22 February 2025

‘പൈങ്കിളി’ ആർത്തു ചിരിച്ച് കാണാനുള്ളത്; തീയറ്ററുകളില്‍ മികച്ച പ്രതികരണം

സ്ക്രീനിൽ വരുന്നവരും പോകുന്നവരും ഒക്കെ ഓരോ സെക്കൻഡും ചിരി നിറച്ചിരിക്കുകയാണ് ചിത്രത്തിൽ

തിയേറ്ററുകളിൽ അടുത്തിടെ എത്തുന്ന സിനിമകളെല്ലാം ഡാർക്ക്, വയലൻസ്, ആക്ഷൻ, സൈക്കോ സിനിമകൾ ആയിരുന്നെങ്കിൽ അതിൽ നിന്നെല്ലാം അടിമുടി വ്യത്യസ്‌തമായി തികച്ചും ലൈറ്റ് ഹാർട്ടഡ്, ഫണ്ണി സിനിമയായി തിയേറ്ററുകളിൽ ജനപ്രീതി നേടി മുന്നേറുകയാണ് ‘പൈങ്കിളി’ എന്ന ചിത്രം. പരിസരം മറന്ന് ആർത്തു ചിരിച്ച് കാണാനുള്ളത് എല്ലാമുള്ളൊരു കൊച്ചു ചിത്രമാണ് ‘പൈങ്കിളി’ എന്ന് നിസ്സംശയം പറയാം.

സ്ക്രീനിൽ വരുന്നവരും പോകുന്നവരും ഒക്കെ ഓരോ സെക്കൻഡും ചിരി നിറച്ചിരിക്കുകയാണ് ചിത്രത്തിൽ. സജിൻ ഗോപു നായകനായെത്തിയ ‘പൈങ്കിളി’ എന്ന ചിത്രം പ്രേക്ഷകർക്ക് ടോട്ടൽ ചിരി വിരുന്നൊരുക്കി മുന്നേറുകയാണ്. റിലീസായി ഒരാഴ്‌ച പിന്നിടുമ്പോൾ ഹൗസ് ഫുൾ ഷോകളുമായാണ് പൈങ്കിളിയുടെ കുതിപ്പ്. പ്രായഭേദമെന്യേ ഏവരും ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് തിയേറ്ററുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.

‘ആവേശം’ സിനിമയൊരുക്കിയ സംവിധായകൻ ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളെ സ്കോർ ചെയ്‌തിട്ടുണ്ട്. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.

അർ‍ജുൻ സേതുവിന്‍റെ ഛായാഗ്രഹണവും കിരൺ ദാസിന്‍റെ എഡിറ്റിംഗും ജസ്റ്റിൻ വർഗ്ഗീസിന്‍റെ സംഗീത സംവിധാനവും ചിത്രത്തിൽ ഏറെ മികവ് പുലർത്തിയിട്ടുമുണ്ടെന്ന് പ്രേക്ഷകർ. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് സിനിമ ഒരുക്കിയത്.

Share

More Stories

‘മൂന്നുലക്ഷം കടന്ന് സ്ക്രീനിങ്’; 16644 പേര്‍ക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന

0
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് മൂന്നുലക്ഷത്തിൽ അധികം (3,07,120) പേര്‍ കാന്‍സര്‍...

‘ഓർമയുടെ വിശ്വ രാജകുമാരൻ’;13.5 സെക്കന്‍ഡില്‍ 80 സംഖ്യകള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വിജ്ഞാനം ഇങ്ങനെ

0
മെമ്മറി ലീഗ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ഥി. ഉയര്‍ന്ന വേഗതയില്‍ വിവരങ്ങള്‍ ഓര്‍മിക്കാനും അത് ഓര്‍ത്തെടുത്ത് പറയാനുമുള്ള കഴിവ് പരീക്ഷിക്കുന്ന ഓണ്‍ലൈന്‍ മത്സരത്തിലാണ് 20കാരനായ വിശ്വ രാജകുമാർ എന്ന വിദ്യാർത്ഥി ഒന്നാമതെത്തിയത്....

‘നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കം’; തെറ്റിദ്ധാരണകൾ മാറി: മന്ത്രി പി.രാജീവ്

0
കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുക ആയിരുന്നു മന്ത്രി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായങ്ങൾ തുടങ്ങുന്നതിൽ...

മസ്‌കിന് 75 ദിവസത്തിൽ ഓരോ മിനിറ്റിലും എട്ട് കോടി രൂപയുടെ സമ്പത്ത് നഷ്‌ടപ്പെട്ടു

0
ലോകത്തിലെ ഏറ്റവും ധനികനായ വ്യവസായി എലോൺ മസ്‌കിന് കഴിഞ്ഞ 75 ദിവസത്തിനുള്ളിൽ ഇത്രയും വലിയ നഷ്‌ടം സംഭവിച്ചു നൂറുകണക്കിന് ശതകോടീശ്വരന്മാരുടെ ആകെ സമ്പത്തിനേക്കാൾ കൂടുതലാണ് ഇത്. ഡിസംബർ 18 മുതൽ, ടെസ്‌ല ഉടമയും...

‘ആരുടെയോ കുഞ്ഞിന് ജന്മം നല്‍കി’? ഐവിഎഫ് ക്ലിനിക്കിനെതിരെ യുവതിയുടെ പരാതി

0
കേരളം ഉൾപ്പെടെ വന്ധ്യതാ ചികിത്സയില്‍ ഐവിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സേവനം വിലമതിക്കാൻ ആവാത്തതാണ്. എന്നാൽ ഇത്തരം ചികിത്സയുടെ മറവിൽ ദമ്പതികളുടെ ആഗ്രഹങ്ങൾ ചൂഷണം ചെയ്‌തും തട്ടിപ്പുകൾ നടത്തിയും ചില ആശുപത്രികൾ വൻ വ്യവസായമാക്കി...

വിരമിക്കുന്നതിന് മുമ്പ് അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് സെബി മേധാവി എന്തുകൊണ്ട് പറഞ്ഞു?

0
ആഴ്‌ചയിലെ അവസാന വ്യാപാര ദിനമായ വെള്ളിയാഴ്‌ച ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) പ്രധാന സൂചികയായ സെൻസെക്‌സ് 400 പോയിന്റിലധികം ഇടിവോടെയാണ് ക്ലോസ് ചെയ്‌തത്. സെൻസെക്‌സ്...

Featured

More News