11 May 2025

‘മൂന്നുലക്ഷം കടന്ന് സ്ക്രീനിങ്’; 16644 പേര്‍ക്ക് കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധന

എല്ലാ സ്ത്രീകളും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തു കൊണ്ട് മൂന്നുലക്ഷത്തിൽ അധികം (3,07,120) പേര്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 1381 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

സ്‌ക്രീന്‍ ചെയ്‌തതില്‍ 16,644 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനക്ക് റഫര്‍ ചെയ്‌തു. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സെക്രട്ടറിയേറ്റ് ജീവനക്കാര്‍, ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു. ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിയാല്‍ സ്ത്രീകള്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ് നടത്താവുന്നതാണ്. എല്ലാ സ്ത്രീകളും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ക്യാമ്പയിൻ്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്‌തിട്ടുള്ളത്. അതിൻ്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്‌തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്.

2,80,161 സ്ത്രീകള്‍ക്ക് സ്‌തനാര്‍ബുദം ഉണ്ടോയെന്ന് അറിയാന്‍ സ്‌ക്രീനിംഗ് നടത്തി. അതില്‍ 9,585 പേരെ (3%) സ്‌തനാര്‍ബുദം സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്‌തു. 1,91,908 പേരെ ഗര്‍ഭാശയഗള കാന്‍സറിന് സ്‌ക്രീന്‍ ചെയ്‌തതില്‍ 7,460 പേരെ (4 ശതമാനം) തുടര്‍ പരിശോധനയ്ക്കായും 1,39,856 പേരെ വായിലെ കാന്‍സറിന് സ്‌ക്രീന്‍ ചെയ്‌തതില്‍ 943 പേരെ (1 %) തുടര്‍ പരിശോധനക്കായും റഫര്‍ ചെയ്‌തു. ഈ ക്യാമ്പയിനിലൂടെ നിലവില്‍ 37 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാൻ ആയതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കും.

സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കും. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Share

More Stories

പാകിസ്ഥാനെ ‘ഭിക്ഷക്കാരുടെ രാഷ്ട്രം’ എന്ന് വിശേഷിപ്പിച്ച് ഒവൈസി

0
ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉൽ-മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റും ഹൈദരാബാദിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ അസദുദ്ദീൻ ഒവൈസി, പാകിസ്ഥാന്റെ വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയും ഇന്ത്യയോടുള്ള ആക്രമണാത്മക നിലപാടും ചൂണ്ടിക്കാട്ടി രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ശനിയാഴ്ച ഒരു...

‘യുക്രൈനുമായി നേരിട്ട് ചർച്ച നടത്താം’; സമ്മതമറിയിച്ച് വ്‌ളാഡിമിർ പുടിൻ

0
യുദ്ധം അവസാനിപ്പിക്കാൻ യുക്രൈനുമായി നേരിട്ട് ചർച്ച നടത്താമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മെയ് 15 ന് ഇസ്താംബൂളിൽ ചർച്ചയ്ക്ക് തയാറെന്ന് പുടിൻ അറിയിച്ചു. ശാശ്വത സമാധാനത്തിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ചർച്ച ലക്ഷ്യമിടണമെന്ന്...

‘വെടിനിര്‍ത്തല്‍ ലംഘിച്ചു, ശ്രീനഗറിലെ വ്യോമ പ്രതിരോധ സംവിധാനം സജ്ജമായി’; ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള

0
ജമ്മു കാശ്‌മീരില്‍ വെടിനിര്‍ത്തല്‍ ഇല്ലാതായിരിക്കുന്നുവെന്നും ശ്രീനഗറിലെ വ്യോമ പ്രതിരോധ സംവിധാനം സജ്ജമായിയെന്നും ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. വെടിനിര്‍ത്തല്‍ എവിടെയാണെന്ന് മനസിലാകുന്നില്ലെന്നും ശ്രീനഗറിലാകെ സ്‌ഫോടന ശബ്‌ദങ്ങള്‍ കേട്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവിലും കാശ്‌മീരിലും...

വിരാട് കോഹ്‌ലിയെ പുറത്താക്കാൻ ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല

0
വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെ ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ രംഗത്തെത്തി. സ്റ്റാർ ബാറ്റ്സ്മാനായ അദ്ദേഹത്തോട് അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് സമയമെടുക്കാൻ ബോർഡ്...

‘ശത്രുവിനെയും മിത്രത്തെയും ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിയും’; ഇന്ത്യ ആക്രമിച്ചെന്ന പാക്കിസ്ഥാൻ വാദം തെറ്റെന്ന് അഫ്‌ഗാൻ

0
ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന പാക് അവകാശവാദം തള്ളി അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം. അഫ്‌ഗാനിസ്ഥാനെ ഇന്ത്യ ആക്രമിച്ചെന്ന പാക്കിസ്ഥാൻ വാദം തെറ്റെന്ന് താലിബാൻ അറിയിച്ചു. അഫ്‌ഗാൻ മണ്ണിൽ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്ന് അഫ്‌ഗാൻ...

‘പാകിസ്ഥാൻ ആവശ്യപ്പെട്ടു’; ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിച്ചതായി വിദേശകാര്യ മന്ത്രാലയം

0
വെടിനിർത്തൽ സ്ഥിരീകരിരിച്ച് ഇന്ത്യ. വെടിനിർത്തൽ ആവശ്യപ്പെട്ട് പാക് ഡിജിഎംഒ ഇന്ത്യയെ സമീപിക്കുക ആയിരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒരു മൂന്നാം കഷിയും വെടിനിർത്തലിൽ ഇടപെട്ടില്ല. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം...

Featured

More News