8 May 2025

പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രമായ ‘മർകസ് സുബ്ഹാൻ അല്ലാഹ്’; വിശദാംശങ്ങൾ

യുവാക്കളുടെ പരിശീലനത്തിനും പ്രബോധനത്തിനുമുള്ള ജെയ്‌ഷെ മുഹമ്മദിൻ്റെ പ്രധാന കേന്ദ്രമാണിത്

കഴിഞ്ഞ മാസം ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള ബന്ധമുണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

പാകിസ്ഥാനിലെ മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, റാവലകോട്ട്, ചക്‌സ്വാരി, ഭീംബർ, നീലം വാലി, ഝലം, ചക്‌വാൾ എന്നീ സ്ഥലങ്ങൾ ഇന്ത്യ ആക്രമിച്ചു. ഈ സ്ഥലങ്ങളെല്ലാം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞിരുന്നു.

ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി), ജയ്ഷ്- ഇ- മുഹമ്മദ് (എൽഇടി) എന്നീ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യ സ്റ്റാൻഡ് ഓഫ് ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചത്.

പ്രതിരോധ വൃത്തങ്ങൾ പ്രകാരം വിശദാംശങ്ങൾ:

മർകസ് സുബ്ഹാൻ അല്ലാഹ്, ജയ്ഷ്- ഇ- മുഹമ്മദ് (ജെഇഎം), ബഹവൽപൂർ, പഞ്ചാബ്, പാകിസ്ഥാൻ

പാകിസ്ഥാനിലെ പഞ്ചാബിലെ ബഹവൽപൂരിലെ കറാച്ചി മോറിലെ ബഹവൽപൂരിൻ്റെ പ്രാന്തപ്രദേശത്തുള്ള നാഷണൽ ഹൈവേ-5 (കറാച്ചി- തോർഖാം ഹൈവേ) യിലാണ് ‘മർകസ് സുബ്ഹാൻ അല്ലാഹ്’ സ്ഥിതി ചെയ്യുന്നത്. യുവാക്കളുടെ പരിശീലനത്തിനും പ്രബോധനത്തിനുമുള്ള ജെയ്‌ഷെ മുഹമ്മദിൻ്റെ പ്രധാന കേന്ദ്രമാണിത്. 15 ഏക്കറിലായി ഇത് വ്യാപിച്ചു കിടക്കുന്നു.

ജെയ്‌ഷെ മുഹമ്മദിൻ്റെ പ്രവർത്തന ആസ്ഥാനമായി പ്രവർത്തിക്കുന്ന മർകസ് 2019 ഫെബ്രുവരി 14ന് പുൽവാമയിൽ ചാവേർ ബോംബാക്രമണം ആസൂത്രണം ചെയ്‌ത തീവ്രവാദികളുമായി ബന്ധപ്പെട്ടിരിക്കുന്നു. പുൽവാമ ആക്രമണത്തിൻ്റെ കുറ്റവാളികൾക്ക് ഈ ക്യാമ്പിൽ പരിശീലനം നൽകി.

ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ജെയ്‌ഷെ ഇഎം മേധാവി മുഫ്‌തി അബ്‌ദുൾ റൗഫ് അസ്‌ഗർ, മൗലാന അമ്മാർ, കുടുംബാംഗങ്ങൾ എന്നിവരുടെ വീടുകളാണ് മർകസിൽ ഉള്ളത്. മസൂദ് അസ്ഹർ ജെയ്‌ഷെ ഇഎമ്മിൻ്റെ ഡി- ജ്യൂർ ചീഫായി തുടരുകയും പാകിസ്ഥാൻ അധികാരികളുടെ സംരക്ഷണ കസ്റ്റഡിയിൽ ഇസ്ലാമാബാദിലോ റാവൽപിണ്ടിയിലോ അജ്ഞാതമായ സ്ഥലത്ത് തുടരുകയും ചെയ്യുന്നു. അതേസമയം ജെയ്‌ഷെ ഇഎമ്മിൻ്റെ യഥാർത്ഥ പ്രവർത്തനങ്ങൾ മുഫ്‌തിയാണ് നടത്തുന്നത്.

