18 January 2025

അഞ്ച് വർഷം നിർബന്ധമാക്കി ബിജെപി കേന്ദ്ര നേതൃത്വം; കെ സുരേന്ദ്രനും ഒഴിയേണ്ടി വരും

അഞ്ച് വര്‍ഷമായി ഭാരവാഹി ആയിരിക്കുന്നവര്‍ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് പദവി ഒഴിയേണ്ടതായും വരും.

പദവികളിൽ അഞ്ച് വർഷം എന്ന കാലാവധി പൂര്‍ത്തിയാക്കിയ കേരളത്തിലെ ജില്ലാ അധ്യക്ഷന്മാരെ വെട്ടി ബിജെപി കേന്ദ്ര നേതൃത്വം. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സരിച്ച അധ്യക്ഷന്മാരെ കോര്‍കമ്മിറ്റിയില്‍ ഒഴിവാക്കുകയായിരുന്നു.


കോഴിക്കോട്- വി കെ സജീവന്‍, തിരുവനന്തപുരം -വി വി രാജേഷ്, ആലപ്പുഴ- ആര്‍ ഗോപന്‍, തൃശ്ശൂര്‍- കെ കെ അനീഷ് കുമാര്‍, കണ്ണൂര്‍- എന്‍ ഹരിദാസ്, കാസര്‍കോട്- രവീഷ് തന്ത്രി കുണ്ടാർ , വയനാട്- പ്രശാന്ത് മലവയല്‍, പാലക്കാട്-ഇ ഹരിദാസ്, മലപ്പുറം- രവി തേലത്ത്, എറണാകുളം- കെ ഷൈജു എന്നിവര്‍ തുടരില്ല

ഇവർക്ക് പകരമായി കാസര്‍കോട്- കെ ശ്രീകാന്ത്, കണ്ണൂര്‍- കെ രഞ്ജിത്, കോഴിക്കോട്- പി രഘുനാഥ് /അഡ്വ. കെ വി സുധീര്‍,മലപ്പുറം- അഡ്വ.ശ്രീപ്രകാശ് / അഡ്വ.അശോക്, പാലക്കാട്- സി മധു/ ഓമനക്കുട്ടന്‍. തൃശ്ശൂര്‍- എ നാഗേഷ്, എറണാകുളം- ജിജി തോംസണ്‍ / ബ്രഹ്‌മ രാജ്. ആലപ്പുഴ – സന്ദീപ് വചസ്പതി, കൊല്ലം – സോമന്‍ എന്നാവരാണ് സാധ്യതാ പട്ടികയിലുള്ളത്.

അതേസമയം, ഈ സ്ഥാനങ്ങളിലേക്ക് വനിതകളെ പരിഗണിക്കുകയാണെങ്കില്‍ രേണു സുരേഷ്, നിവേദിത സുബ്രഹ്‌മണ്യം, രാജി പ്രസാദ്, പ്രമീള ശശിധരന്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. ബിജെപി സംസ്ഥാന ഘടകത്തെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ് ഈ വിഷയം. അഞ്ച് വര്‍ഷമായി ഭാരവാഹി ആയിരിക്കുന്നവര്‍ ഇനി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ ഉള്‍പ്പെടെയുള്ളവര്‍ക്ക് പദവി ഒഴിയേണ്ടതായും വരും.

Share

More Stories

കെജ്‌രിവാളിന് എതിരെ കോൺഗ്രസ് ആക്രമണം നടത്തുന്നത് പ്രധാനമായത് എന്തുകൊണ്ട്?

0
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരം 2025 വളരെ രസകരമാണ്. 2015ലെയും 2020ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻ്റെ പ്രകടനം നിരാശാജനകം ആയിരുന്നുവെങ്കിലും ഇത്തവണ പുതിയ തന്ത്രവുമായാണ് പാർട്ടി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. ആം ആദ്‌മി പാർട്ടിയെയും (എഎപി) അരവിന്ദ്...

തോക്ക് ചൂണ്ടി 12 കോടിയുടെ സ്വർണവും പണവും കവർന്നു; കർണാടകയിൽ വൻ ബാങ്ക് കവർച്ച

0
കർണാടകയിൽ കാറിൽ എത്തിയ ആറംഗ സംഘം തോക്ക് ചൂണ്ടി ബാങ്കിൽ നിന്നും 12 കോടി വിലമതിക്കുന്ന സ്വർണവും പണവും കവർന്നു. മംഗളൂരു ഉള്ളാൾ താലൂക്കിലെ കെസി റോഡിലുള്ള കോട്ടേക്കർ സഹകരണ ബാങ്കിലാണ് കവർച്ച...

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ.അബൂബക്കറിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

0
യുഎപിഎ കേസില്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബൂബക്കര്‍ സുപ്രീം കോടതിയെ സമീപിച്ചത്....

ദുബൈ എയർപോർട്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന താവളം

0
2024ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന താവളമായി വീണ്ടും ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. 6.02 കോ​ടി ...

വയോധികരുടെ എണ്ണം കൂടുന്നു; ജനസംഖ്യയിൽ മൂന്നാം വർഷവും ഇടിവ്, ചൈന പ്രതിസന്ധിയില്‍

0
ചൈനയുടെ ജനസംഖ്യ മൂന്നാം വർഷവും കുറഞ്ഞു. ജനസംഖ്യയിൽ ഇടിവുണ്ടായെന്ന് ചൈനീസ് സർക്കാർ തന്നെയാണ് അറിയിച്ചത്. പ്രായമായവരുടെ ജനസംഖ്യയും ഉയരുകയും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ചൈന നേരിടുന്നത്. 2004 അവസാനത്തോടെ ചൈനയുടെ...

ഒരു കോടി രൂപ ആവശ്യപ്പെട്ട് ജോലിക്കാരിയോട് വഴക്കിട്ടു; സെയ്‌ഫ് അലി ഖാനെ ആക്രമിച്ചതിൽ പുതിയ വിവരങ്ങൾ

0
ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാൻ്റെ വസതിയിൽ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമിയെ ചോദ്യം ചെയ്യുന്നതിനായി ബാന്ദ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഖാൻ്റെ വീട്ടിൽ ഉണ്ടായ ആക്രമണ...

Featured

More News