31 January 2025

മുത്തലാഖ് ചൊല്ലിയ പുരുഷൻമാർക്ക് എതിരായ കേസിൻ്റെ വിവരം നൽകാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

കേരളത്തിൽ നിന്നുള്ള മുസ്ലീം സംഘടനകൽ ഉള്‍പ്പെടെ നല്‍കിയ ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ദേശം

ദില്ലി: മുത്തലാഖ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ വിവരങ്ങള്‍ തേടി സുപ്രീം കോടതി. മുത്തലാഖ് ചൊല്ലിയതിന് എത്ര മുസ്ലീം പുരുഷന്മാർക്ക് എതിരെ കേസെടുത്തിട്ടുണ്ട്, തുടര്‍നടപടികളെന്ത് തുടങ്ങിയ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകളുടെ വിവരങ്ങളും നല്‍കണം. മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യം ചെയ്‌ത്‌ കേരളത്തിൽ നിന്നുള്ള മുസ്ലീം സംഘടനകൽ ഉള്‍പ്പെടെ നല്‍കിയ ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ദേശം.

സമാന സ്വഭാവമുള്ള കുറ്റങ്ങള്‍ ഗാര്‍ഹിക പീഡന നിയമത്തിന്‍റെ പരിധിയില്‍പ്പെടുമെന്നും മുസ്ലീം വിഭാഗത്തോടുള്ള വിവേചനമാണ് നിയമമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഒരു പരിഷ്‌കൃത വിഭാഗത്തിലും ഇത്തരമൊരു സമ്പ്രദായമില്ലെന്നും സ്ത്രീ സംരക്ഷണത്തിന് നിയമം ആവശ്യമാണെന്നും ആയിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.

മുത്തലാഖ് ചൊല്ലിയാലും വിവാഹ മോചനമാകില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മുത്തലാഖ് നിരോധിക്കുമ്പോള്‍ അത് കുറ്റകരമാക്കാൻ കഴിയുമോ എന്നും തലാഖ് ചൊല്ലിയാല്‍ വിവാഹ മോചനമാകുമോ എന്നുമാണ് ഹര്‍ജിക്കാര്‍ ചോദിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Share

More Stories

കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘മൊണാലിസ ഇനി ബോളിവുഡിലേക്ക്

0
യുപിയിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ എന്നറിയപ്പെടുന്ന യുവതി ഇനി ബോളിവുഡിലേക്ക് . 'മോനി ബോണ്‍സ്ലെ' എന്ന് പേരുള്ള യുവതി ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ...

2025-ലെ ആദ്യ എബോള മരണം; ഉഗാണ്ട അതീവ ജാഗ്രതയിൽ

0
ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ എബോള വൈറസ് മാരകമായി പൊട്ടിപ്പുറപ്പെട്ടതായി ആരോഗ്യ അധികൃതർ ചൊവ്വാഴ്‌ച സ്ഥിരീകരിച്ചു. പിന്നാലെ ഈ വർഷത്തെ എബോളയുമായി ബന്ധപ്പെട്ട ആദ്യത്തെ മരണത്തിൻ്റെ റിപ്പോർട്ടുകളും പുറത്തുവന്നു. 2000-ൽ ഒരു കേസ് റിപ്പോർട്ട്...

കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്‌ഥാ ഊർജ്ജസ്വല നടപടികൾ; കേരളം ആവശ്യപ്പെട്ടത് 24,000 കോടിയുടെ പാക്കേജ്

0
കേന്ദ്ര ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്ന നടപടികൾ ആണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മൂലധന നിക്ഷേപം കൂട്ടുന്നതിനുളള നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്. വായ്‌പാ സ്വാതന്ത്യം വേണം. കേരളത്തിനുള്ള വിഹിതത്തിൽ വലിയ വെട്ടിക്കുറവ്...

ബ്രിട്ടൻ മുസ്ലീം മതമൗലികവാദത്തിൻ്റെ കൈകളിൽ അകപ്പെടും; മുന്നറിയിപ്പുമായി മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ

0
ബ്രിട്ടന് ശക്തമായ മുന്നറിയിപ്പുമായി മുൻ യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ. ബ്രിട്ടനെ വീണ്ടും മഹത്തരമാക്കേണ്ടത് ആവശ്യമാണ് . ബ്രിട്ടൻ മുസ്ലീം മതമൗലികവാദത്തിൻ്റെ കൈകളിൽ അകപ്പെടുമെന്നും അടുത്ത രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ പാശ്ചാത്യ രാജ്യങ്ങളുടെ...

ഹിന്ദുവിവാഹം പവിത്രം, വിവാഹമോചനം നൽകില്ലെന്ന് അലഹബാദ് ഹൈക്കോടതി

0
ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം പവിത്രമാണെന്നും വ്യക്തമായ കാരണമില്ലാതെ ഒരുവർഷത്തിനിടയിൽ വിവാഹമോചനം നൽകാൻ സാധിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി. രാജ്യത്തെ ഹിന്ദു വിവാഹനിയമത്തിലെ 14-ാം വകുപ്പുപ്രകാരം കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ബന്ധം വേർപെടുത്താനായി...

ഹമാസ് അനുകൂലികള്‍ എത്രയും വേഗം അമേരിക്ക വിടുക; വിസകള്‍ റദ്ദാക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്

0
പാലസ്തീനിലെ സായുധ ഗ്രൂപ്പായ ഹമാസ് അനുകൂല വിദ്യാര്‍ത്ഥികളുടെ വിസകള്‍ എത്രയും വേഗം റദ്ദ് ചെയ്യാനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കയിൽ പലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ പങ്കെടുത്ത യുഎസ് പൗരന്മാര്‍...

Featured

More News