6 February 2025

ഗാസ ഏറ്റെടുക്കാൻ അമേരിക്ക

യുദ്ധം ഗാസയെ മനുഷ്യർക്ക് താമസിക്കാൻ കഴിയാത്ത ഇടമാക്കി. പ്രദേശം ഗാസയിൽ ഇപ്പോൾ അവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. വെടിയേൽക്കാതെ, കൊല്ലപ്പെടാതെ നല്ലയിടങ്ങളിൽ സുരക്ഷിതമായി താമസിക്കാൻ പലസ്തീനികൾക്ക് കഴിയണമെന്ന് ട്രംപ് പറഞ്ഞു.

ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ തകർന്നുപോയ ഗാസ മുനമ്പ് പുനർനിർമിക്കാൻ ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. പലസ്തീനികൾ അവിടം വിട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രയേൽ പ്രധാനമന്തി ബഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. എന്നാൽ ട്രംപിൻ്റെ ആവശ്യം പലസ്തീൻ സംഘടനയായ ഹമാസ് തള്ളി.പലസ്തീൻകാരെ സ്വീകരിക്കാൻ ഈജിപ്റ്റും ജോർദാനും തയാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോർദാൻ രാജാവ് വൈറ്റ് ഹൗസിൽ എത്താനിരിക്കെയാണ് ട്രംപിന്റെ നിർദേശം.

യുദ്ധം ഗാസയെ മനുഷ്യർക്ക് താമസിക്കാൻ കഴിയാത്ത ഇടമാക്കി. പ്രദേശം ഗാസയിൽ ഇപ്പോൾ അവശിഷ്ടങ്ങളുടെ കൂമ്പാരമാണ്. വെടിയേൽക്കാതെ, കൊല്ലപ്പെടാതെ നല്ലയിടങ്ങളിൽ സുരക്ഷിതമായി താമസിക്കാൻ പലസ്തീനികൾക്ക് കഴിയണമെന്ന് ട്രംപ് പറഞ്ഞു.

യുഎസിൽ വച്ചായിരുന്നു ട്രംപ് – നെതന്യാഹ്യു കൂടിക്കാഴ്ച നടന്നത് . ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവൻ അമേരിക്കയിൽ എത്തുന്നത്. ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മർദവും കാര്യങ്ങൾ ഇവിടെ വരെ എത്തിക്കാൻ ഇസ്രയേലിനെ സഹായിച്ചതെന്ന് നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share

More Stories

പ്രാണികളെ അടിസ്ഥാനമാക്കിയുള്ള പുതിയ ഭക്ഷ്യ ചേരുവയ്ക്ക് അംഗീകാരം നൽകി യൂറോപ്യൻ കമ്മീഷൻ

0
ഉണക്കിയതും പൊടിച്ചതുമായ മീൽ വേം ലാർവകളിൽ നിന്ന് നിർമ്മിച്ച ഒരു പുതിയ ഭക്ഷ്യ ചേരുവയ്ക്ക് യൂറോപ്യൻ കമ്മീഷൻ അംഗീകാരം നൽകി. വണ്ടുകളുടെ ഇളം രൂപമായ മീൽ വേം ലാർവകളെ അൾട്രാവയലറ്റ് (യുവി) പ്രകാശം...

എട്ട് വർഷത്തെ ഇടവേള; മേഘ്‌ന രാജ് വീണ്ടും മലയാള സിനിമയിലേക്ക്

0
ദീർഘമായ എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി മേഘ്‌ന രാജ് സർജ വീണ്ടും മലയാള സിനിമ രംഗത്തേയ്ക്ക് മടങ്ങിയെത്തുന്നു. 2016 ൽ അഭിനയിച്ച അവസാനത്തെ ചിത്രത്തിന് ശേഷം വിവാഹിതയായി, മാതൃത്വം സ്വീകരിച്ച നടി...

നൂറുകണക്കിന് ‘സ്ത്രീകളെ ബലാത്സംഗം ചെയ്‌ത്‌ ജീവനോടെ ചുട്ടുകൊന്നു’; വിമതർ ഗോമ ജയിലിന് തീയിട്ടു

0
കോംഗോയിലെ ഗോമ നഗരത്തിൽ കഴിഞ്ഞയാഴ്‌ച റുവാണ്ടൻ പിന്തുണയുള്ള ഒരു വിമത സംഘം അതിക്രമിച്ചു കയറിയതിനെ തുടർന്നുണ്ടായ കലാപത്തിൽ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്‌തു. ഗോമയിലെ മുൻസെൻസെ ജയിലിൽ ഒരു...

‘ഇന്ത്യ AI-ക്ക് പ്രധാനപ്പെട്ട വിപണി’; ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ

0
ആഗോള AI മേഖലയിൽ ഇന്ത്യയുടെ നിർണായക പങ്കിനെ കുറിച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ ഊന്നിപ്പറഞ്ഞു. AI വിപ്ലവത്തിൽ ഇന്ത്യ നേതാക്കളിൽ ഒരാളാകണമെന്ന് അദ്ദേഹം പറഞ്ഞു. ഐടി മന്ത്രി അശ്വിനി വൈഷ്‌ണവുമായുള്ള...

ഹിന്ദു ആചാരങ്ങൾ പാലിക്കാത്തതിന് 18 ക്ഷേത്ര ജീവനക്കാർക്ക് നടപടി നോട്ടീസ്

0
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ഹിന്ദു ആചാരങ്ങൾ പാലിക്കാത്തതിന് 18 ജീവനക്കാർക്കെതിരെ നടപടി നോട്ടീസ്. ജീവനക്കാർ ഒന്നുകിൽ സർക്കാർ വകുപ്പുകളിലേക്ക് മാറണം. അല്ലെങ്കിൽ സ്വമേധയാ വിരമിക്കൽ പദ്ധതിക്ക് (വിആർഎസ്) അപേക്ഷിക്കണം...

‘സ്‌കൂൾ ആക്രമണം’; സ്വീഡിഷ് ചരിത്രത്തിലെ ഏറ്റവും വലിയ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു

0
സ്വീഡനിലെ റിസ്‌ബെർഗ്‌സ് സ്‌കൂളിലെ കാമ്പസിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ചൊവ്വാഴ്‌ച പത്തായി. ഇതിൽ തോക്കുധാരിയെന്ന് സംശയിക്കുന്നയാളും ഉൾപ്പെടുന്നു. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇതുവരെ കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ല, -പോലീസ് പറഞ്ഞു. സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം...

Featured

More News