9 April 2025

ലഹരി വസ്‌തുക്കൾ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൈമാറിയെന്ന് ആലപ്പുഴയിൽ പിടിയിലായ യുവതി

ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതി ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നൽകി. ഇതിന് ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. തസ്ലീന സുൽത്താനയാണ് എക്സൈസിന് മൊഴി നൽകിയത്.

ഇവർ ക്രിസ്റ്റീന എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുള്ളതായും കണ്ടെത്തി. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്‌തു. പ്രത്യേക ഉഷ്‌മാവിൽ എസി മുറികളിൽ കൃത്രിമമായി വളർത്തി എടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. ഇത് സാധാരണ കഞ്ചാവിനേക്കാൾ 20 മടങ്ങ്‌ വീര്യമുള്ളതാണ്.

തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് കൂടുതലും ഇന്ത്യയിലെത്തുന്നത്. സാധാരണ ഗതിയിൽ എയർപോർട്ടിൽ കസ്റ്റംസ് ആണ് ഇത്തരം മാരക കഞ്ചാവ് പിടികൂടാറുള്ളത്. ആലപ്പുഴയിൽ പ്രതികളെ എത്തിച്ചത് ഉദ്യോഗസ്ഥർ കെണിയുരുക്കി ആണെന്നാണ് വിവരം.

ബാംഗ്ലൂരിൽ ക്രിസ്റ്റീന എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. ചെന്നൈയിൽ നിന്നുള്ള പ്രതിക്ക് കേരളത്തിലും ബന്ധങ്ങളുണ്ട്. എറണാകുളത്ത് ഇവർ ഒരു സ്ഥാപനം നടത്തിയിരുന്നു. ഇവിടെ യുവതിയെ ലഹരി നൽകി പീഡിപ്പിച്ച കേസിൽ നാലാം പ്രതിയാണ് ഇവർ. പ്രധാനമായും എറണാകുളത്തും കോഴിക്കോടും ഇവർ ലഹരി വിൽപ്പന നടത്തിയെന്ന് എക്സൈസ് ഓഫീസർമാർ പറയുന്നത്.

Share

More Stories

‘അന്ത്യശാസനം’; 104% താരിഫ് ഏർപ്പെടുത്തി ട്രംപ് ചൈനക്കെതിരെ ആക്രമണം

0
ചൈനയും യുഎസും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ വീണ്ടും അതിൻ്റെ ഉച്ചസ്ഥായിയിലെത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണിക്ക് ഒരു ദിവസത്തിന് ശേഷം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 104% തീരുവ ഏർപ്പെടുത്തുമെന്ന്...

മാസപ്പടി കേസ്; എസ്എഫ്‌ഐഒ നടപടിക്ക് സ്റ്റേ ഇല്ല, കുറ്റപത്രത്തില്‍ പതിമൂന്ന് പ്രതികള്‍

0
മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടിക്ക് സ്റ്റേ ഇല്ല. തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിൻ്റെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. കേസ് ഈമാസം 21ന് പരിഗണിക്കും. എസ്എഫ്ഐഒ അന്വേഷണം പൂർത്തിയായ സ്ഥിതിക്ക് പുതിയ ഹർജി...

വഖഫ് നിയമം ബംഗാളിൽ നടപ്പാക്കില്ല: മമത ബാനർജി

0
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുധനാഴ്ച വഖഫ് (ഭേദഗതി) നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു . സംസ്ഥാന തലസ്ഥാനമായ കൊൽക്കത്തയിൽ ജൈന സമൂഹത്തിന്റെ ഒരു പരിപാടിയിൽ സംസാരിക്കവെ, ന്യൂനപക്ഷ ജനതയെയും അവരുടെ...

ഐബി ഉദ്യോഗസ്ഥയുടെ മരണം; അന്വേഷണ സംഘത്തിന് നാലുപാട് നിന്നും വിമര്‍ശനം

0
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ അന്വേഷിച്ച പോലീസിന് നേരെ വലിയ വിമര്‍ശനം ഉയരുന്നു. സംഭവം നടന്ന പിന്നാലെ ആദ്യ മൂന്ന് ദിവസം ഒരു നടപടിയും സ്വീകരിക്കാതെ അലംഭാവം കാട്ടി പ്രതിക്ക് രക്ഷപ്പെടാന്‍...

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറാൻ ഒരുങ്ങിയിരിക്കുന്നു: പ്രധാനമന്ത്രി

0
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. "ഏതാനും വർഷങ്ങൾക്കുള്ളിൽ, ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് നമ്മൾ ഉയർന്നു," ദ്രുതഗതിയിലുള്ള സാമ്പത്തിക...

വംശനാശം സംഭവിച്ച ‘ഡയര്‍ വൂള്‍ഫി’ന് ശാസ്ത്രജ്ഞര്‍ പുനര്‍ജന്മം നല്‍കി

0
പ്രശസ്‌തമായ 'ഗെയിം ഓഫ് ത്രോണ്‍സ്' സീരിസിലൂടെ ശ്രദ്ധേയമായ ഡയര്‍ വൂള്‍ഫിനെ 12500 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരുജ്ജീവിപ്പിച്ച് ശാസ്ത്രജ്ഞര്‍. റോമുലസ് ,റീമസ് എന്നിങ്ങനെ പേരുകള്‍ നല്‍കിയ രണ്ട് ആണ്‍ ചെന്നായകളും ഖലീസി എന്ന പെണ്‍...

Featured

More News