17 May 2025

കീഴടങ്ങാനുള്ള മാതാവിൻ്റെ അപേക്ഷ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നിരസിച്ചു; വീഡിയോ കോൾ വൈറലായി

വീഡിയോയില്‍ വാനി എകെ-47 തോക്കുമായി നിന്ന് മാതാവിനോട് സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളാണുള്ളത്

ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരന്‍ അമീര്‍ നസീര്‍ വാനിയും അയാളുടെയും മാതാവുമായും തമ്മിലുള്ള സംഭാഷണത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്‌ച ജമ്മു കാശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ വാനി കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് അയാളുടെ മാതാവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

സുരക്ഷാ സേനയുമായി ഏറ്റുമുട്ടന്നതിന് മുമ്പ് തന്നെ കീഴടങ്ങാന്‍ മാതാവ് വാനിയോട് അഭ്യര്‍ത്ഥിക്കുന്നത് വീഡിയോയില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയില്‍ വാനി എകെ-47 തോക്കുമായി നിന്ന് മാതാവിനോട് സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളാണുള്ളത്. അത് അവര്‍ തമ്മിലുള്ള അവസാന സംഭാഷണമായിരുന്നു.

‘ദയവായി കീഴടങ്ങുക’ എന്ന് അമീര്‍ നസീര്‍ വാനിയോട് വീഡിയോ കോളില്‍ മാതാവ് പറയുന്നത് കേള്‍ക്കാം. പക്ഷേ, വാനി ഇതിന് തയ്യാറാകുന്നില്ല. ‘സൈന്യം മുന്നോട്ട് വരട്ടെ, അപ്പോള്‍ ഞാന്‍ നോക്കിക്കോളാം’ എന്ന് വാനി മാതാവിന് മറുപടി നല്‍കി.

വെടിവയ്പ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വാനി ഒളിച്ചിരിക്കുന്ന വീട്ടില്‍ നിന്നാണ് അമ്മയെ വീഡിയോ കോള്‍ ചെയ്‌തത്. അമ്മയ്‌ക്കൊപ്പം വാനിയുടെ സഹോദരിയും അദ്ദേഹത്തോട് സംസാരിക്കുന്നുണ്ട്. അതേ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മറ്റൊരു ഭീകരനായ ആസിഫ് അഹമ്മദ് ഷെയ്ക്കിൻ്റെ സഹോദരിയുമായും വാനി വീഡിയോ കോളിനിടെ സംസാരിക്കുന്നുണ്ട്.

പുല്‍വാമയിലെ നാദര്‍, ത്രാല്‍ പ്രദേശത്ത് വ്യാഴാഴ്‌ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഈ ഏറ്റമുട്ടല്‍ ഉണ്ടായത്.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ആസിഫ് അഹമ്മദ് ഷെയ്ക്ക്, അമീര്‍ നസീര്‍ വാനി, യാവര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് തിരിച്ചറിഞ്ഞു.

Share

More Stories

ലഷ്‌കർ ബന്ധമുള്ള മൂന്ന് ഭീകരർ ജമ്മു കാശ്‌മീരിലെ ബുദ്ഗാമിൽ പിടിയിൽ

0
ഹാഫിസ് സയീദിൻ്റെ നേതൃത്വത്തിലുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള തീവ്രവാദികളെ ജമ്മു കാശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. മൂന്ന് തീവ്രവാദികളെയാണ്...

അശ്ലീല വീഡിയോ വൈറൽ; എഴുപതുകാരനായ ഡാൻസർക്ക് ഒപ്പമുള്ള ബിജെപി നേതാവിനെ പുറത്താക്കി

0
ഒരു ഡാൻസർക്ക് ഒപ്പം പൊതുപരിപാടിയിൽ അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കാണിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ എഴുപതുകാരനായ ബിജെപി നേതാവിനെ പുറത്താക്കി. മുതിർന്ന നേതാവ് ബബ്ബൻ സിംഗ് രഘുവംശിയെയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി)...

വീണ്ടും ഇസ്രായേൽ ആക്രമണം; ഗാസയിൽ 64 പേർ കൊല്ലപ്പെട്ടു

0
ഗാസയിലെ ഇസ്രയേലിന്‍റെ ക്രൂരതകൾക്ക് അറുതിയില്ല. വീണ്ടും സാധാരണക്കാർക്ക് നേരെ നടന്ന വ്യോമ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലും ദേർ അൽ- ബലാഹിലും വെള്ളിയാഴ്‌ച പുലർച്ചെ വരെ നീണ്ട ബോംബിങ്ങിലാണ് ഇത്രയും...

‘ഡയമണ്ട് ലീഗ്’; നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം, ഒന്നാം സ്ഥാനം ജർമനിയുടെ ജൂലിയൻ വെബ്ബർക്ക്

0
ദോഹ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. 90.23 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്ത് എത്തിയത്. 91.06 മീറ്റർ എറിഞ്ഞ ജർമ്മനിയുടെ ജൂലിയൻ വെബ്ബർക്ക് ഒന്നാം സ്ഥാനം....

മഴക്കാലത്ത് സൊമാറ്റോ, സ്വിഗ്ഗി ഉപയോക്താക്കൾ അധിക ഡെലിവറി ചാർജുകൾ നൽകേണ്ടിവരും

0
സ്വിഗ്ഗിക്ക് ശേഷം, ഓൺലൈൻ ഫുഡ് ഡെലിവറി എതിരാളിയായ സൊമാറ്റോ മഴക്കാലത്തേക്കുള്ള ഗോൾഡ് അംഗത്വ ആനുകൂല്യങ്ങളിൽ പുതിയ മാറ്റം വരുത്തി. വെള്ളിയാഴ്ച മുതൽ, മഴക്കാലത്ത് ഗോൾഡ് അംഗങ്ങളെ ഇനി സർജ് ഫീസിൽ നിന്ന് ഒഴിവാക്കില്ല....

5,402 യാചകരെ നാടുകടത്തി; പാകിസ്ഥാൻ ആഗോളതലത്തിൽ നാണക്കേട് നേരിടുന്നു

0
സൗദി അറേബ്യയും മറ്റ് നിരവധി രാജ്യങ്ങളും യാചകരായി തിരിച്ചറിഞ്ഞ ആയിരക്കണക്കിന് പൗരന്മാരെ നിർബന്ധിച്ച് നാടുകടത്തിയതിനെത്തുടർന്ന് പാകിസ്ഥാൻ വീണ്ടും കടുത്ത അന്താരാഷ്ട്ര നാണക്കേട് നേരിട്ടു. സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലഹത്തിലും വലയുന്ന രാജ്യത്തിന് ഈ...

Featured

More News