8 April 2025

‘കള്ളപ്പണം വെളുപ്പിക്കല്‍’; യുഎസില്‍ അറസ്റ്റിലായ മലയാളി ജഡ്‌ജി കെപി ജോര്‍ജിൻ്റെ ജീവിതം ഇങ്ങനെ

കെപി ജോര്‍ജ് അമേരിക്കയില്‍ ഉന്നത സ്ഥാനത്തെത്തിയത് ഏവരെയും അതിശയിപ്പിച്ചിരുന്നു

കോട്ടയം: അമേരിക്കയിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്‌ജിയും ഇന്ത്യന്‍ വംശജനും അതിലുപരി മലയാളിയുമായ കെപി ജോര്‍ജ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്. വെള്ളിയാഴ്‌ചയാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്‌തത്.

പത്തനംതിട്ടയിലെ കോന്നിക്കടുത്തുള്ള കോക്കാത്തോട് ഗ്രാമത്തില്‍ ജനിച്ച കെപി ജോര്‍ജ് അമേരിക്കയില്‍ ഉന്നത സ്ഥാനത്തെത്തിയത് ഏവരെയും അതിശയിപ്പിച്ചിരുന്നു. പ്രതിസന്ധികള്‍ മറികടന്നാണ് അദ്ദേഹം വിജയം കൈവരിച്ചതെന്ന് അദ്ദേഹത്തിൻ്റെ സൂഹൃത്തുക്കള്‍ ഓര്‍ത്തെടുത്തു.

ഇക്കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അടിമാലിയിലെ ഒരു ദരിദ്ര കുടുംബത്തിന് വീട് വെച്ചു നല്‍കാന്‍ ധനസഹായവുമായി അദ്ദേഹം മുന്നോട്ടു വന്നിരുന്നു. ജീവകാരൂണ്യ പ്രവര്‍ത്തകയായ എംഎസ് സുനിലിൻ്റെ ഹോം ഫോര്‍ ഹോംലെസ് എന്ന പദ്ധതിയിലേക്കാണ് കെപി ജോര്‍ജ് തൻ്റെ സഹായം എത്തിച്ചത്.

തൻ്റെ പദ്ധതിയ്ക്ക് കീഴില്‍ ഒമ്പത് വീടുകളാണ് അദ്ദേഹം നിര്‍മ്മിച്ചു നല്‍കാന്‍ മുന്നോട്ടു വന്നതെന്ന് എംഎസ് സുനില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ആയുര്‍വേദ ചികിത്സക്കായാണ് കെപി ജോര്‍ജ് കേരളത്തിൽ എത്തിയതെന്നും സുനില്‍ വ്യക്തമാക്കി.

പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടിയ ആളാണ് കെപി ജോര്‍ജ്. അതേ കോളേജിലെ സുവോളജി വിഭാഗത്തിൻ്റെ മേധാവിയായി വിരമിച്ച വ്യക്തിയാണ് എംഎസ് സുനില്‍.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മികച്ച വിദ്യാര്‍ത്ഥിയായിരുന്നു കെപി ജോര്‍ജ് എന്ന് അദ്ദേഹത്തിൻ്റെ സുഹൃത്തായ വിജെ ജോസഫ് പറഞ്ഞു, ”വളരെ ചെറുപ്പത്തില്‍ തന്നെ ജോര്‍ജിന് അച്ഛനെ നഷ്‌ടമായി. പിന്നീട് അമ്മയാണ് ജോര്‍ജിനെ വളര്‍ത്തിയത്,” അഞ്ച് വര്‍ഷത്തോളം കോക്കോത്തോടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ തങ്ങള്‍ ഒരുമിച്ച് പഠിച്ചിരുന്നുവെന്ന് ജോസഫ് ഓര്‍ത്തെടുത്തു. 1982-83 കാലത്ത് ജോര്‍ജും കുടുംബവും കോക്കോത്തോടില്‍ നിന്നും മാറിപ്പോയി എന്നും ജോസഫ് പറഞ്ഞു.

പിന്നീടുള്ള കാലം കോന്നിയിലെ തെങ്ങുംകാവിലാണ് ജോര്‍ജും കുടുംബവും താമസിച്ചിരുന്നത്. അദ്ദേഹത്തിൻ്റെ സഹോദരന്‍മാരിൽ ഒരാള്‍ ഇപ്പോഴും പത്തനംതിട്ടയിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവര്‍ വിദേശ രാജ്യങ്ങളിലാണെന്ന് സുനില്‍ വ്യക്തമാക്കി.

