6 April 2025

10 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

പണ സ്ഥിരത നിലനിർത്തുന്നതിനും ബാങ്കിംഗ് സംവിധാനം കൂടുതൽ സുഗമം ആക്കുന്നതിനുമുള്ള ഒരു പ്രധാന നടപടി

പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ചുമതലയേറ്റതിന് ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നല്ല മാറ്റങ്ങൾ കാണുന്നുണ്ട്. പണപ്പെരുപ്പം കുറയ്ക്കുന്നതിനും പലിശ നിരക്ക് കുറയ്ക്കുന്നതിനുമുള്ള തീരുമാനങ്ങൾക്ക് ശേഷം, 10, 500 രൂപ നോട്ടുകളെ കുറിച്ച് ഇപ്പോൾ ഒരു വലിയ അപ്‌ഡേറ്റ് വന്നിരിക്കുന്നു.

പുതിയ നോട്ടുകളുടെ പ്രഖ്യാപനം

മഹാത്മാഗാന്ധി (പുതിയ) പരമ്പരയ്ക്ക് കീഴിൽ 10 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അടുത്തിടെ പ്രഖ്യാപിച്ചു. ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പ് ഈ പുതിയ നോട്ടുകളിൽ ഉണ്ടായിരിക്കും. എന്നിരുന്നാലും, മുമ്പ് പ്രചരിച്ചിരുന്ന 10 രൂപ, 500 രൂപ നോട്ടുകൾ നിയമപരമായി നിലനിൽക്കുമെന്ന് ആർബിഐ വ്യക്തമാക്കി.

നേരത്തെ, പുതിയ 100, 200 രൂപ നോട്ടുകൾ പുറത്തിറക്കുമെന്ന് ആർബിഐ പ്രഖ്യാപിച്ചിരുന്നു. പണ സ്ഥിരത നിലനിർത്തുന്നതിനും ബാങ്കിംഗ് സംവിധാനം കൂടുതൽ സുഗമം ആക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ഈ നടപടി കണക്കാക്കപ്പെടുന്നു.

റിപ്പോ നിരക്കിൽ കുറവിന് സാധ്യത

ഏപ്രിൽ ഏഴ് മുതൽ ആർ‌ബി‌ഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എം‌പി‌സി) യോഗം ആരംഭിക്കുന്നു. ഏപ്രിൽ ഒമ്പതിന് ഗവർണർ സഞ്ജയ് മൽഹോത്ര പോളിസി നിരക്ക് പ്രഖ്യാപിക്കും. വിദഗ്‌ദരുടെ അഭിപ്രായത്തിൽ, ഈ യോഗത്തിൽ റിപ്പോ നിരക്കിൽ 0.25% കുറവ് സാധ്യമാണ്.

ഇത് സംഭവിച്ചാൽ തുടർച്ചയായ രണ്ടാം തവണയായിരിക്കും റിപ്പോ നിരക്കുകൾ കുറക്കുന്നത്. ഇത് റിപ്പോ നിരക്ക് 6% ആയി കുറയ്ക്കും. ഇത് വായ്‌പയെടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കുകയും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

ഫെബ്രുവരിയിലും ആർ‌ബി‌ഐ 0.25% പലിശ നിരക്ക് കുറച്ചിരുന്നു. ഇത് ഭവന വായ്‌പകൾ, വാഹന വായ്‌പകൾ, മറ്റ് വായ്‌പകൾ എന്നിവയുടെ പലിശ നിരക്കുകൾ കുറച്ചു. ഇത് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം വിപണിയിലെ പണലഭ്യത വർദ്ധിപ്പിക്കുകയും നിക്ഷേപം ത്വരിതപ്പെടുത്തുകയും ചെയ്യും.

പൊതുജനങ്ങളിൽ പ്രഭാവം

ബാങ്കിംഗ് മേഖലയിലെ പുരോഗതി- പുതിയ നോട്ടുകളുടെ ലഭ്യത പണമൊഴുക്ക് സുഗമമാക്കുകയും ബാങ്കിംഗ് സംവിധാനത്തെ ശക്തിപ്പെടുത്തും.

