25 May 2025

വിമാനത്തിലെ വിചിത്രമായ പ്രകടനത്തിന് യുവതി കനത്ത പിഴ നൽകണം

ലാസ് വെഗാസില്‍ നിന്ന് അറ്റ്‌ലാന്റയിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം

യുവതി വിമാന യാത്രയിൽ വിചിത്രമായി പെരുമാറിയതിന് റെക്കോര്‍ഡ് പിഴ ചുമത്തി ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്എഎ). ലാസ് വെഗാസില്‍ നിന്ന് അറ്റ്‌ലാന്റയിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു വനിതാ യാത്രക്കാരിയുടെ പെരുമാറ്റം വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയായിരുന്നു.

2021 ജൂലായിൽ ആണ് സംഭവം നടക്കുന്നത്. വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ യുവതി വിമാനത്തിനുള്ളില്‍ അച്ചടക്കമില്ലാതെ പെരുമാറാന്‍ തുടങ്ങി. അപരിചിതനായ സഹയാത്രികനെ യുവതി കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചു. എന്നാല്‍, അദ്ദേഹം വിസമ്മതിച്ചപ്പോള്‍ യുവതി അക്രമാസക്തമാകുകയും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തു.

അനുചിതമായ ഇവരുടെ പെരുമാറ്റത്തില്‍ ഞെട്ടിപ്പോയ യാത്രക്കാരന്‍ വിമാനത്തിലെ ക്രൂ അംഗങ്ങളുടെ സഹായം തേടി. യുവതിയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ട ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ അവരുടെ അടുത്തേക്ക് ഓടിയെത്തി. എന്നാല്‍, കാര്യങ്ങള്‍ ശാന്തമാകുന്നതിന് പകരം യുവതി കൂടുതല്‍ പ്രകോപിതയായി. അവര്‍ ആളുകളോട് ആക്രോശിക്കുകയും വിമാനത്തില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

Share

More Stories

പ്രതിരോധ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി പങ്കുവെച്ചു; ആരോ​ഗ്യ പ്രവർത്തകൻ ഗുജറാത്തിൽ അറസ്റ്റിൽ

0
ഗുജറാത്തിൽ പ്രതിരോധ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമായി പങ്കുവെച്ച ആരോ​ഗ്യ പ്രവർത്തകൻ അറസ്റ്റിൽ. ​ഗുജറാത്തിലെ കച്ച് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ നിയമിതനായ ആരോ​ഗ്യ പ്രവർത്തകനെയാണ് പാകിസ്ഥാൻ ചാരനുമായി സൈനിക സ്ഥാപനങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ...

കേരള മുഖ്യമന്ത്രിയുടെ ജന്മദിനം; ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖർ

0
80-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് പ്രമുഖർ. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ എന്നിവർ നേരിട്ട് വിളിച്ച് ആശംസ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോകസഭ സ്‌പീക്കർ...

തീരത്തിനടുത്ത് കൊച്ചിയിലെ കപ്പൽ അപകടം; 24 ജീവനക്കാരെയും രക്ഷപ്പെടുത്തി

0
കൊച്ചി തീരത്തിനടുത്ത് ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പിലുണ്ടായിരുന്ന ക്യാപ്റ്റൻ റഷ്യൻ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈൻസ് ജീനക്കാരും, രണ്ട് യുക്രൈൻ പൗരന്മാരും ഒരു ജോർജിയ പൗരനുമാണ് കപ്പലിൽ...

പാകിസ്ഥാന് ജൂൺ 23 വരെ ഇന്ത്യയുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ കഴിയില്ല

0
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും ഉയർന്നു വന്നിരിക്കുന്നത് വ്യോമ ബന്ധത്തെ കൂടുതൽ വഷളാക്കുന്ന രൂപത്തിലാണ്. 2025 ജൂൺ 23 വരെ പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ സർക്കാർ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്. നേരത്തെ, 2025 മെയ്...

ആപ്പിളിനെ ഭീഷണിപ്പെടുത്തി; ശേഷം ട്രംപ് സാംസങിനെ ലക്ഷ്യം വെച്ചു

0
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഒരു വിവാദ പ്രസ്‌താവന നടത്തി ആഗോള ടെക് വ്യവസായത്തിൽ കോളിളക്കം സൃഷ്‌ടിച്ചു. യുഎസിന് പുറത്ത് നിർമ്മിച്ച എല്ലാ സ്‌മാർട്ട്‌ ഫോണുകൾക്കും അത് ആപ്പിളിൻ്റെ ഐഫോണോ...

ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബിജെപിയില്‍

0
ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് ബെന്നി പെരുവന്താനത്തെ അം​ഗത്വം നൽകി സ്വീകരിച്ചത്. കട്ടപ്പനയില്‍ ബിജെപി ഇടുക്കി സൗത്ത് സംഘടനാ...

Featured

More News