ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; വിശദീകരണം തേടി ഹൈക്കോടതി

ഹര്‍ജിക്കാരൻ്റെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതി

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്‌തതില്‍ വിശദീകരണം തേടി ഹൈക്കോടതി. വടക്കഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തങ്ങളുടെ തുടര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ശനിയാഴ്‌ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി.

വടക്കഞ്ചേരി പഞ്ചായത്തിലെ 21ാം വാര്‍ഡില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് അംഗം സുനില്‍ ചവിട്ടുപാടമാണ് ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തത്. എന്നാല്‍ കേരള പഞ്ചായത്ത് രാജ് നിയമത്തിൻ്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 15ാം വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് അംഗം സി കണ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍ നഗരേഷിൻ്റെ നിര്‍ദേശം. നിയമലംഘനം നടത്തിയതിനാല്‍ പഞ്ചായത്ത് അംഗമായി തുടരാന്‍ സുനിലിന് അര്‍ഹതയില്ലെന്നും ശനിയാഴ്‌ച നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സുനിലിനെ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഹര്‍ജിക്കാരൻ്റെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിയ ഹൈക്കോടതി മൂന്നാഴ്‌ചക്കുള്ളില്‍ എതിര്‍കക്ഷികള്‍ വാദം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച് കേസ് ജനുവരി 23 -ലേക്ക് മാറ്റി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ സാഹചര്യത്തിലും തങ്ങൾ സ്വന്തമായി വികസിപ്പിച്ചെടുത്ത അഞ്ചാം...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...

‘യൂറോപ്പിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും’; ഭരണമാറ്റ ഗൂഢാലോചന വാദവും ചർച്ചയിൽ

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടങ്ങൾക്കെതിരായ ജനരോഷവും പ്രതിഷേധങ്ങൾക്ക് വഴിവെക്കുന്നതായി റിപ്പോർട്ടുകൾ. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ...

‘ആരോഗ്യ ടാസ്‌ക് ഫോഴ്‌സ്’: 1000 കോടി സ്വകാര്യ നിക്ഷേപത്തിന് നീക്കം, ഹെൽത്ത് പാസ്‌പോർട്ടിലും ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗത്തിൽ സ്വകാര്യ മൂലധന...

‘എസ്എംഎ രോഗികൾക്കുള്ള മരുന്ന് മാറ്റം’: തീരുമാനം ഈ സർക്കാരിന്റെ കാലത്തെന്ന് രേഖകൾ

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് നൽകുന്ന മരുന്ന് മാറ്റാനുള്ള തീരുമാനം മുൻ സർക്കാരിന്റെ കാലത്തേതാണെന്ന...