23 May 2025

നടൻ സന്തോഷ് കീഴാറ്റൂരിൻ്റെ മകന് ക്രൂര മർദനം; പ്രതിയുടെ ചിത്രം പങ്കുവെച്ച് താരം

സ്‌കൂളിൻ്റെ പരിസരത്ത് വെച്ചായിരുന്നു 17 വയസുള്ള കുട്ടിയേയും കൂട്ടുകാരനേയും ക്രിമിനലുകൾ ആക്രമിച്ചത്

നടൻ സന്തോഷ് കീഴാറ്റൂരിൻ്റെ മകന് ക്രൂരമർദനം. കൂട്ടുകാരൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് തിരികെ വരുന്ന വഴിയാണ് കുട്ടികളെ ഒരു പറ്റം ക്രിമനലുകൾ ചേർന്ന് മർദിച്ചത്. ഹെൽമറ്റ് അടക്കം ഉപയോ​ഗിച്ചായിരുന്നു കുട്ടികൾക്ക് നേരെ അകാരണമായ മർദനം ഇക്കൂട്ടർ നടത്തിയത്.

തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്‌കൂളിന് മുമ്പിൽ വെച്ചായിരുന്നു സംഭവം. അക്രമത്തിന് നേതൃത്വം നൽകിയ ആളുടെ ചിത്രം താരം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കുമെന്നും നടൻ പ്രതികരിച്ചു.

സന്തോഷ് കീഴാറ്റൂരിൻ്റെ മകൻ യദു സാന്ത് നാട്ടിൽ സംസ്‌കാരിക പരിപാടികൾക്കും മറ്റും നേതൃത്വം നൽകി വരികയാണ്. രണ്ട് ദിവസം മുമ്പ് സംഭവം നടന്ന തളിപ്പറമ്പ് തൃച്ചംബരം ചിന്മയാ മിഷൻ സ്‌കൂളിൽ അഭിനയ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. 50ൽ പരം ആൾക്കാർ പങ്കെടുത്ത ജില്ലാ കളക്ടർ അടക്കം ഭാഗമായ വലിയൊരു സംസ്‌കാരിക പരിപാടിയായിരുന്നു അത്.

അന്ന് ക്യാമ്പ് നടത്തിയ സ്‌കൂളിൻ്റെ പരിസരത്ത് വെച്ചായിരുന്നു 17 വയസുള്ള കുട്ടിയേയും കൂട്ടുകാരനേയും ക്രിമിനലുകൾ ആക്രമിച്ചത്.

Share

More Stories

ബൈഡന്റെ കീഴിൽ ആരാണ് രാജ്യം ഭരിച്ചതെന്ന് അന്വേഷിക്കാൻ യുഎസ് സെനറ്റ്

0
ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേറ്റീവ് സബ്കമ്മിറ്റിയുടെ അധ്യക്ഷനായ യുഎസ് സെനറ്റർ റോൺ ജോൺസൺ, മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട മറച്ചുവെക്കലിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയാണെന്ന് വിസ്കോൺസിനിൽ നിന്നുള്ള റിപ്പബ്ലിക്കൻ നിയമസഭാംഗം പ്രഖ്യാപിച്ചു. കഴിഞ്ഞ...

മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി തമന്ന; നിയമിച്ച് കർണാടക സർക്കാർ

0
കർണാടക സർക്കാർ ഉടമസ്ഥതയിലുള്ള കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെഎസ്‌ഡിഎൽ) നിർമ്മിക്കുന്ന പ്രശസ്തമായ 'മൈസൂർ സാൻഡൽ' സോപ്പ് ബ്രാൻഡ്, നടി തമന്നയുമായി ഒരു സുപ്രധാന എൻഡോഴ്‌സ്‌മെന്റ് കരാറിൽ ഒപ്പുവച്ചു. വിപണി വ്യാപ്തി...

“എന്റെ ഭാരം കൂടിയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം?” ; ഐശ്വര്യ റായ് ചോദിക്കുന്നു

0
ഫ്രാൻസിൽ നടന്ന 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ, മുൻ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ വീണ്ടും ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യൻ സൗന്ദര്യം പ്രദർശിപ്പിച്ചു. നെറ്റിയിലെ സിന്ദൂര അടയാളം ശ്രദ്ധേയമായ ശ്രദ്ധ നേടി,...

‘ഇഡി കോഴക്കേസ്’; പരാതിക്കാരനെ അവിശ്വസിക്കുന്നില്ല എന്ന് വിജിലന്‍സ് എസ്.പി

0
ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കോഴക്കേസില്‍ പരാതിക്കാരന്‍ അനീഷ് ബാബുവിനെ അവിശ്വസിക്കുന്നില്ലെന്ന് വിജിലന്‍സ് എസ്.പി എസ്.ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയാണ് കേസ് എടുത്തത്. ഇഡി ഉദ്യോഗസ്ഥനെ ഉടന്‍ വിളിപ്പിക്കില്ല. ഡിജിറ്റല്‍...

മുസ്ലീം രാജ്യങ്ങൾ പുറത്ത്; മെലോണിയുടെ ഇറ്റലി അമേരിക്കയുടെ ഇടനിലയായി മാറുന്നു

0
ജോർജിയ മെലോണിയുടെ നേതൃത്വത്തിൽ, ഇറ്റലി ഇനി യൂറോപ്യൻ യൂണിയനിലെ (EU) അംഗത്വത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ആഗോള രാഷ്ട്രീയത്തിൽ ഒരു പുതിയ പങ്ക് വഹിക്കുന്നു. യുഎസിൻ്റെ തന്ത്രപരമായ നയതന്ത്ര മധ്യസ്ഥൻ. ഉക്രെയ്ൻ യുദ്ധം,...

കൊല്ലത്തെ ‘പാക്കിസ്ഥാൻ മുക്കിൻ്റെ’ പേര് പഞ്ചായത്ത് കമ്മിറ്റി മാറ്റി

0
കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തിലെ 'പാകിസ്ഥാൻ മുക്കിൻ്റെ' പേര് പഞ്ചായത്ത് കമ്മിറ്റി മാറ്റി. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ ബുധനാഴ്‌ച ചേർന്ന യോഗം പേര് മാറ്റാനുള്ള തീരമാനം ഐകകണേ്ഠ്യനെ അംഗീകരിക്കുക ആയിരുന്നു. പഹൽഗാമിൽ ഏപ്രിൽ...

Featured

More News