10 March 2025

തീർത്ഥാടകർക്ക് പതിനെട്ടാം പടി കയറി ദർശനം നടത്താം; ശബരിമലയിൽ പുതിയ മാറ്റം

ബലിക്കല്ലിൻ്റെ ഇരുവശങ്ങളിലൂടെ വരിയായി കടന്ന്‌ കിഴക്കേ വാതിൽ പ്രവേശിക്കുമ്പോൾ മുതൽ ദർശനം ലഭിക്കുന്ന വിധമാണ് മാറ്റുന്നത്

മീനമാസ പൂജകൾക്കായി നട തുറക്കുന്ന 14 മുതൽ പതിനെട്ടാം പടി കയറിവരുന്ന തീർത്ഥാടകർക്ക് നേരിട്ട് ദർശനം നടത്താവുന്ന പുതിയ സംവിധാനം ശബരിമലയിൽ നടപ്പാക്കും. പതിനെട്ടാം പടി ചവിട്ടി എത്തുന്ന തീർഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാക്കി കൊടിമരത്തിന് ചുവട്ടിൽ ഇരുവശങ്ങളിലൂടെ ബലിക്കൽപ്പുര കയറി ദർശനം നടത്താവുന്ന തരത്തിലാണ് പുതിയ സംവിധാനം.

ബലിക്കല്ലിൻ്റെ ഇരുവശങ്ങളിലൂടെ വരിയായി കടന്ന്‌ കിഴക്കേ വാതിൽ പ്രവേശിക്കുമ്പോൾ മുതൽ ദർശനം ലഭിക്കുന്ന വിധമാണ് മാറ്റുന്നത്. പുതിയ സംവിധാനത്തിനായുള്ള പ്ളാറ്റ്ഫോമിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കിഴക്കേ മണ്ഡപത്തിൻ്റെ വാതിൽ മുതൽ സോപാനം വരെ രണ്ടുവരികളായി കയറിപ്പോകാനുള്ള തരത്തിലാണ് പ്ളാറ്റ്ഫോമിൻ്റെ നിർമ്മാണം. രണ്ട് വരികളെ വേർതിരിക്കാൻ കാണിക്ക വഞ്ചിയും നിർമ്മിക്കും. ഉടൻ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്‌.

15 മീറ്റർ വരുന്ന പുതിയ സംവിധാനം വഴി തീർത്ഥാടകർക്ക് കുറഞ്ഞത് 30 സെക്കൻഡ് അയ്യപ്പ ദർശനം നടത്തി സുഗമമായി നടന്നു നീങ്ങാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിൻ്റെ കണക്കുകൂട്ടൽ. ഇരുമുടിക്കെട്ടില്ലാതെ വരുന്ന തീർഥാടകരെയും വടക്കുഭാഗത്ത് കൂടി ഇതേ ക്യൂവിലേക്ക്‌ കടത്തിവിട്ട് ദർശനമൊരുക്കും. പോലീസിന് തീർത്ഥാടകരെ നിയന്ത്രിക്കാനായി നിൽക്കുന്നതിന് കിഴക്കേ മണ്ഡപത്തിൽ വലത്‌ ഭാഗത്തുള്ള അഴികൾ പൊളിച്ച് ഉള്ളിലേക്ക് മാറ്റും.

വരികൾക്ക്‌ ഇടയിലായി നിർമിക്കുന്ന കാണിക്കവഞ്ചിയിൽ നിക്ഷേപിക്കുന്ന പണം കൺവേയർ ബെൽറ്റിലൂടെ പഴയ ഭണ്ഡാരത്തിൽ എത്തുന്ന തരത്തിലാണ് ബന്ധിപ്പിക്കുക. എല്ലാ തീർത്ഥാടകർക്കും തിരുമുമ്പിലുള്ള വഞ്ചിയിൽ കാണിക്ക നിക്ഷേപിക്കാനാകുന്ന തരത്തിലാണ് പുതിയ സംവിധാനത്തിൽ ഒരുക്കുന്നത്.

