18 March 2025

ആഗോളതലത്തിൽ ലഹരിവല പിടിമുറുക്കിയതിനാലാണ് അതിന്റെ അനുരണനങ്ങൾ ഇവിടെയുമുണ്ടാകുന്നത്: മന്ത്രി ആർ ബിന്ദു

ക്യാംപസുകളിൽ ലഹരി വരുദ്ധ റാലികളും മാരത്തോണുകളും നടത്തുന്നതിനു പുറമേ ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കും. ലഹരി വിരുദ്ധ മുദ്രാവാക്യ രചനാ, റീൽസ് മത്സരങ്ങൾ നടത്തും.

കൗമാരക്കാരിലും യുവജനങ്ങളിലുമുൾപ്പെടെയുള്ള സർഗാത്മക, കർമ ശേഷികളെ നശിപ്പിച്ച് സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ കൂട്ടായ പ്രതിരോധം ഉയർത്തണമെന്ന് ഉന്നത വിഭ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. മാരക വിപത്തിനെതിരെ പൊതുസമൂഹത്തിലും ക്യാംപസുകളിലും ഹോസ്റ്റലുകളിലും നിരന്തര ഇടപെടലുകൾ നടത്തുമെന്നും സംസ്ഥാനത്തെ ലഹരിവിമുക്തമാക്കുക നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്‌കീമുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ലഹരിക്കെതിരെ ശക്തമായ നിലപാടുകളാണ് സംസ്ഥാനം സ്വീകരിച്ചുവരുന്നത്. എന്നാൽ ആഗോളതലത്തിൽ ലഹരിവല പിടിമുറുക്കിയതിനാലാണ് അതിന്റെ അനുരണനങ്ങൾ ഇവിടെയുമുണ്ടാകുന്നത്. ഈ വിപത്ത് മുന്നിൽക്കണ്ട് കഴിഞ്ഞവർഷം നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി ആരംഭിച്ച ആസാദ് സേനയ്ക്ക് മികച്ച പരിശീലന പദ്ധതി തയ്യാറാക്കി വോളന്റിയേഴ്സിന് പരിശീലനം നൽകാനായി. ഈ വർഷം സാമൂഹിക നീതി വകുപ്പിന്റെ സാമ്പത്തിക പിന്തുണ ലഭ്യമാക്കി സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കും. സഹപാഠികളിലൂടെ പ്രശ്നങ്ങൾ മനസ്സിലാക്കി ലഹരി വിപത്തുകൾക്ക് തടയിടും. ലഹരിയുടെ ഉറവിടങ്ങൾ മനസ്സിലാക്കി എക്സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കാൻ സേനയെ സജ്ജമാക്കും.

ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാംപയിനിന്റെ ഭാഗമായി 1000 കേന്ദ്രങ്ങളിൽ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും. ആദ്യ ഘട്ടമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സംവാദ സദസ്സുകൾ നടത്തും. സംസ്ഥാനത്തെ എല്ലാ ക്യാംപസുകളിലും മനുഷ്യച്ചങ്ങല ഒരുക്കും. ചിത്രം വരയ്ക്കുന്ന പ്രാദേശിക കലാകാരൻമാരേയും വിദ്യാർത്ഥികളേയും കോർത്തിണക്കി വാക്കും വരയും എന്ന ചിത്ര രചനാ സെഷനുകൾ സംഘടിപ്പിക്കും. ലഹരിയാകുന്ന ഇരുട്ടിൽ നിന്നും സാമൂഹിക നന്മയിലേക്കുള്ള തിരിവെട്ടം പകരാനുള്ള ദൗത്യങ്ങളുടെ പ്രതീകാത്മകമായി മൺചെരാതുകൾ തെളിക്കും.

ക്യാംപസുകളിൽ ലഹരി വരുദ്ധ റാലികളും മാരത്തോണുകളും നടത്തുന്നതിനു പുറമേ ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കും. ലഹരി വിരുദ്ധ മുദ്രാവാക്യ രചനാ, റീൽസ് മത്സരങ്ങൾ നടത്തും. ലഹരി വിരുദ്ധ സന്ദേശം പകരുന്നതിൽ മാതൃകാ പ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകരെ ആദരിക്കും. ലഹരി മുക്തി നേടിയവരുടെ സ്നേഹക്കൂട്ടായ്മകളും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ആസാദ് സേനക്കായി ഒരുക്കിയ ലഹരി വിമുക്ത ഗാനം മന്ത്രി പ്രകാശനം ചെയ്തു. ഹാപ്പിനെസ് അംബാസഡർ, ലഹരി വിമുക്ത കേരളം സെൽഫി ക്യാംപയിനുകൾക്കും മന്ത്രി തുടക്കമിട്ടു. സംസ്ഥാനത്തെ എൻഎസ് എസ് വോളന്റിയർമാർക്ക് മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 14 ജില്ലകളേയും കോർത്തിണക്കിയ ലഹരി വിരുദ്ധ ദീപശിഖാ പ്രയാണത്തിനും മനുഷ്യച്ചങ്ങലക്കും മന്ത്രി തുടക്കമിട്ടു. .

