Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
മകരജ്യോതി തെളിഞ്ഞപ്പോൾ സന്നിധാനം ഭക്തി സാന്ദ്രമായി | Nalamidam
12 October 2026
Home News Kerala മകരജ്യോതി തെളിഞ്ഞപ്പോൾ സന്നിധാനം ഭക്തി സാന്ദ്രമായി

മകരജ്യോതി തെളിഞ്ഞപ്പോൾ സന്നിധാനം ഭക്തി സാന്ദ്രമായി

ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്‌തിയോടെ മലയിറങ്ങുന്നത്

240

തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷം മകരജ്യോതി തെളിഞ്ഞപ്പോൾ ദർശിച്ച് ഭക്തലക്ഷങ്ങൾ. 6.45ഓടെയാണ് മകരജ്യോതി ദൃശ്യമായത്. ശരണമുഖരിതം ആയിരുന്നു സന്നിധാനം. ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്‌തിയോടെ മലയിറങ്ങുന്നത്.

മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു. ചൊവാഴ്‌ച 6.30ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയത്.

ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണ് തിരുവാഭരണം വഹിച്ചത്. സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാൻ നിലക്കലില്‍ നിന്ന് രാവിലെ 10 മണിക്ക് ശേഷവും പമ്പയില്‍ നിന്ന് 12 മണിക്ക് ശേഷവും തീര്‍ത്ഥാടകരെ കടത്തി വിട്ടില്ലായിരുന്നു.