22 February 2025

മലയാളി സൈനികൻ്റെ അവയവങ്ങള്‍ മരണാനന്തരം ജീവനുകള്‍ കാക്കും; ആറ് ജീവിതങ്ങള്‍ക്ക് തുണയായി

നിതിൻ്റെ കോര്‍ണിയ, കരള്‍, രണ്ട് വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയാണ് വിവിധ ഇടങ്ങളിലെ ആറ് പേരിലൂടെ ജീവന്‍ വീണ്ടെടുത്തത്

മരണശേഷവും കാസര്‍കോട് സ്വദേശിയായ സൈനികന്‍ നിതിന്‍ ആറ് ജീവനുകള്‍ കെടാതെ കാക്കും. കാസര്‍ഗോഡ് വാഹന അപകടത്തില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച നിതിൻ്റെ അവയവങ്ങള്‍ ബാംഗ്ലൂരിലെ കമാന്‍ഡ് ആശുപത്രിയിൽ എയര്‍ഫോഴ്‌സില്‍ നിന്നാണ് വിവിധ നഗരങ്ങളിലുള്ള ആറ് പേര്‍ക്ക് അതിവേഗത്തില്‍ എത്തിച്ച് അവയവമാറ്റ ചരിത്രത്തിലെ നാഴികകല്ലായത്.

നിതിൻ്റെ കോര്‍ണിയ, കരള്‍, രണ്ട് വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയാണ് വിവിധ ഇടങ്ങളിലെ ആറ് പേരിലൂടെ ജീവന്‍ വീണ്ടെടുത്തത്. 2025 ഫെബ്രുവരി 19ന് മസ്‌തിഷ്‌ക മരണം സംഭവിച്ച നിതിൻ്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭാര്യയും സഹോദരനും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ സമ്മതം നല്‍കുകയായിരുന്നു.

കര്‍ണാടക സ്റ്റേറ്റ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ്, ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ (റിസര്‍ച്ച് & റഫറല്‍) എന്നിവയുടെ മേല്‍നോട്ടത്തിലാണ് നിതിൻ്റെ കോര്‍ണിയ, കരള്‍, ഒരു വൃക്ക എന്നിവ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എയര്‍ബസില്‍ ഡല്‍ഹിയിലേക്ക് പറന്നത്. ഒരു വൃക്ക ബാംഗ്ലൂരില്‍ തന്നെയുള്ള ഒരു രോഗിക്ക് ദാനം ചെയ്‌തു. വിമാന മാര്‍ഗം തന്നെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രികളിലേക്ക് ഹൃദയവും ശ്വാസകോശവും എത്തിച്ചത്.

ആര്‍മി ബംഗളൂരു പൊലീസുമായി ചേര്‍ന്ന് ഗ്രീന്‍ കോറിഡോര്‍ സ്ഥാപിച്ചാണ് അതിവേഗം അവയവങ്ങള്‍ കൈമാറ്റം ചെയ്‌തത്. കാസര്‍കോട് പെരുമ്പള സ്വദേശിയാണ് നിതിന്‍. ചെല്ലുഞ്ഞി തെക്കേവളപ്പ് വീട്ടില്‍ പരേതനായ എംപി രാജൻ്റെയും കെ.പാര്‍വതിയുടേയും മകനാണ്. 34 വയസായിരുന്നു പ്രായം. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ചട്ടഞ്ചാലില്‍ നിതിന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. സംഭവം നാടിനെയാകെ ദുഃഖത്തിൽ ആക്കിയുന്നു.

Share

More Stories

‘ആരുടെയോ കുഞ്ഞിന് ജന്മം നല്‍കി’? ഐവിഎഫ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി

0
കേരളം ഉൾപ്പെടെ വന്ധ്യതാ ചികിത്സയില്‍ ഐവിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനം വിലമതിക്കാൻ ആവാത്തതാണ്. എന്നാൽ ഇത്തരം ചികിത്സയുടെ മറവിൽ ദമ്പതികളുടെ ആഗ്രഹങ്ങൾ ചൂഷണം ചെയ്‌തും തട്ടിപ്പുകൾ നടത്തിയും ചില ആശുപത്രികൾ വൻ വ്യവസായമാക്കി...

വിരമിക്കുന്നതിന് മുമ്പ് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് സെബി മേധാവി എന്തുകൊണ്ട് പറഞ്ഞു?

0
ആഴ്‌ചയിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്‌ച ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) പ്രധാന സൂചികയായ സെൻസെക്‌സ് 400 പോയിന്റിലധികം ഇടിവോടെയാണ് ക്ലോസ് ചെയ്‌തത്. സെൻസെക്‌സ്...

മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടന്നിരുന്നു; ട്രംപിൻ്റെ പുതിയ വെളിപ്പെടുത്തൽ

0
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഗൂഢാലോചന നടത്തിയെന്ന വലിയ അവകാശവാദം വീണ്ടും ഉന്നയിച്ചു. വാഷിംഗ്ടണിൽ നടന്ന 'റിപ്പബ്ലിക്കൻ ഗവർണേഴ്‌സ് അസോസിയേഷൻ' യോഗത്തിലാണ്...

‘അയ്യങ്കാളി’ ആവാൻ ആക്ഷൻ ഹീറോ സിജു വിത്സൺ; ‘കതിരവൻ’ സിനിമ ഷൂട്ടിംഗ് ഉടൻ

0
നവോത്ഥാന നായകൻ മഹാത്മാ 'അയ്യങ്കാളി'യുടെ ജീവചരിത്രം പറയുന്ന ബിഗ് ബഡ്‌ജറ്റ് പാൻ ഇന്ത്യൻ മൂവി ‘കതിരവൻ’ ഉടൻ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് ആക്ഷൻ ഹീറോ സിജു വിൽസൺ. താരാ പ്രൊഡക്ഷൻസിൻ്റെ...

എക്‌സലേറ- 2025; തിരുവനന്തപുരത്ത് എത്താൻ നൂറോളം വനിതാ സംരംഭകർ ഒരുങ്ങുന്നു

0
തിരുവനന്തപുരം: വ്യാപാര വിപണന മേളകൾക്കും മറ്റ് ഇതര ഫെസ്റ്റുകൾക്കും പ്രധാന പങ്കുവഹിക്കുന്ന തലസ്ഥാന നഗരമാണ് തിരുവനന്തപുരം. വീണ്ടും വലിയൊരു ഫെസ്റ്റിന് വേദിയാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം. വനിതകളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന...

ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്‌ത്‌ ആപ്പിൾ പുതിയ നിയമം

0
ചരിത്രത്തിലെ ഏറ്റവും വലിയ നടപടിയുമായി ആപ്പിൾ. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 135,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്‌തു. ആപ്പ് സ്റ്റോറിൽ സുതാര്യത ഉറപ്പാക്കുന്നതിന് ആണ് ഈ പുതിയ നിയമങ്ങൾ നടപ്പിലാക്കിയത്. യൂറോപ്യൻ യൂണിയൻ്റെ...

Featured

More News