഗ്രഹത്തിൻ്റെ ഐക്കണിക് കറങ്ങുന്ന മേഘങ്ങൾ മുമ്പ് അനുമാനിച്ചത് പോലെ അമോണിയ...

പങ്കാളിയെ കൊന്ന് ഫ്രിഡ്‌ജിൽ സൂക്ഷിച്ചത് എട്ടുമാസം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു

0
ലിവിങ് ടുഗതർ പങ്കാളിയെ കൊന്ന് മൃതദേഹം എട്ടുമാസത്തോളം ഫ്രിഡ്‌ജിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശി സഞ്ജയ് പട്ടിദാറാണ് പിടിയിലായത്. മൃതദേഹത്തിന് എട്ടുമാസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പിങ്കി പ്രജാപതി എന്ന...

ലയണല്‍ മെസി കേരളത്തിൽ ഒക്ടോബര്‍ 25ന്; ആരാധകര്‍ക്ക് നേരിട്ട് കാണാൻ അവസരം

0
അര്‍ജന്റീനയേയും മെസിയേയും ജീവന്‍ പോലെ സ്‌നേഹിക്കുന്ന കേരളത്തിലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന അറിയിപ്പുമായി കായിക മന്ത്രി വി അബ്‌ദുറഹ്‌മാന്‍. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും ഒക്ടോബര്‍ 25ന് കേരളത്തിൽ എത്തുമെന്നാണ് പ്രഖ്യാപനം. നവംബര്‍...

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്; അടുത്ത രണ്ട് ദിവസം താപനില ഉയരാൻ സാധ്യത

0
കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തിൽ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില...

Featured

More News