8 May 2025

സ്റ്റുഡൻറ് പോലീസ് പരിശീലനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് പി.എസ്.സി നിയമനത്തിന് വെയിറ്റേജ്; മന്ത്രിസഭാ തീരുമാനം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ്.പി.സി പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന സ്റ്റുഡൻസ് പൊലീസ് കേഡറ്റ് (എസ്.പി.സി) വിദ്യാർത്ഥികൾക്ക് യൂണിഫോം സർവീസുകളിൽ പി.എസ്‌.സി നിയനമത്തിന് വെയിറ്റേജ് നൽകാൻ വ്യാഴാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം.

ഹയർസെക്കൻഡറി ഹൈസ്‌കൂൾ തലങ്ങളിൽ നാലുവർഷം പരിശീലനം പൂർത്തിയാക്കി എ പ്ലസ് ഗ്രേഡ് നേടുന്ന കേഡറ്റുകൾക്ക് അഞ്ചു ശതമാനം വെയിറ്റേജ് ആയിരുക്കും നൽകുക.

ഹൈസ്‌കൂൾ ഹയർ സെക്കൻഡറി തലങ്ങളിൽ നാലുവർഷം പരിശീലനം പൂർത്തിയാക്കുകയും ഹൈസ്‌കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർസെക്കൻഡറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവർക്കും ഹൈസ്‌കൂൾ തലത്തിൽ എ ഗ്രേഡും ഹയർസെക്കൻഡറി തലത്തിൽ എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവർക്കും ഹൈസ്‌കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവർക്കും നാല് ശതമാനമായിരിക്കും വെയിറ്റേജ് ലഭിക്കുക.

ഹൈസ്‌കൂൾ തലത്തിലോ ഹയർ സെക്കൻഡറി തലത്തിലോ രണ്ടുവർഷം പരിശീലനം പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മൂന്ന് ശതമാനവും ഹൈസ്‌കൂൾ തലത്തിലോ ഹയർ സെക്കൻഡറി തലത്തിലോ രണ്ടുവർഷം പരിശീലനം പൂർത്തിയാക്കുകയും എ ഗ്രേഡ് നേടുകയും ചെയ്യുന്നവർക്ക് രണ്ട് ശതമാനം വെയിറ്റേജും ലഭിക്കും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ്.പി.സി പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share

More Stories

ഓപ്പറേഷൻ സിന്ദൂർ: ഐപിഎൽ തുടരുമോ? വിദേശ കളിക്കാരുടെ അവസ്ഥ എന്താണ്?

0
പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യൻ സൈന്യം നടത്തുന്ന 'ഓപ്പറേഷൻ സിന്ദൂർ' മൂലം രാജ്യത്തിന്റെ അതിർത്തികളിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ...

രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

0
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായുള്ള റിപ്പോർട്ടുകൾ വൈറലായതിന് മിനിറ്റുകൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ കരിയറിന്റെ രണ്ടാം പകുതിയിൽ ഇന്ത്യയ്ക്കായി...

‘അനുര കുമാര തരംഗം’; തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി എന്‍പിപി

0
ശ്രീലങ്കയില്‍ ചൊവാഴ്‌ച നടന്ന തദ്ദേശ സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പവർ പാർട്ടിക്ക് വമ്പൻ ജയം. അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള എൻപിപി 339ല്‍ തദ്ദേശ മുനിസിപ്പൽ കൗൺസിലുകളിൽ 265ഉം...

ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ ‘ ; പിന്തുണയുമായി ഋഷി സുനക്

0
പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലും (പി‌ഒ‌കെ) പ്രവർത്തിക്കുന്ന ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ പ്രതിരോധ സേന നടത്തിയ ആക്രമണങ്ങളെ ബുധനാഴ്ച യുകെ മുൻ പ്രധാനമന്ത്രി ഋഷി സുനക് ന്യായീകരിച്ചു, തീവ്രവാദികൾക്ക് ശിക്ഷയിൽ നിന്ന് മോചനം...

“സമാധാനത്തിനും സ്ഥിരതക്കും മുൻഗണന നൽകുക”; ‘സിന്ദൂരി’ന് ശേഷം ഇന്ത്യക്കും പാകിസ്ഥാനും ചൈനയുടെ സന്ദേശം

0
പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ആക്രമിച്ച് ഇന്ത്യ ബുധനാഴ്‌ച "ഓപ്പറേഷൻ സിന്ദൂർ" ആരംഭിച്ചു. ഈ സംഭവ വികാസത്തിൽ ചൈന ആശങ്ക പ്രകടിപ്പിക്കുകയും ആണവ ആയുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള...

‘സിന്ദൂർ’ ഇന്ത്യൻ സംസ്‌കാരവുമായി എങ്ങനെ ചേർന്നിരിക്കുന്നു?

0
പാക്കിസ്ഥാന്‍ വര്‍ഷങ്ങളായി വളര്‍ത്തി കൊണ്ടുവരുന്ന ഭീകരവാദത്തിന് എതിരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' എങ്ങനെയാണ് ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് 15 ദിവസത്തോളം നിശബ്‌ദമായി കാത്തിരുന്ന് ഇന്ത്യ നടത്തിയ സൈനിക...

Featured

More News