15 February 2025

എഐയും സൈബർ സെക്യൂരിറ്റിയും; ICTAK ലോസ് ആൻഡെസ് ഇന്‍ഡസ്ട്രി റെഡിനസ് പ്രോഗ്രാമുകളിൽ അപേക്ഷിക്കാം

പഠിതാക്കള്‍ക്ക് അണ്‍സ്റ്റോപ്പില്‍ നിന്നുള്ള പഠന സബ്‌സ്‌ക്രിപ്ഷനും ലഭിക്കും

കൊച്ചി: ഐ ടി രംഗത്ത് ഒരു ജോലി നേടാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകളില്‍ നൈപുണ്യം നൽകാനായി ഐസിടി അക്കാദമി ഓഫ് കേരളയും ലോസ് ആൻഡെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയും സഹകരിച്ച് ഇന്‍ഡസ്ട്രി റെഡിനസ് പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.

തൊഴില്‍ രംഗത്ത് നിലവില്‍ ഏറെ സാധ്യതകളുള്ള ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി എന്നിവയിലാണ് ഈ ഓഫ്‌ലൈന്‍ കോഴ്‌സുകള്‍ നല്‍കുക. ‌സാങ്കേതിക വിദ്യാധിഷ്ഠിതമായ തൊഴിൽ വിപണിക്ക് യോജിച്ച ആഗോള അംഗീകാരമുള്ള പാഠ്യപദ്ധതിയാണ് ഇതിനായി സ്വീകരിക്കുന്നത്.

വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഉയര്‍ന്ന നിലവാരമുള്ള പരിശീലനം നല്‍കുന്നതില്‍ ഐസിടി അക്കാദമി എന്നും മുമ്പന്തിയിലുണ്ട്. ലോസ് ആൻഡെസുമായുള്ള സഹകരണം, പഠിതാക്കളുടെ പഠനാനുഭവം മെച്ചപ്പെടുത്തുകയും ആഗോള വീക്ഷണങ്ങളും വിഭവങ്ങളും അവര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്യുന്നു. ഇതിന് പുറമേ, പഠിതാക്കള്‍ക്ക് അണ്‍സ്റ്റോപ്പില്‍ നിന്നുള്ള പഠന സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

125 മണിക്കൂര്‍ ഇൻ്റെണ്‍ഷിപ്പിനൊപ്പം മൂന്ന് മാസം (375 മണിക്കൂര്‍) നീണ്ടുനില്‍ക്കുന്ന ഈ സര്‍ട്ടിഫൈഡ് സ്‌പെഷ്യലിസ്റ്റ് പ്രോഗ്രാമുകള്‍ മികച്ചൊരു പഠനാനുഭവം വാഗ്ദാനം ചെയ്യുന്നു. വ്യവസായ മേഖലയ്ക്ക് ആവശ്യമായ പരിശീലനം, പതിവ് പ്രവൃത്തിദിന ക്ലാസുകള്‍, അഭിമുഖങ്ങള്‍ നേരിടുന്നതിന് ആവശ്യമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മൊഡ്യൂളുകള്‍ എന്നിവയാണ് ഈ പ്രോഗ്രാമുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ പഠിതാക്കള്‍ക്ക് അവരുടെ അറിവ് പ്രയോഗിക്കാന്‍ അനുവദിക്കുന്ന ഒരു ക്യാപ്സ്റ്റോണ്‍ പ്രോജക്‌റ്റോടെയാണ് പ്രോഗ്രാമുകള്‍ അവസാനിക്കുന്നത്.

എറണാകുളത്തെ കച്ചേരിപ്പടിയിലെ ഹോളി ഫാമിലി ചര്‍ച്ചിലെ ലോസ് ആൻഡെസ് ഹബ്ബിലാണ് ക്ലാസുകള്‍ നടക്കുക. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: ictkerala.org/forms/interest-la

പ്രോഗ്രാമുകള്‍ക്കായി 2025 ഫെബ്രുവരി 22 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +916282876659 എന്ന നമ്പരിലോ ictkochi@ictkerala.org എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.

Share

More Stories

കോഹ്‌ലി ആർ‌സി‌ബി ക്യാപ്റ്റൻസി നിരസിച്ചത് എന്തുകൊണ്ട്; രജത് പട്ടീദറിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്?

0
ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025ന് മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) രജത് പട്ടീദറിനെ ക്യാപ്റ്റനായി നിയമിച്ചത് പലരെയും അത്ഭുതപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഐപിഎൽ 2025...

‘റാഗ് മീ നോട്ട്’; സിബിഐ സിനിമകളുടെ ശിൽപി എസ്.എൻ സ്വാമിയുടെ അടുത്ത ചിത്രം റാഗിംഗ് പശ്ചാത്തലത്തിൽ

0
റാഗിംഗ് പശ്ചാത്തലത്തിൽ അടുത്ത സിനിമയുമായി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എസ്.എൻ സ്വാമി. ‘റാഗ് മീ നോട്ട്’ എന്ന് പേരിട്ട ചിത്രത്തിൽ നായകന്മാരില്ല. കഥാപാത്രങ്ങൾ മാത്രമേ ഉണ്ടാകൂ. അതിക്രൂരമായ റാഗിംഗിൻ്റെ പശ്ചാത്തലത്തിലാണ് തൻ്റെ തിരക്കഥയിൽ...

സന്തോഷ വാർത്ത; യുഎഇയിലേക്ക് ഓൺ അറൈവൽ വിസ സൗകര്യം, ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി

0
കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുക്കപ്പെട്ട ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍...

നിങ്ങളുടെ ബാങ്ക് എത്രത്തോളം ആരോഗ്യകരമാണ്; ആർ‌ബി‌ഐ ഈ ബാങ്കുകളെ വിശ്വസിക്കുന്നു

0
ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിൽ ഇടയ്ക്കിടെ ഇത്തരം കേസുകൾ ഉണ്ടാകാറുണ്ട്. കാരണം ഒരു ബാങ്കിൻ്റെ വഷളായി കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി കാരണം ആർ‌ബി‌ഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പഞ്ചാബ് ആൻഡ്...

ആം ആദ്‌മി പാർട്ടി പിളർന്നു; നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു

0
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി (എഎപി) പരാജയപ്പെട്ടതിന് ശേഷം പാർട്ടിയിലെ ആഭ്യന്തര കലഹം പരസ്യമായി പുറത്തുവന്നു. പരാജയത്തിന് ശേഷം നിരവധി നേതാക്കൾ പാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി)...

നെയ്യാറ്റിൻകര ഗോപൻ്റെ തലയിലും ചെവിക്ക് പിന്നിലും ചതവ്; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. ലിവർ സിറോസിസും വൃക്കകളുടെ തകരാറും അടക്കം നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. മരണ കാരണമായേക്കാവുന്ന മുറിവുകൾ ഒന്നും...

Featured

More News