21 April 2025

‘അടിച്ചമര്‍ത്തലിനും ചൂഷണത്തിനും ഇരയായ മനുഷ്യരോട് ഐക്യപ്പെട്ട മനസ്’: മുഖ്യമന്ത്രി

ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കും എതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചു

പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ സ്‌നേഹത്തിൻ്റെയും ലോക സമാധാനത്തിൻ്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ അനുശോചനം:

മനുഷ്യ സ്‌നേഹത്തിൻ്റെയും ലോക സമാധാനത്തിൻ്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവന്‍ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തിയ മനസ്സായിരുന്നു അദ്ദേഹത്തിൻ്റെത്. പലസ്തീന്‍ ജനതയോട്, അവരുടെ വേദനയിലും സഹനത്തിലും യാതനാനുഭവങ്ങളിലും മനസുകൊണ്ട് ചേര്‍ന്നു നിന്നതിലൂടെ അദ്ദേഹം വഴികാട്ടിയായി. മാര്‍പാപ്പയുടെ വിയോഗത്തില്‍ വേദനിക്കുന്ന ലോക ജനതയോട് ആകെയും വിശ്വാസ സമൂഹത്തിനോട് പ്രത്യേകിച്ചും അവരുടെ ദുഃഖത്തില്‍ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നു.

88-ാം വയസ്സിലായിരുന്നു പോപ്പ് ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയത്. 2001ല്‍ കര്‍ദിനാളായി. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായും 266-ാമത്തെ മാർപാപ്പയുമായിരുന്നു. വത്തിക്കാനിൽ നിന്നുള്ള വീഡിയോ സ്റ്റേറ്റ്മെന്റിലാണ് മാർപാപ്പ വിടവാങ്ങിയ വാർത്ത അറിയിച്ചത്.

2013 മാർച്ച് 13നാണ് മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം. സഭക്കുള്ളിലും പുറത്തും നവീകരണത്തിൻ്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭീകരതയും അഭയാർഥി പ്രശ്‌നവും മുതൽ ആഗോള താപനം വരെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിലപാടുള്ള വ്യക്തിത്വമായിരുന്നു.

അഭയാർഥികളോട് മുഖം തിരിക്കാനുള്ള യൂറോപ്പിൻ്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം. ബാലപീഡനത്തിന് എതിരെ അതിശക്തമായ നിലപാടെടുത്തു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കും എതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചു.

Share

More Stories

റഷ്യൻ വാർത്താ ഏജൻസി ‘സ്പുട്നിക്’ ആഫ്രിക്കയിലെ ആദ്യ എഡിറ്റോറിയൽ കേന്ദ്രം തുറന്നു

0
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളുമായുള്ള വിശാലമായ നയതന്ത്ര മുന്നേറ്റത്തിന്റെ ഭാഗമായുള്ള ഒരു നീക്കത്തിൽ, റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക് എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ തങ്ങളുടെ ആദ്യത്തെ ആഫ്രിക്കൻ എഡിറ്റോറിയൽ കേന്ദ്രം തുറന്നു. നയതന്ത്രപരമായും...

കണക്ക് കൂട്ടലുകൾ പിഴച്ച ‘പൈങ്കിളി’

0
മലയാള സിനിമകൾ പൊതുവെ കുറഞ്ഞ ബജറ്റിലാണ് നിർമ്മിക്കുന്നതെങ്കിലും മികച്ച കഥാതന്തുവുള്ളവയാണ്. വളരെ കുറഞ്ഞ ബജറ്റിൽ നിർമ്മിക്കുന്നതിനാൽ തന്നെ ഈ സിനിമകൾ നൂറുകണക്കിന് കോടി ലാഭം എളുപ്പത്തിൽ നേടിത്തരുന്നു. എന്നാൽ ചിലപ്പോഴൊക്കെ ഈ കണക്കുകൂട്ടലുകൾ...

പതിനേഴാം ലോക ചാമ്പ്യൻഷിപ്പ് വിജയം; ജോൺ സീന റിക്ക് ഫ്ലെയറിന്റെ റെക്കോർഡ് തകർത്തു

0
WWE താരം ജോൺ സീന ഏറ്റവും കൂടുതൽ ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടിയ പ്രൊഫഷണൽ ഗുസ്തിക്കാരനായി ചരിത്രം സൃഷ്ടിച്ചു. ഇതുവരെ, അദ്ദേഹം 17 ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്. മുമ്പ്, ഈ റെക്കോർഡ്...

ദൈവം കൈയ്യിൽ മാന്ത്രിക വടിയുമായി നിൽക്കുന്ന മജീഷ്യനല്ല

0
| ശ്രീകാന്ത് പികെ 2014 ലോ 2015 - ലോ മറ്റോ ആണെന്ന് തോന്നുന്നു, "ദൈവം കൈയ്യിൽ മാന്ത്രിക വടിയുമായി നിൽക്കുന്ന മജീഷ്യനല്ല" എന്ന് പോപ്പ് ഫ്രാൻസിസ് പ്രസ്ഥാവിച്ചത്. ബിംഗ് ബാങ്ങ് തിയറിയേയും, പരിണാമ...

‘സ്ത്രീ’ എന്നതിന്റെ നിർവചനം ; യുകെ സുപ്രീം കോടതി വിധിക്കെതിരെ ട്രാൻസ് ആക്ടിവിസ്റ്റുകളുടെ റാലി

0
തുല്യതാ നിയമപ്രകാരം ഒരു സ്ത്രീയെ ജൈവിക ലൈംഗികത നിർവചിക്കുന്നുവെന്ന് ബ്രിട്ടണിലെ ഉന്നത കോടതി വിധിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് ട്രാൻസ്‌ജെൻഡർ ആളുകളും ആക്ടിവിസ്റ്റുകളും ലണ്ടനിൽ പ്രതിഷേധവുമായി രംഗത്തെത്തി. 2010-ൽ പാസാക്കിയ വിവേചന വിരുദ്ധ നിയമനിർമ്മാണത്തിൽ നിന്ന്...

മാർപ്പാപ്പ കുറച്ചുകാലം കൂടി ഉണ്ടായിരുന്നെങ്കിൽ കത്തോലിക്കാ സഭയിൽ സ്ത്രീ പുരോഹിതർ വരുമായിരുന്നു: അൽഫോൻസ് കണ്ണന്താനം

0
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് സന്ദർശനത്തിനായി ക്ഷണിച്ചിരുന്നുവെന്ന് എന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനം.അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അത് നടന്നില്ല.താൻ വളരെ വർഷങ്ങൾക്കു മുമ്പാണ്...

Featured

More News