12 April 2025

‘മാസപ്പടി കേസിൽ വീണ വിജയൻ പ്രതി’; പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയ അനുമതി

എക്‌സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്

എക്‌സാലോജിക്- സിഎംആർഎൽ മാസപ്പടി ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഭാര്യയുമായ വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കുറ്റപത്രം സമർപ്പിച്ചത്. എക്‌സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്.

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലം അനുമതി നൽകി. സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടിൽ ക്രമക്കേട് നടന്നെന്ന എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് അനുമതി നൽകിയത്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് പ്രതികൾകൾക്ക് എതിരെ കുറ്റപത്രത്തിൽ ഉള്ളത്.

സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയത്. സിഎംആർഎല്ലിൽ നിന്നും ശശിധരൻ കർത്തയും ഭാര്യയും ഡയറക്ടർമാരായ എമ്പവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നുമാണ് പണം കൈപ്പറ്റിയത്.

കമ്പനികാര്യ ചട്ടം 447 വകുപ്പാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. വീണ ഉൾപ്പെടെ ഉള്ളവർക്ക് സമൻസ് അയക്കും. മറ്റുള്ളവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 2024 ജനുവരിയിൽ തുടങ്ങിയ അന്വേഷണത്തിലാണ് എറ്റവും പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.

Share

More Stories

റിലയൻസ് സോഫ്റ്റ് ഡ്രിങ്ക് ‘കാമ്പ’ യുടെ ബ്രാൻഡ് അംബാസഡറായി രാം ചരൺ

0
പാൻ ഇന്ത്യൻ താരം രാം ചരൺ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു, കമ്പനിയുടെ ജനപ്രിയ സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ കാമ്പയുടെ ബ്രാൻഡ് അംബാസഡറായി. ഈ വിവരം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഒരു...

വിഷുക്കാലം ആഘോഷമാക്കാൻ ‘പ്രണവിന്റെ കലവറ’

0
വിഷുവിന് പ്രേക്ഷകർക്ക് മുൻപിലേക്ക് ശ്രീകുമാർ ഉള്ളപ്പിള്ളിൽ സംവിധാനം ചെയ്ത ഷോർട് മൂവി 'പ്രണവിന്റെ കലവറ' പ്രദർശനത്തിനെത്തി. ഡിസൈർ എന്റർടൈൻമെന്റ്സ് യുട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്. വൈകുന്നേരം യുകെ സമയം 4.30നായിരുന്നു (ഇന്ത്യൻ സമയം രാത്രി...

സിന്ധു സൂര്യകുമാർ ഉൾപ്പെടെ പ്രതികളായ പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

0
ഏഷ്യാനെറ്റ് ന്യൂസിന്റെ ഏക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ ഉൾപ്പെടെ ചാനൽ ജീവനക്കാർ പ്രതികളായ പോക്‌സോ കേസ് റദ്ദാക്കി കേരളാ ഹൈക്കോടതി. പോലീസ് കുറ്റപത്രത്തിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് സിംഗിൾ ബെഞ്ച് പറയുകയായിരുന്നു . തെളിവിന്റെ...

‘താരിഫ് യുദ്ധം’; യുഎസ് ഉൽപ്പന്നങ്ങൾക്ക് ‘ചൈന’ തീരുവ 84% ൽ നിന്ന് 125% ആയി ഉയർത്തി

0
യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക തീരുവ 84 ശതമാനത്തിൽ നിന്ന് 125 ശതമാനമായി വർദ്ധിപ്പിച്ചു കൊണ്ട് ചൈന അമേരിക്കയുടെ "പരസ്‌പര താരിഫുകൾക്ക്" മറുപടി നൽകിയതായി സ്റ്റേറ്റ് കൗൺസിലിൻ്റെ കസ്റ്റംസ് താരിഫ് കമ്മീഷൻ വെള്ളിയാഴ്‌ച പുറത്തിറക്കിയ...

ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതികൾ സിബിഐ അന്വേഷണത്തിന് ഉത്തരവിടരുത്: സുപ്രീംകോടതി

0
കേസ് അന്വേഷിക്കുന്നതിൽ ലോക്കൽ പോലീസിൻ്റെ കഴിവില്ലായ്‌മക്ക് എതിരായ വെറും പൊള്ളയായ ആരോപണങ്ങൾ, യാതൊരു തെളിവുമില്ലാതെ, അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറുന്നതിനെ ന്യായീകരിക്കില്ലെന്ന് സുപ്രീം കോടതി ആവർത്തിച്ചു. കേസ് അന്വേഷിക്കാൻ ലോക്കൽ...

പട്‌നയിൽ ലാത്തിചാർജ്; കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

0
ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി ബീഹാറിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തമായി. വോട്ടർമാരെ ആകർഷിക്കാൻ എല്ലാ പാർട്ടികളും അവരവരുടെ തന്ത്രങ്ങൾ നടപ്പിലാക്കുകയാണ്. സംസ്ഥാനത്തെ ഒരു പ്രധാന വിഷയമായ തൊഴിലില്ലായ്‌മയും യുവാക്കളുടെ കുടിയേറ്റവും...

Featured

More News