നാഷണൽ സർവീസ് സ്‌കീം കേരള റീജിയണൽ ഡയറക്ടർ എം യുപ്പിൻ , സംസ്ഥാന ഓഫീസർ ഡോ അൻസൻ ആർ എൻ, എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിപ്പിച്ചു. സംസ്ഥാനത്തെ ക്യാംപസുകളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

Share

More Stories

ഇന്ത്യയിൽ ഇപ്പോഴും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഉണ്ടോ ?

0
| വിദ്യാ ലേഖ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 148 പ്രകാരം സ്ഥാപിതമായ ഇന്ത്യയിലെ പരമോന്നത ഓഡിറ്റ് സ്ഥാപനമാണ് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. കൂടാതെ മുൻ‌ഗണനാക്രമത്തിൽ ഇന്ത്യയുടെ സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ അതേ...

ഇസ്രായേൽ – ഗാസ സംഘർഷം വീണ്ടും മുറുകുന്നു; വ്യോമാക്രമണവുമായി ഇസ്രായേൽ

0
മധ്യസ്ഥ ചർച്ചകൾ സ്തംഭിച്ചതോടെ ഇസ്രായേൽ ഗാസ സംഘർഷം വീണ്ടും മുറുകുകയാണ് . ഗാസ മുനമ്പിൽ ഉടനീളം നടന്ന വ്യോമാക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. ബന്ധുക്കളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിക്കുകയും മധ്യസ്ഥ...

അമേരിക്ക ധനസഹായം വെട്ടിക്കുറച്ചു; മാധ്യമ സ്ഥാപനം ഏറ്റെടുക്കാൻ യൂറോപ്യൻ യൂണിയൻ

0
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബജറ്റ് വെട്ടിക്കുറച്ച സാഹചര്യത്തിൽ, യുഎസ് സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബർട്ടി (RFE/RL) നെ എങ്ങനെ നിലനിർത്താമെന്ന് EU ചർച്ച ചെയ്യുമെന്ന് ബ്ലോക്കിലെ ഉന്നത നയതന്ത്രജ്ഞൻ...

ചിരഞ്ജീവി ലണ്ടനിലെത്തി; ഹീത്രോ വിമാനത്താവളത്തിൽ ആരാധകരുടെ ഗംഭീര വരവേൽപ്പ്

0
യുകെ സർക്കാർ പ്രഖ്യാപിച്ച 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്' സ്വീകരിക്കാൻ മെഗാസ്റ്റാർ ചിരഞ്ജീവി ലണ്ടനിലെത്തി. നാല് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര മേഖലയ്ക്ക് അദ്ദേഹം നൽകിയ സേവനം, വ്യക്തിപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ, മാതൃകാപരമായ പ്രവർത്തനങ്ങൾ എന്നിവ...

അനിശ്ചിതത്വവും അപകടസാധ്യതകളും ; ദക്ഷിണ കൊറിയൻ സെൻട്രൽ ബാങ്ക് ബിറ്റ്കോയിനെ റിസർവ്ഡ് ആസ്തിയായി തള്ളിക്കളയുന്നു

0
ദക്ഷിണ കൊറിയയുടെ കേന്ദ്ര ബാങ്ക് ബിറ്റ്കോയിനെ റിസർവ്ഡ് ആസ്തികളിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കുന്നില്ല. ബിറ്റ്കോയിന്റെ ചാഞ്ചാട്ടം രാജ്യത്തിന്റെ ദേശീയ സ്ഥിരതയ്ക്ക് അപകടസാധ്യതയും ആശങ്കയുമുള്ള കാര്യമാണെന്ന് ബാങ്ക് ഓഫ് കൊറിയ (BoK) പറഞ്ഞതായി റിപ്പോർട്ടുണ്ട്. ദീർഘകാല ഹോൾഡിംഗിനായി...

ധ്യാനത്തിന്റെ ചരിത്രവും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതും

0
ധ്യാനം വെറുമൊരു ട്രെൻഡി വെൽനസ് ഹാക്ക് മാത്രമല്ല - ആയിരക്കണക്കിന് വർഷങ്ങളായി ഇത് നിലവിലുണ്ട്. ധ്യാനത്തെക്കുറിച്ചുള്ള ആദ്യകാല രേഖകൾ ബിസി 1500 കാലഘട്ടത്തിലെ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളായ വേദങ്ങളിലാണ് കാണപ്പെടുന്നത്. വ്യാപാര മാർഗങ്ങൾ...

Featured

More News