Share

More Stories

മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊന്ന കേസിൽ ഭീഷണി ഫോൺകോൾ കേന്ദ്രീകരിച്ചും അന്വേഷണം

0
യുപിയിൽ മാധ്യമ പ്രവർത്തകനെ അജ്ഞാതസംഘം വെടിവച്ചു കൊന്ന കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. വിവരാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ രാഘവേന്ദ്ര ബാജ്‌പേയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ ബാജ്‌പൈക്ക് ഭീഷണി ഫോൺ കോളുകൾ ലഭിച്ചിരുന്നതായി...

ഇന്ത്യൻ ഔഷധ വ്യവസായത്തിൽ ട്രംപിൻ്റെ താരിഫുകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും

0
ഇറക്കുമതികൾക്ക് തീരുവ ഉയർത്താനുള്ള യുഎസ് സർക്കാരിൻ്റെ തീരുമാനം ഇന്ത്യൻ ഔഷധ വ്യവസായത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തും. ഈ നീക്കം ഇന്ത്യൻ മരുന്ന് നിർമ്മാതാക്കളുടെ ഉൽപ്പാദന ചെലവ് വർദ്ധിപ്പിക്കുകയും ആഗോള വിപണിയിൽ അവരുടെ ഉൽപ്പന്നങ്ങൾക്ക്...

23000, 25000 അല്ലെങ്കിൽ 27000; നിഫ്റ്റി ഈ വർഷം എത്ര റെക്കോർഡ് സൃഷ്‌ടിക്കും?

0
കഴിഞ്ഞ അഞ്ച് മാസമായി ഇന്ത്യൻ ഓഹരി വിപണി ഇടിവ് നേരിട്ടു. ഇത് നിക്ഷേപകർക്ക് ലക്ഷക്കണക്കിന് കോടി രൂപ നഷ്‌ടമുണ്ടാക്കി. എന്നാൽ കഴിഞ്ഞ വ്യാപാര ആഴ്‌ചയിൽ വിപണി 1200 പോയിന്റിലധികം കുതിച്ചുയർന്നു. ഇത് നിക്ഷേപകർക്ക്...

കാസര്‍കോട് കാണാതായ പെൺകുട്ടിയെയും 42 വയസുള്ള അയല്‍വാസിയും തൂങ്ങിമരിച്ച നിലയില്‍ കാട്ടില്‍; പോലീസ് അന്വേഷണം തുടങ്ങി

0
കാസർകോട്: പൈവളിഗയിൽ നിന്ന് മൂന്നാഴ്‌ച മുമ്പ് കാണാതായ 15 വയസുകാരിയേയും അയൽവാസിയായ 42 വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി. പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ (15) അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ്...

‘അലവൈറ്റുകൾ ആരാണ്’; അവരെ സിറിയയിൽ വേട്ടയാടി കൊല്ലുന്നത് എന്തിന്?

0
ബഷർ അൽ- അസദിൻ്റെ വിടവാങ്ങലോടെ സിറിയയിലെ അലവൈറ്റ് സമൂഹത്തിൻ്റെ വിധി അനിശ്ചിതത്വത്തിലാണ്. ഒരിക്കൽ ഭരണകൂടം അധികാരം നേടിയ നിരവധി അലവൈറ്റുകൾ ഇപ്പോൾ വിമത വിഭാഗങ്ങളിൽ നിന്നും അസദിൻ്റെ ഭരണത്തിൻ കീഴിൽ ദുരിതമനുഭവിച്ച സുന്നി...

IIFA അവാർഡുകളിൽ ഹണി സിംഗിൻ്റെ ഭാഗ്യം തിളങ്ങി

0
ബോളിവുഡിലെ പ്രശസ്‌ത റാപ്പറും ഗായകനുമായ ഹണി സിംഗ് ഈ ദിവസങ്ങളിൽ വീണ്ടും വാർത്തകളിൽ ഇടം നേടി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം തിരിച്ചുവരവ് പ്രഖ്യാപിക്കുക മാത്രമല്ല, തൻ്റെ പുതിയ സംഗീത പര്യടനത്തിലൂടെയും...

Featured

More News