3 May 2025

പ്രധാനമന്ത്രി മോദിയെ വേദിയിലിരുത്തി വിഴിഞ്ഞത്തെ കണക്കുകള്‍ പറഞ്ഞ് മുഖ്യമന്ത്രി

മുഖ്യമന്ത്രി പറഞ്ഞ കണക്ക് പ്രകാരം 8686 കോടി രൂപയുടേതാണ് വിഴിഞ്ഞം പദ്ധതി. ഇതിൽ അയ്യായിരത്തി മൂന്നൂറ്റി എഴുപത് കോടി എണ്‍പത്തിയാറ് ലക്ഷം രൂപ കേരളമാണ് ചിലവഴിക്കുന്നത്.

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് കേന്ദ്രവും കേരളവും ചിലവഴിച്ച തുകയുടെ കണക്കുകള്‍ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ക്രഡിറ്റ് ആർക്കെന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവലും വലിയ പ്രചരണം നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി കണക്കുകള്‍ വ്യക്തമാക്കിയത്.

മുഖ്യമന്ത്രി പറഞ്ഞ കണക്ക് പ്രകാരം 8686 കോടി രൂപയുടേതാണ് വിഴിഞ്ഞം പദ്ധതി. ഇതിൽ അയ്യായിരത്തി മൂന്നൂറ്റി എഴുപത് കോടി എണ്‍പത്തിയാറ് ലക്ഷം രൂപ കേരളമാണ് ചിലവഴിക്കുന്നത്. 2497 കോടി അദാനി ഗ്രൂപ്പും ചിലവഴിച്ചു. കേന്ദ്രം നല്‍കിയത് 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ്. കേരളത്തിലെ എല്‍.ഡി എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് പദ്ധതിയെനന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവര്‍ഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി.

75 ശതമാനം കണ്ടയിനര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് കാര്‍ഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. ഇത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവില്‍ പരിഹരിക്കാന്‍ കേരളത്തിനു കഴിയുന്നു എന്നതു കേരളീയര്‍ക്കാകെ അഭിമാനകരമാണ്.

1996 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപപ്പെടുത്തിയ പദ്ധതിയാണിവിടെ യാഥാര്‍ത്ഥ്യമാവുന്നതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വിഴിഞ്ഞത്തിന്റെ ശില്പി എന്ന കോണ്‍ഗ്രസ് പ്രചരണത്തിനും മറുപടി നല്‍കി.

Share

More Stories

രാജീവ് ചന്ദ്രശേഖർ: രാഷ്ട്രീയ പ്രതിച്ഛായയിൽ മാറ്റം; കോമാളിയാകുന്ന രാഷ്ട്രീയ നേതാവോ?

0
പ്രമുഖ വ്യവസായി, കേന്ദ്ര സർക്കാരിലെ മുൻ മന്ത്രി, ടെക്‌നോളജി നയനിർമാതാവ് എന്നീ ഒട്ടനവധി തലങ്ങളിലൂടെയാണ് രാജീവ് ചന്ദ്രശേഖർ ഇന്ത്യൻ പൊതുജനത്തിന് പരിചിതനായത്. എന്നാൽ, സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും അതിനുശേഷമുള്ള പ്രസ്താവനകളും പ്രവർത്തികളും...

സിപിഎമ്മും ഇന്ത്യൻ ജാതിവ്യവസ്ഥയും

0
| ആർഷ "ജാതിവ്യവസ്ഥ ഇല്ലാതാകണം " എന്നതായിരുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തുടക്കത്തിൽ ഉള്ള മുദ്രാവാക്യം. എന്നാൽ പതിറ്റാണ്ടുകൾക്കു ശേഷവും ജാതിഅടിസ്ഥാനത്തിൽ പിന്തുടരുന്ന സാമൂഹ്യഘടനയിൽ സിപിഎമ്മിന്റെ പോസിഷൻ ഏറെ സൈദ്ധാന്തികമായതായും, പ്രായോഗികമായി ചോദ്യങ്ങൾക്ക് വിധേയമായതായും...

പുലിപ്പല്ല് കേസ്; വേടന്റെ അറസ്റ്റിൽ തെറ്റ് തിരുത്താൻ വനം വകുപ്പിന്റെ നീക്കം

0
പുലിപ്പല്ല് കേസിൽ പ്രശസ്ത റാപ്പർ വേടന്റെ അറസ്റ്റിൽ തെറ്റ് തിരുത്താൻ സംസ്ഥാന വനം വകുപ്പിന്റെ നീക്കം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. വനം വകുപ്പ് മേധാവി മന്ത്രി എകെ ശശീന്ദ്രന് ഇന്ന് റിപ്പോർട്ട്...

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് സായ് സുദർശൻ

0
ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുള്ള അപൂർവ റെക്കോർഡ് ഇന്ത്യൻ യുവ ബാറ്റ്സ്മാൻ സായ് സുദർശൻ തകർത്തു. ടി20 ഫോർമാറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെ പ്രതിനിധീകരിച്ച്, ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2,000...

ഭീകര ആക്രമണത്തിൽ പാക് ബന്ധം വ്യക്തം; ദേശീയ അന്വേഷണ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട്

0
പഹൽഗാം ഭീകര ആക്രമണത്തിൽ പാക് പങ്ക് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസി. ഭീകരാക്രമണത്തെ നിയന്ത്രിച്ചത് മുതിർന്ന ഐ.എസ്.ഐ ഉദ്യോഗസ്ഥർ. ഭീകര സാന്നിധ്യമുള്ള അനന്തനാഗിൽ സൈനിക വിന്യസം ശക്തമാക്കി. ഭീകര ആക്രമണത്തിൽ പാക്ക്...

‘കേരളം കടമെടുക്കുന്നു’; 1000 കോടി കടം ക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കല്‍

0
കേരളം വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് 1000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വിതരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണ് വായ്‌പ. ഒരാഴ്‌ച മുമ്പ് സര്‍ക്കാര്‍ 2000 കോടി...

Featured

More News