6 April 2025

“സാത്താൻ വേദം ഓതുന്നത് കേട്ടിട്ടുണ്ടോ?”; നടൻ പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്

ഏപ്രിൽ 29നകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്

‘എമ്പുരാൻ’ വിവാദങ്ങൾക്കിടെ നടൻ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പ് നോട്ടീസ്. പൃഥ്വിരാജ് അഭിനയിച്ച മൂന്ന് സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടി. കടുവ, ജനഗണമന, ഗോൾഡ് സിനിമകളുടെ പ്രതിഫലത്തിലാണ് വ്യക്തത തേടിയത്. സിനിമയിൽ അഭിനയിച്ചതിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല.

നിർമാതാവ് എന്ന നിലയിൽ 40 കോടിയോളം രൂപ വാങ്ങിയെന്ന് കണ്ടെത്തി. നിർമാണ കമ്പനിയുടെ പേരിൽ പണം വാങ്ങിയതിൽ വ്യക്തത തേടി. കഴിഞ്ഞ ദിവസം ‘എമ്പുരാൻ’ നിർമാതാവ് ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിൽ സ്ഥാപനങ്ങളിൽ ഉള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡ്‌ നടത്തിയിരുന്നു.

ഒരു നടൻ എന്ന നിലയിൽ വരുമാനത്തിനുള്ള നികുതി ബാധ്യത ഒരു സഹ നിർമ്മാതാവിനേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൃത്യമായ വിലയിരുത്തലിനായി ഈ കാര്യങ്ങൾ വ്യക്തമാക്കാൻ വകുപ്പ് പൃഥ്വിരാജിനോട് ആവശ്യപ്പെട്ടു.

ഇത് ഒരു പതിവ് നടപടിക്രമമാണെന്നും അവരുടെ സ്റ്റാൻഡേർഡ് വെരിഫിക്കേഷൻ പ്രക്രിയയുടെ ഭാഗമാണെന്നും ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞു. വരുമാന വെളിപ്പെടുത്തലുകളുടെ ചില പ്രത്യേക മേഖലകളിൽ വ്യക്തത വരുത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 29നകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

2022 ഡിസംബർ മാസത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള മലയാള ചലച്ചിത്ര മേഖലയിലെ സിനിമാ നിർമ്മാതാക്കളുടെ സ്വത്തുവകകളിൽ ആദായനികുതി വകുപ്പ് വൻ റെയ്‌ഡ് നടത്തിയിരുന്നു. ഒരു വ്യാഴാഴ്ഴ്‌ച രാവിലെ 7.30ന് ആരംഭിച്ച റെയ്‌ഡ്‌ പിറ്റേന്ന് പുലർച്ചെ 4.30 വരെ തുടർന്നു.

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 50 ഓളം സ്ഥലങ്ങളിലായി നിർമ്മാതാക്കളായ ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ബാദുഷ, സുബൈർ, ആൻ്റെണി പെരുമ്പാവൂർ, നടനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ എന്നിവരുമായി ബന്ധപ്പെട്ട സ്വത്തുക്കളിലാണ് ആദായനികുതി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയത്.

ലൂസിഫർ സിനിമയിലെ പ്രധാന വില്ലൻ വേഷം ചെയ്‌ത വിവേക് ഒബ്‌റോയുടെ പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം ഒരു ദേശീയ ഏജൻസി റെയ്‌ഡ്‌ നടത്തിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Share

More Stories

ചൈത്ര നവരാത്രിയോടെ നക്‌സലിസം തുടച്ചു നീക്കപ്പെടും; ദന്തേവാഡയിൽ ഷായുടെ ഗർജ്ജനം

0
ദന്തേവാഡയുടെ മണ്ണിൽ ശനിയാഴ്‌ച ഒരു ചരിത്ര നിമിഷം ഉണ്ടായി. അടുത്ത വർഷത്തോടെ നക്‌സലിസം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ബസ്‌തർ ഇപ്പോൾ ചുവപ്പ് ഭീകരതയിൽ നിന്നുള്ള മോചനത്തിൻ്റെ അവസാന ഘട്ടത്തിലാണെന്നും...

ജസ്പ്രീത് ബുംറ ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നു; മുംബൈ ഇന്ത്യൻസിൽ ചേർന്നു

0
മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഒരു വലിയ ആശ്വാസ വാർത്തയുണ്ട്. ടീമിൻ്റെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഒടുവിൽ ഐപിഎൽ 2025-ലേക്ക് തിരിച്ചെത്തി. വളരെക്കാലമായി പുറം ശസ്ത്രക്രിയയ്ക്കും പുനരധിവാസത്തിനും വിധേയനായ ശേഷം, ബുംറ ഇപ്പോൾ...

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിനെതിരെ പുതിയ പെൺ സുഹൃത്തിൻ്റെ മൊഴി

0
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. വിവാഹ വാഗ്‌ദാനം നൽകി ലൈംഗിക ചൂഷണം, പണം തട്ടിയെടുക്കൽ എന്നീ വകുപ്പുകളാണ് പുതുതായി ചുമത്തിയത്. നേരത്തെ ബലാൽസംഗത്തിനും തട്ടിക്കൊണ്ട്...

ഓൺലൈൻ ട്രേഡിങ്; ഹൈക്കോടതി മുൻ ജഡ്‌ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയ മൂന്നുപേർ പിടിയിൽ

0
ഹൈക്കോടതി മുൻ ജഡ്‌ജിയിൽ നിന്ന് ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ 90 ലക്ഷം രൂപ തട്ടിയ മൂന്നുപേർ എറണാകുളത്ത് പിടിയിൽ. കണ്ണൂർ പെരിങ്ങത്തൂർ വലിയപറമ്പത്ത് മുഹമ്മദ് ഷാ (33), കോഴിക്കോട് ഇടച്ചേരി സ്വദേശികളായ ചെറിയ...

വീര്യത്തോടെ ശ്രീ​ ​ഗോകുലം മൂവീസിൻ്റെ ‘ഒറ്റക്കൊമ്പൻ’; ചിത്രീകരണം വിഷുവിന് ശേഷം

0
സുരേഷ് ​ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന 'ഒറ്റക്കൊമ്പൻ' സിനിമയുടെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കും. ഏപ്രിൽ ഏഴിന് ചിത്രീകരണം തുടങ്ങാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ്...

മാർക്‌സിസ്റ്റ് പാർട്ടിയെ നയിക്കാൻ എംഎ ബേബി

0
സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി. എംഎ ബേബിയെ സിപിഐഎം ജനറൽ സെക്രട്ടറിക്കാനുള്ള ശിപാര്‍ശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി...

Featured

More News