ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മാർപ്പാപ്പയെ ഇന്ത്യയിലേക്ക് സന്ദർശനത്തിനായി ക്ഷണിച്ചിരുന്നുവെന്ന് എന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അൽഫോൻസ് കണ്ണന്താനം.അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അത് നടന്നില്ല.താൻ വളരെ വർഷങ്ങൾക്കു മുമ്പാണ് മാർപാപ്പയെ കണ്ടത്. വലിയ സ്നേഹമുള്ള ആളാണെന്നും ഒരു സാധാരണ മനുഷ്യനെന്ന പോലെയാണ് സംസാരിച്ചതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.
എല്ലാ വിഷയങ്ങളിലും ധൈര്യപൂർവം പ്രതികരിച്ചയാളാണ് മാർപാപ്പയെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ധാരാളം മാറ്റങ്ങൾ മാർപ്പാപ്പ കൊണ്ടുവന്നു. കുറച്ചുകാലം കൂടി അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ വിപ്ലവകരമായ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമായിരുന്നു. മാർപ്പാപ്പ കുറച്ചുകാലം കൂടി ഉണ്ടായിരുന്നെങ്കിൽ കത്തോലിക്കാ സഭയിൽ സ്ത്രീ പുരോഹിതർ വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.