1993-ലാണ് ഒരു ധനകാര്യ സ്ഥാപനത്തിലെ ജോലിക്കായി കെപി ജോര്‍ജ് യുഎസിലേക്ക് കുടിയേറിയത്. അതിനുശേഷം നിരവധി ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഒരു സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ എന്ന നിലയില്‍ അദ്ദേഹം ഷുഗര്‍ ലാന്‍ഡില്‍ ഒരു സ്വതന്ത്ര സാമ്പത്തിക ആസൂത്രണ സ്ഥാപനവും നടത്തി വരുന്നുണ്ട്.

ഫോര്‍ട്ട് ബെന്‍ഡ് ഐ.എസ്.ഡി അധ്യാപികയായ ഷീബയെയാണ് കെപി ജോര്‍ജ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. കെപി ജോര്‍ജ് 2018-ലാണ് കൗണ്ടി ജഡ്‌ജിയായി നിയമിതനായത്. 2022ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്‌ജിയായ അദ്ദേഹം വീണ്ടും വിജയം ഉറപ്പിച്ചു.

Share

More Stories

‘കർമ്മ ന്യൂസ്’ ചീഫ് എഡിറ്റർ കേരളത്തിൽ അറസ്റ്റിലായതിൻ്റെ കാരണം ഇതാണ്

0
മുസ്ലീം വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാരോപിച്ച് വിവാദ മലയാളം വെബ് പോർട്ടലിൻ്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ വിൻസ് മാത്യുവിനെ സൈബർ പോലീസ് കഴിഞ്ഞ ഞായറാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു. 'കർമ്മ ന്യൂസി'ലെ വിൻസ്...

പ്രസാദം വാങ്ങാൻ വിസമ്മതിച്ചു; ഭക്തരെ ബെല്‍റ്റ് കൊണ്ടടിച്ച് കടയുടമകൾ

0
ലഖ്‌നൗവിലെ ചന്ദ്രിക ദേവി ക്ഷേത്രത്തിൽ പ്രസാദവും മതപരമായ വസ്‌തുക്കളും വാങ്ങാൻ വിസമ്മതിച്ചതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് മര്‍ദനം. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തോടു ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങള്‍ വഴിയാണ് പ്രസാദം...

ദുബായ് ഷേയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി; കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു

0
ദുബായ് കിരീട അവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിൽ എത്തി. ഡൽഹി വിമാന താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു....

പ്രസവത്തിനിടെ വീട്ടിൽ സ്ത്രീ മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീൻ അറസ്റ്റിൽ

0
മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിൽ നടന്ന പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ സിറാജുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നതെന്ന് മലപ്പുറം എസ്.പി ആർ.വിശ്വനാഥ്‌ പറഞ്ഞു. സിറാജുദ്ദീന് സഹായം ചെയ്‌തവരിലേക്കും...

ഔറംഗസേബിൻ്റെ ശവകുടീര നഗരം ‘ഖുൽതാബാദി’നെ പുനർനാമകരണം ചെയ്യുമെന്ന് മന്ത്രി സഞ്ജയ് ഷിർസാത്ത്

0
സംബാജിനഗർ: മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന 'ഖുൽതാബാദ്' പട്ടണത്തിൻ്റെ പേര് 'രത്നപൂർ' എന്നാക്കി മാറ്റുമെന്ന് മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ഷിർസാത്ത് പറഞ്ഞു. ഛത്രപതി സംബാജിനഗർ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ...

സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ പ്രതിവർഷം 12,000 ബ്രിട്ടീഷുകാർ അറസ്റ്റിലാകുന്നു

0
ഭീഷണിപ്പെടുത്തുന്നതോ കുറ്റകരമോ ആയ ഓൺലൈൻ പോസ്റ്റുകളുടെ പേരിൽ യുകെയിൽ ആയിരക്കണക്കിന് ആളുകളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് കസ്റ്റഡി ഡാറ്റ ഉദ്ധരിച്ച് ദി ടൈംസ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ...

Featured

More News