യുപിയിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയുടെ സമയത്തെ ശുചിത്വത്തിന് ഇന്ത്യയുടെ ന്യൂക്ലിയർ സാങ്കേതിക വിദ്യ ഉപയോഗിച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക കാര്യ മന്ത്രി ജിതേന്ദ്ര സിങ്ങ് റാണ അറിയിച്ചു . കഴിഞ്ഞ ഞായറാഴ്ച ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ കേന്ദ്ര ബഹിരാകാശ, ആണവോർജ മന്ത്രി ജിതേന്ദ്ര സിംഗാണ് ഇതിന് പിന്നാലെ രഹസ്യം വെളിപ്പെടുത്തിയത്.
പ്രദേശത്തെ ശുചിത്വം ഉറപ്പാക്കുന്നതിൽ ആണവ സാങ്കേതികവിദ്യ നിർണായക പങ്കുവഹിച്ചെന്ന് മന്ത്രി പറഞ്ഞതായി ദേശീയ മാധ്യമമായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. ത്രിവേണി സംഗമത്തില്‍ 50 കോടി ആളുകള്‍ മുങ്ങി കുളിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ പ്രയാഗ്‌രാജില്‍ കുളിക്കുന്നുണ്ടെങ്കിലും മഹാ കുംഭത്തിലെ നദീ ജലം പവിത്രവും വൃത്തിയുമാണ്.
ഇത്തരത്തിൽ ജലം ക്ളീനാക്കുന്നത് നമ്മുടെ രാജ്യത്തിന്റെ ന്യൂക്ലിയർ ടെക്നോളജി ഉപയോഗിച്ചാണ്. മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ , കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച് ,എന്നി സ്ഥാപനങ്ങള്‍ ചേർന്ന് ചേർന്ന് ആരംഭിച്ച തനത് ഇന്ത്യൻ മലിനജല സംസ്കരണ പ്ലാൻ്റുകളുടെ വിന്യാസത്തിന് നന്ദി. ഈ അതുല്യമായ നേട്ടം സാധ്യമാക്കിയത്.
ഇരു സ്ഥാപനങ്ങളും ആറ്റോമിക് എനർജി വകുപ്പുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിംഗ് ബാച്ച് റിയാക്ടറുകള്‍ സാങ്കേതികവിദ്യ എന്ന പേരില്‍ ഒരു മലിനജല സംസ്കരണ സംവിധാനം മഹാ കുംഭത്തില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിലൂടെയാണ് ജലം ശുചീകരിക്കുന്നത്. ജലത്തിലെ രോഗകാരികലായ ബാക്ടീരിയയും മറ്റും ഇല്ലാതാക്കുന്നു. മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ ,കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച്‌രണ്ട് സ്ഥാപനങ്ങളും ആറ്റോമിക് എനർജി വകുപ്പുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.
ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിംഗ് ബാച്ച് റിയാക്ടറുകള്‍ നദികളില്‍ സ്ഥാപിച്ചിട്ടുണ്ട്.ഇത് നദികളിലേ ജലത്തില്‍ മലിനജല സംസ്കരണ സംവിധാനം ആയി പ്രവർത്തിക്കും. കുംഭമേളയിലെ 9, 13, 15 സെക്ടറുകളിൽ hgSBR സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മൂന്ന് താൽക്കാലിക മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. ഓരോ പ്ലാന്റിനും പ്രതിദിനം 500 കിലോ ലിറ്റർ സംസ്കരണ ശേഷിയുണ്ട്.
താൽക്കാലിക ടോയ്‌ലറ്റുകളിൽ നിന്നും ഡ്രെയിനുകളിൽ നിന്നുമുള്ള മലിനജലം കൈകാര്യം ചെയ്യാൻ കഴിയുന്ന ഏകദേശം 11 സ്ഥിരം മലിനജല ശുദ്ധീകരണ പ്ലാന്റുകളും മൂന്ന് താൽക്കാലിക പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിദിനം 1.5 ലക്ഷം ലിറ്ററിലധികം മലിനജലം സംസ്കരിക്കപ്പെടുന്നു.
ഇത്രയും ജനക്കൂട്ടം എത്തുന്ന സ്ഥലത്ത് ശുചിത്വത്തിന്റെ ആഗോള മാനദണ്ഡം ഉറപ്പാക്കാൻ സാധിച്ചത് കൂട്ടായ ശ്രമത്തിലൂടെയാണന്നും BARC, IGCAR തുടങ്ങി സ്ഥാപനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.