27 January 2025

ചിരി ഓർമകൾ ബാക്കിയാക്കി സംവിധായകൻ ഷാഫി വിടവാങ്ങുമ്പോൾ

ബോക്‌സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഷാഫി. കോമഡിയിൽ ഊന്നി കഥ പറയാനായിരുന്നു ഷാഫി അധികവും ശ്രമിച്ചത്. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല തിരക്കഥാകൃത്ത് എന്ന നിലയിലും ഷാഫി ശ്രദ്ധ നേടി.

മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു പ്രായം . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ജനുവരി 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നമ്മെ പൊട്ടി ചിരിപ്പിച്ച നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി.

അദ്ദേഹം 1968 ഫെബ്രുവരിയിൽ എറണാകുളത്ത് ജനിച്ചു. പ്രശസ്ത സംവിധായകനായ റാഫിയുടെ (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ (1996) എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു ഷാഫിയുടെ തുടക്കം. രാജസേനൻ, റാഫി മെക്കാർട്ടിൻ എന്നിവർക്കൊപ്പവും സഹസംവിധായകനായി പ്രവർത്തിച്ചു.

ജയറാം നായകനായ വൺ‌മാൻ ഷോ (2001) എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, ചോക്ലേറ്റ്, മായാവി, ലോലിപോപ്പ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, വെനീസിലെ വ്യാപാരി, മേക്കപ്പ് മാൻ, 101 വെഡ്ഡിംഗ്സ്, ടൂ കണ്ട്രീസ്, ഷെർലക് ടോംസ്, ഒരു പഴയ ബോംബ് കഥ, ചിൽഡ്രൻസ് പാർക്ക് എന്നിങ്ങനെ പതിഞ്ചിലധികം സിനിമകൾ സംവിധാനം ചെയ്തു. ആനന്ദം പരമാനന്ദമാണ് അവസാനചിത്രം.

ബോക്‌സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു ഷാഫി. കോമഡിയിൽ ഊന്നി കഥ പറയാനായിരുന്നു ഷാഫി അധികവും ശ്രമിച്ചത്. സംവിധായകൻ എന്ന നിലയിൽ മാത്രമല്ല തിരക്കഥാകൃത്ത് എന്ന നിലയിലും ഷാഫി ശ്രദ്ധ നേടി. ഷെർലക് ടോംസിന്റെ തിരക്കഥ ഒരുക്കിയത് ഷാഫിയായിരുന്നു. മേക്കപ്പ് മാൻ,101 വെഡ്ഡിംഗ്, ഷെർലക് ടോംസ് എന്നീ ചിത്രങ്ങളുടെ കഥയും ഷാഫിയുടേതായിരുന്നു. ലോലിപോപ്പ്, 101 വെഡ്ഡിംഗ്സ് എന്നീ സിനിമകളിലൂടെ നിർമ്മാണരംഗത്തും ഷാഫി സജീവമായി.

റാഫിയുടെയും ഷാഫിയുടെയും അമ്മയും സംവിധായകൻ സിദ്ദിഖും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. അമ്മാവനാണെങ്കിലും റാഫിയും ഷാഫിയും സിദ്ദിഖിനെ അണ്ണാ എന്നാണ് വിളിച്ചിരുന്നത്. കൊച്ചി പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിൽ ഒരുകാലത്ത് എല്ലാവരും ഒന്നിച്ചായിരുന്നു താമസം. അമ്മാവൻ സിദ്ദിഖ് സഹ സംവിധായകനായി സിനിമയിലെത്തിയതോടെയാണ് റാഫിക്കും ഷാഫിക്കും സിനിമാ മോഹം മനസിലുണ്ടായത്.

മലയാളി പ്രേക്ഷകന്റെ ഹൃദയത്തിൽ ഇടം നേടിയ അനേകം ജനപ്രിയ സിനിമകളുടെ സംവിധായകനെയാണ് ഷാഫിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹ സംവിധായകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിങ്ങനെ ചലച്ചിത്രത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഷാഫി വിട പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share

More Stories

കേരളത്തിൽ 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

0
വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ 'ഓപ്പറേഷൻ സൗന്ദര്യ' മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഓപ്പറേഷൻ സൗന്ദര്യയുടെ...

ഇന്ത്യൻ ‘വൈറല്‍ മൊണാലിസ’ പത്ത് ദിവസം കൊണ്ട് പത്ത് കോടി രൂപ സമ്പാദിച്ചോ? സത്യം ഇതാണ്

0
മഹാകുംഭമേളക്ക് ഇടയിൽ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയാണ് മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നെത്തിയ മോണി ബോസ്ലെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ 'മൊണാലിസ' തരംഗമായത്. രുദ്രാക്ഷ മാലകള്‍ വില്‍ക്കാണ് എത്തിയതായിരുന്നു മോണി...

വഖഫ് ബില്ല് പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി; സംയുക്ത പാർലമെൻ്റെറി സമിതിയുടെ അംഗീകാരം അസാധുവായി

0
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻ്റെറി സമിതിയുടെ (ജെപിസി) അംഗീകാരം. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെ ആണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്. അതേസമയം, പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം...

ഒരു സ്ത്രീയുടെ ‘എലിറ്റിസം’ എന്ന കടുത്ത നിലപാട്; ശക്‌തമായ ഓൺലൈൻ ചർച്ചയ്ക്ക് വഴി തുറക്കുന്നു

0
ഐഐടി ബിരുദധാരികളെ കുറിച്ച് ഒരു സ്ത്രീയുടെ ആത്മാർത്ഥമായ വിമർശനം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു. "ആന്തരികത്തിന് അപ്രാപ്യമാണ്" എന്നാണ് അവരെ വിശേഷിപ്പിച്ചത്. ഓൺലൈനിൽ പോസ്റ്റ് ചെയ്‌ത പ്രസ്‌താവന, പെട്ടെന്ന് തന്നെ വ്യത്യസ്‌ത...

അമേരിക്കയുടെ വിമാനം ഇറക്കാൻ അനുവദിച്ചില്ല; രാജ്യത്തിനെതിരെ നടപടിയെടുക്കാൻ ട്രംപ് ഉത്തരവിട്ടു

0
യുഎസ് പ്രസിഡൻ്റായ ഡൊണാൾഡ് ട്രംപിൻ്റെ ഭരണകാലം അതിൻ്റെ തുടക്കം മുതൽ കടുത്ത തീരുമാനങ്ങളുടെ ഒരു നീണ്ട പട്ടികയാണ് കണ്ടത്. അടുത്തിടെ, കുടിയേറ്റക്കാരെ ചൊല്ലി യുഎസും കൊളംബിയയും തമ്മിലുള്ള തർക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ...

സെബിക്ക് പുതിയ മേധാവിയെ തേടി ധനകാര്യ മന്ത്രാലയം; ശമ്പളം ലക്ഷങ്ങൾ

0
സെബി മേധാവിയാകാൻ അവസരം. നിലവിലെ മേധാവിയായ മാധബി പുരി ബുച്ചിൻ്റെ മൂന്ന് വർഷത്തെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കാൻ ഇരിക്കെയാണ് പുതിയ മേധാവിക്കായി അപേക്ഷ ക്ഷണിക്കുന്നത്. ഫെബ്രുവരി 17 വരെ അപേക്ഷ സ്വീകരിക്കും. ശമ്പളമായി...

Featured

More News