മധ്യസ്ഥ ചർച്ചകൾ സ്തംഭിച്ചതോടെ ഇസ്രായേൽ ഗാസ സംഘർഷം വീണ്ടും മുറുകുകയാണ് . ഗാസ മുനമ്പിൽ ഉടനീളം നടന്ന വ്യോമാക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. ബന്ധുക്കളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിക്കുകയും മധ്യസ്ഥ കരാർ നിരസിക്കുകയും ചെയ്തു എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നദിനായാഹു പറഞ്ഞു .
രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി മുന്നോട്ടുവെച്ച വ്യവസ്ഥകൾ ഹമാസ് ലംഘിച്ചു .അത് ഒരുതരത്തിലും ഹമാസ് അംഗീകരിക്കുന്നില്ലെന്നാണ് ഇസ്രായേലിന്റെ ആരോപണം. ആദ്യഘട്ടത്തിൽ തന്നെ ബന്ധികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഏറെ അനിശ്ചിതത്വം നിലനിന്നിരുന്നു. ഹമാസ് ബന്ധികളെ പൊതുമധ്യത്തിൽ കൊണ്ടുവന്ന് അപമാനിക്കുകയാണെന്ന് ആരോപിച്ച് ഇസ്രായേലും ബന്ധി കൈമാറ്റം ഏറെ വൈകിപ്പിച്ചിരുന്നു .
പിന്നീട് സമാധാനം പുലരുന്നു എന്ന തരത്തിൽ ആദ്യഘട്ട വെടിനിർത്തൽ ചർച്ചകൾ പെട്ടെന്ന് തന്നെ പുരോഗമിച്ചു. ബന്ധികളെ എല്ലാം കൈമാറ്റം ചെയ്തു .രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ പിന്നീട് നീണ്ടുപോയി. ഒരു മാസം മുൻപേ തുടങ്ങേണ്ടിയിരുന്ന ചർച്ചകൾ ഏറെ വൈകിയാണ് പുനരാരംഭിച്ചത് .പക്ഷേ അപ്പോഴും ഗാസയിൽ സമാധാനം പുലരുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു .
പക്ഷേ ഇപ്പോൾ അതെല്ലാം വിപരീതമായി മാറുന്നു. ഗാസയിൽ യുദ്ധം കനക്കുന്നു. രണ്ടാം ഘട്ടത്തെ വെടി നിർത്തൽ ചർച്ചകളുടെ ഭാഗമായും ഇസ്രായേൽ മുന്നോട്ടുവെച്ചിരുന്നത് പ്രധാനമായും രണ്ട് ആവശ്യങ്ങളായിരുന്നു. ഒന്ന് പൂർണമായും മുഴുവൻ ബന്ധികളെയും ഇസ്രായേലിന് തിരികെ നൽകണം .അതായത് ബന്ധികളുടെ മൃതദേഹങ്ങൾ ഉൾപ്പെടെ ബന്ധികളാക്കിയ മുഴുവൻ പേരെയും വിട്ടുനൽകണം. ഒപ്പം തന്നെ ഗാസയിൽ ഉടനീളം വിന്യസിച്ചുള്ള സൈനികരെ പിൻവലിക്കണം. ഈ രണ്ട് ആവശ്യങ്ങളായിരുന്നു പ്രധാനമായും ഇസ്രായേൽ മുന്നോട്ടുവെച്ചിരുന്നത്.
എന്നാൽ ഈ രണ്ട് ആവശ്യങ്ങളും ഹമാസ് അത് അംഗീകരിച്ചില്ല. ഹമാസ് അതിൽ വിമുഖത കാണിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് ഇപ്പോൾ വീണ്ടും യുദ്ധം കനപ്പിച്ച് ഇസ്രായേൽ രംഗത്തെത്തിയത്. റഫേൽ അടക്കം ആശുപത്രിയിൽ ശക്തമായ വ്യോമാക്രമണം തന്നെയാണ് തുടരുന്നത് . ഒപ്പം തന്നെ ഹൂതികൾ ചെങ്കടലിൽ വളരെ വ്യോമാക്രമണം ശക്തിപ്പെടുത്തുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട് .
അതായത് യുഎസ് നേരത്തെ തന്നെ ഹൂതികളുടെ കേന്ദ്രങ്ങളിൽ ചെന്ന് ആക്രമിച്ചിരുന്നു . അതിന് തിരിച്ചടി എന്നോണം ഹൂത്തികൾ ചെങ്കടലിൽ അക്രമം ശക്തമാക്കിയിരിക്കുകയാണ്. ഒപ്പം ആദ്യഘട്ടത്തിൽ ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയ വേളയിൽ തന്നെ ഹമാസിന് പിന്തുണയുമായി ഹൂത്തികൾ എത്തിയതും ചെങ്കടലിൽ വളരെ വ്യാപകമായി വ്യോമാക്രമണം നടത്തുകയും ഒക്കെ ചെയ്തിരുന്നു .ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ഈ യുദ്ധം വീണ്ടും ശക്തമാകും എന്നാണ് കരുതപ്പെടുന്നത്.