സുബ്ഹാൻ അല്ലാഹ് എന്ന മർകസിൽ ഭീകരർക്ക് ജെയ്‌ഷെ മുഹമ്മദ് പതിവായി ആയുധ, ശാരീരിക, മത പരിശീലനം നൽകുന്നുണ്ട്. മുഫ്‌തി അബ്‌ദുൾ റൗഫ് അസ്‌ഗർ പോലുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരരും മസൂദ് അസ്ഹറിൻ്റെ മറ്റ് സഹോദരന്മാരും ജെയ്‌ഷെ മുഹമ്മദ് സായുധ വിഭാഗത്തിൻ്റെ തലവനും ഭാര്യാ സഹോദരനുമായ യൂസഫ് അസ്ഹർ എന്ന ഉസ്‌താദ് ഗൗരിയും ഈ മർകസിലാണ് താമസിക്കുന്നത്.

Share

More Stories

‘ഇത് തമാശയല്ല’; ‘കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കലാണ് എൻ്റെ ദൗത്യം’: രാജീവ് ചന്ദ്രശേഖർ

0
"അധ്വാനിക്കാൻ മടിയുള്ളവരാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അവർ വർഷങ്ങളായി പയറ്റുന്ന രാഷ്ട്രീയം കാരണം വികസനം ചെയ്യാൻ കഴിയുന്നില്ല. ബിജെപി വർഗീയ പാർട്ടിയാണെന്ന് പച്ച നുണ പ്രചരിപ്പിക്കുന്നു....

ഭീകര പരിശീലന കേന്ദ്രമായ ‘മർകസ് തയ്ബ’; വിശദാംശങ്ങൾ

0
വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ, പാക് അധീന കാശ്‌മീരിലെ (പി‌ഒ‌കെ) ഒമ്പത് സ്ഥലങ്ങളിൽ 24 പ്രിസിഷൻ ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ നടത്തി തകർത്തു. ഇവിടുത്തെ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള...

കെഎസ്ആർടിസി ബസുകൾ ഹൈടെക്ക്; പുതിയ ആപ്പിനെ അറിയാം

0
സമ്പൂർണമായി ഹൈടെക്ക് ആകുന്നു കെഎസ്ആർടിസി ബസുകൾ. എല്ലാ വിവരങ്ങളും ഇനി വിരൽതുമ്പിൽ. ബസ് എവിടെയെത്തി, സ്‌റ്റോപ്പിൽ എത്താൻ എത്ര സമയം എടുക്കും, സീറ്റുണ്ടോ എന്ന കാര്യങ്ങളെല്ലാം ഇരിക്കുന്ന ഫോണിൽ കൂടി അറിയാൻ സാധിക്കും. ബസിനുള്ളിൽ...

12 ഇന്ത്യൻ ഡ്രോണുകൾ തകർത്തതായി പാകിസ്ഥാൻ അവകാശപ്പെട്ടു

0
ഇന്ത്യ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിലേക്ക് അയച്ച 12 ഡ്രോണുകൾ ഇന്നലെ രാത്രി പാകിസ്ഥാൻ തകർത്തതായി പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു എന്ന് അന്താരാഷ്ട മാധ്യമമായ ബിബിസി...

പാകിസ്ഥാൻ പൗരന്മാർക്ക് വിസയിൽ നിയന്ത്രണം ഏർപ്പെടുത്തി യുകെ

0
ദി ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, അഭയാർത്ഥി അപേക്ഷകളുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് പാകിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നതിൽ യുണൈറ്റഡ് കിംഗ്ഡം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിദ്യാർത്ഥി, ജോലി അല്ലെങ്കിൽ സന്ദർശക വിസകളുടെ കാലാവധി കഴിഞ്ഞും താമസിക്കുന്നതും...

‘ജിഹാദിന് അല്‍ ഖ്വയ്‌ദയുടെ ആഹ്വാനം’; ഇന്ത്യക്ക് എതിരെ പ്രതികാരം ചെയ്യുമെന്ന് ഭീഷണി

0
ന്യൂഡല്‍ഹി: ഇന്ത്യക്ക് എതിരെ 'വിശുദ്ധ യുദ്ധ' (ജിഹാദ്) ത്തിന് ആഹ്വാനം ചെയ്‌ത്‌ ആഗോള ഭീകര സംഘടനയായ അല്‍ ഖ്വയ്‌ദ. പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്‌മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍...

Featured

More News