22 February 2025

രാഹുല്‍ ഗാന്ധി പറഞ്ഞിട്ടും അനുസരിക്കാത്ത തരൂരിനെ അവഗണിക്കാൻ കോണ്‍ഗ്രസ്

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കള്‍ പലവട്ടം പരാതി അറിയിക്കുന്ന സാഹചര്യം ഉണ്ടായിട്ടും ശശി തരൂരിനോട് ദേശീയ നേതൃത്വം ഇതുവരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നില്ല.

ഹൈക്കമാണ്ടിൽ നിന്നും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഭിന്നതല്ലേ വിഷയങ്ങളിൽ സംസാരിച്ചിട്ടും ലേഖന വിവാദത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ശശി തരൂരിനോട് ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കള്‍ പലവട്ടം പരാതി അറിയിക്കുന്ന സാഹചര്യം ഉണ്ടായിട്ടും ശശി തരൂരിനോട് ദേശീയ നേതൃത്വം ഇതുവരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നില്ല. ആഗോള പൗരന്‍ എന്ന ഇമേജില്‍ നില്‍ക്കുന്ന ശശി തരൂരിനെതിരെ പാർട്ടി തലത്തിൽ ഒരു നടപടി വേണ്ട എന്നായിരുന്നു ദേശീയ നേതൃത്വത്തിലെ ധാരണ.

പക്ഷെ മാധ്യമങ്ങൾക്ക് മുൻപിൽ പാര്‍ട്ടി പൂര്‍ണ്ണ പരാജയം എന്ന് പറഞ്ഞശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയതോടെ ആണ് ഇതില്‍ മാറ്റം വരുത്തിയത്. രാഹുല്‍ ഗാന്ധി തന്നെ ശശി തരൂരിനെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ചതും ഇതിനെ തുടര്‍ന്നാണ്.

അതേസമയം സംഘടനാ തലത്തിലെ അവഗണനയിലെ പരാതികളാണ് തരൂര്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വച്ചത്. ഇത് പരിശോധിക്കാമെന്നും പാര്‍ട്ടി നിലപാടിനൊപ്പം മുന്നോട്ടു പോകണം എന്ന നിര്‍ദേശവും നല്‍കിയാണ് കൂടിക്കാഴ്ച അവസാനിച്ചത്. എന്നാല്‍ അടുത്ത ദിവസം തന്നെ ലേഖനത്തില്‍ സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷത്തെ പുകഴ്ത്തിയതിനെ ന്യായീകരിക്കുകയാണ് ശശി തരൂര്‍ ചെയ്തത്. ഒപ്പം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പരിഹസിക്കുകയും ചെയ്തു.

ഇതോടെ സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. എംപി എന്ന നിലയിലും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റിയംഗം എന്ന നിലയിലും ശശി തരൂരിന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഒരു ഗുണവും ഇല്ലെന്ന നിലപാടാണ് നേതാക്കള്‍ അറിയിച്ചത്. ഇതോടെയാണ് ശശി തരൂരിന് ഇനി ഒരു പരിഗണനയും നല്‍കേണ്ടെന്ന ധാരണയില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും സംഘടനാ ചുമതലകള്‍ വേണമെന്ന ശശി തരൂരിന്റെ ആവശ്യം പരിഗണിക്കില്ല. ശശി തരൂരിന്റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം കൂടുതല്‍ ഇടപെടലുകള്‍ നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

Share

More Stories

‘മൂന്നുലക്ഷം കടന്ന് സ്ക്രീനിങ്’; 16644 പേര്‍ക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന

0
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് മൂന്നുലക്ഷത്തിൽ അധികം (3,07,120) പേര്‍ കാന്‍സര്‍...

‘ഓർമയുടെ വിശ്വ രാജകുമാരൻ’;13.5 സെക്കന്‍ഡില്‍ 80 സംഖ്യകള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വിജ്ഞാനം ഇങ്ങനെ

0
മെമ്മറി ലീഗ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ഥി. ഉയര്‍ന്ന വേഗതയില്‍ വിവരങ്ങള്‍ ഓര്‍മിക്കാനും അത് ഓര്‍ത്തെടുത്ത് പറയാനുമുള്ള കഴിവ് പരീക്ഷിക്കുന്ന ഓണ്‍ലൈന്‍ മത്സരത്തിലാണ് 20കാരനായ വിശ്വ രാജകുമാർ എന്ന വിദ്യാർത്ഥി ഒന്നാമതെത്തിയത്....

‘നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കം’; തെറ്റിദ്ധാരണകൾ മാറി: മന്ത്രി പി.രാജീവ്

0
കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുക ആയിരുന്നു മന്ത്രി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായങ്ങൾ തുടങ്ങുന്നതിൽ...

മസ്‌കിന് 75 ദിവസത്തിൽ ഓരോ മിനിറ്റിലും എട്ട് കോടി രൂപയുടെ സമ്പത്ത് നഷ്‌ടപ്പെട്ടു

0
ലോകത്തിലെ ഏറ്റവും ധനികനായ വ്യവസായി എലോൺ മസ്‌കിന് കഴിഞ്ഞ 75 ദിവസത്തിനുള്ളിൽ ഇത്രയും വലിയ നഷ്‌ടം സംഭവിച്ചു നൂറുകണക്കിന് ശതകോടീശ്വരന്മാരുടെ ആകെ സമ്പത്തിനേക്കാൾ കൂടുതലാണ് ഇത്. ഡിസംബർ 18 മുതൽ, ടെസ്‌ല ഉടമയും...

‘ആരുടെയോ കുഞ്ഞിന് ജന്മം നല്‍കി’? ഐവിഎഫ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി

0
കേരളം ഉൾപ്പെടെ വന്ധ്യതാ ചികിത്സയില്‍ ഐവിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനം വിലമതിക്കാൻ ആവാത്തതാണ്. എന്നാൽ ഇത്തരം ചികിത്സയുടെ മറവിൽ ദമ്പതികളുടെ ആഗ്രഹങ്ങൾ ചൂഷണം ചെയ്‌തും തട്ടിപ്പുകൾ നടത്തിയും ചില ആശുപത്രികൾ വൻ വ്യവസായമാക്കി...

വിരമിക്കുന്നതിന് മുമ്പ് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് സെബി മേധാവി എന്തുകൊണ്ട് പറഞ്ഞു?

0
ആഴ്‌ചയിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്‌ച ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) പ്രധാന സൂചികയായ സെൻസെക്‌സ് 400 പോയിന്റിലധികം ഇടിവോടെയാണ് ക്ലോസ് ചെയ്‌തത്. സെൻസെക്‌സ്...

Featured

More News