ഇഡിയുടെ കൈക്കൂലി, ഗൗരവമുള്ള വിഷയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈയ്യോടെ പിടിക്കപ്പെട്ടു. പല തരത്തിലുള്ള ഇടപെടൽ നടക്കുന്നു. കേന്ദ്ര ഏജൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്. പ്രധാനമന്ത്രി ഇടപെടണം. വിശ്വാസ്യത തിരികെ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വൈദ്യുതി വെളിച്ചം തരും. എന്നാൽ അത് തീ ആയും മാറും, -മുഖ്യമന്ത്രി പറഞ്ഞു.
കെ റെയിൽ പദ്ധതി മുന്നോട്ട് വച്ചപ്പോൾ കേന്ദ്രം അംഗീകാരം നൽകിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഇപ്പോൾ വേണ്ട എന്ന് നിലപാട് എടുത്തു. അത് ഇവിടെ ഉള്ള ചിലരുടെ താല്പര്യപ്രകാരമാണ്. അത് രാഷ്ട്രീയം ആയിരുന്നു. ശ്രമങ്ങൾ നടക്കാതെ വന്നപ്പോൾ നിർത്തി വെച്ചു. ഈ ശ്രീധരൻ്റെ നിർദേശം കേന്ദ്ര റെയിൽവേ മന്ത്രിക്ക് നൽകി.
കേന്ദ്ര സര്‍ക്കാര്‍ ഞെരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളില്‍ ഉലയാതെ നാടിനായി നിലകൊണ്ട സര്‍ക്കാരിൻ്റെ നിശ്ചയ ദാര്‍ഢ്യത്തിൻ്റെ ഫലമാണ് നേട്ടങ്ങളെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും. ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നിന്നു. അനായാസമായിരുന്നില്ല യാത്ര. പതറാതെ ജനങ്ങളും സര്‍ക്കാരും അവയെ നേരിട്ടു. ആ ഘട്ടങ്ങളില്‍ പോലും കേരളത്തിന് എതിരെ നിന്ന ശക്തികൾ ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കല്ലിട്ടത് യുഡിഎഫ് കാലത്താണെന്നും എന്നാല്‍ നൂറ് ശതമാനം പ്രവൃത്തികളും നടന്നത് എല്‍ഡിഎഫ് കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സി വഴി നിയമനം സുതാര്യമാക്കിയെന്നും രാജ്യത്തെ ആകെ നിയമനങ്ങളില്‍ 42 ശതമാനവും കേരളത്തിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് ലക്ഷത്തിനടുത്ത് പേര്‍ക്ക് നിയമനം നല്‍കി. ലൈഫില്‍ നാല് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കി. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ ഒന്നാമത്. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറി.
ടൂറിസം മേഖലയും മെച്ചപ്പെട്ടു. ഏഴ് ലക്ഷത്തോളം വിദേശ സഞ്ചാരികളും രണ്ട് കോടി ആഭ്യന്തര സഞ്ചാരികളുമെത്തി. വയനാട് ദുരന്ത ബാധിതകര്‍ക്ക് കൈത്താങ്ങായി. സാമ്പത്തിക പ്രതിസന്ധി കേരളത്തിന് വെല്ലുവിളിയായി. പ്രതിസന്ധികളിലും ജനങ്ങള്‍ക്കായി നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.