വായ്‌പകൾ വിലകുറഞ്ഞതാകാനുള്ള സാധ്യത- റിപ്പോ നിരക്കിൽ സാധ്യമായ കുറവ് ഭവന വായ്‌പകൾ, വാഹന വായ്‌പകൾ, വ്യക്തിഗത വായ്‌പകൾ എന്നിവയുടെ ഇഎംഐ കുറയ്ക്കാൻ സഹായിക്കും.

പണപ്പെരുപ്പ നിയന്ത്രണം- ആർ‌ബി‌ഐയുടെ സമീപകാല നയ തീരുമാനങ്ങൾ പണപ്പെരുപ്പം നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകും.

നിക്ഷേപവും സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കൽ- കുറഞ്ഞ പലിശ നിരക്കുകൾ നിക്ഷേപം വർദ്ധിപ്പിക്കും. ഇത് വ്യവസായ, വ്യാപാര മേഖലകൾക്ക് ഗുണം ചെയ്യും.

Share

More Stories

ചൈത്ര നവരാത്രിയോടെ നക്‌സലിസം തുടച്ചു നീക്കപ്പെടും; ദന്തേവാഡയിൽ ഷായുടെ ഗർജ്ജനം

0
ദന്തേവാഡയുടെ മണ്ണിൽ ശനിയാഴ്‌ച ഒരു ചരിത്ര നിമിഷം ഉണ്ടായി. അടുത്ത വർഷത്തോടെ നക്‌സലിസം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ബസ്‌തർ ഇപ്പോൾ ചുവപ്പ് ഭീകരതയിൽ നിന്നുള്ള മോചനത്തിൻ്റെ അവസാന ഘട്ടത്തിലാണെന്നും...

ജസ്പ്രീത് ബുംറ ഐപിഎല്ലിലേക്ക് തിരിച്ചുവരുന്നു; മുംബൈ ഇന്ത്യൻസിൽ ചേർന്നു

0
മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഒരു വലിയ ആശ്വാസ വാർത്തയുണ്ട്. ടീമിൻ്റെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഒടുവിൽ ഐപിഎൽ 2025-ലേക്ക് തിരിച്ചെത്തി. വളരെക്കാലമായി പുറം ശസ്ത്രക്രിയയ്ക്കും പുനരധിവാസത്തിനും വിധേയനായ ശേഷം, ബുംറ ഇപ്പോൾ...

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിനെതിരെ പുതിയ പെൺ സുഹൃത്തിൻ്റെ മൊഴി

0
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. വിവാഹ വാഗ്‌ദാനം നൽകി ലൈംഗിക ചൂഷണം, പണം തട്ടിയെടുക്കൽ എന്നീ വകുപ്പുകളാണ് പുതുതായി ചുമത്തിയത്. നേരത്തെ ബലാൽസംഗത്തിനും തട്ടിക്കൊണ്ട്...

ഓൺലൈൻ ട്രേഡിങ്; ഹൈക്കോടതി മുൻ ജഡ്‌ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയ മൂന്നുപേർ പിടിയിൽ

0
ഹൈക്കോടതി മുൻ ജഡ്‌ജിയിൽ നിന്ന് ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ 90 ലക്ഷം രൂപ തട്ടിയ മൂന്നുപേർ എറണാകുളത്ത് പിടിയിൽ. കണ്ണൂർ പെരിങ്ങത്തൂർ വലിയപറമ്പത്ത് മുഹമ്മദ് ഷാ (33), കോഴിക്കോട് ഇടച്ചേരി സ്വദേശികളായ ചെറിയ...

വീര്യത്തോടെ ശ്രീ​ ​ഗോകുലം മൂവീസിൻ്റെ ‘ഒറ്റക്കൊമ്പൻ’; ചിത്രീകരണം വിഷുവിന് ശേഷം

0
സുരേഷ് ​ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന 'ഒറ്റക്കൊമ്പൻ' സിനിമയുടെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കും. ഏപ്രിൽ ഏഴിന് ചിത്രീകരണം തുടങ്ങാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ്...

മാർക്‌സിസ്റ്റ് പാർട്ടിയെ നയിക്കാൻ എംഎ ബേബി

0
സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി. എംഎ ബേബിയെ സിപിഐഎം ജനറൽ സെക്രട്ടറിക്കാനുള്ള ശിപാര്‍ശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി...

Featured

More News