പുൽവാമ: ചോദ്യങ്ങൾ ഉയരണം; നഷ്ടപ്പെട്ടത് 40 മനുഷ്യ ജീവനുകളാണ്

മാലിക് നടത്തിയ വെളിപ്പെടുത്താൽ പ്രകാരം ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയാണ് ഈ വിഷയത്തിൽ ഉണ്ടായത്. പാകിസ്താനിൽ നിന്ന് 300 കിലോഗ്രാം ആർ.ഡി.എക്‌സ് ബോംബുകളുമായി പാകിസ്താനിൽ നിന്നെത്തിയ കാർ കശ്മീരിന്റെ ഹൈവേകളിൽക്കൂടിയും ഗ്രാമങ്ങളിൽക്കൂടിയും കറങ്ങിനടന്നത് 10-15 ദിവസങ്ങളാണ്.

| ഹരിമോഹൻ

“പുൽവാമ ഭീകരാക്രമണ സമയത്ത് സി.ആർ.പി.എഫ് തങ്ങളുടെ ജവാന്മാരെ മാറ്റുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോടും വിമാനം ആവശ്യപ്പെട്ടിരുന്നു. കാരണം, ഇത്ര വലിയ വാഹനവ്യൂഹം റോഡിൽക്കൂടി പോകില്ലായിരുന്നു. പക്ഷേ അതവർ നിരസിച്ചു. അന്നുതന്നെ വൈകിട്ടു ഞാനിക്കാര്യം പ്രധാനമന്ത്രിയോടു പറഞ്ഞു, ഇതു നമ്മുടെ ഭാഗത്തുനിന്നു വന്ന വീഴ്ചയാണ് എന്ന്.

പക്ഷേ എന്നോട് ഇക്കാര്യം ആരോടും പറയരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേക്കുറിച്ച് ഒന്നും സംസാരിക്കരുത് എന്നാണു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എന്നോടു പറഞ്ഞത്. ഇതിന്റെ കുറ്റം മുഴുവൻ പാകിസ്ഥാന്റെ തലയിൽ വെയ്ക്കാനും അതുവഴി സർക്കാരിനും ബി.ജെ.പിക്കും തിരഞ്ഞെടുപ്പു നേട്ടം ഉണ്ടാക്കാനുമാണ് അവർ ശ്രമിക്കുന്നതെന്ന് എനിക്കപ്പോൾ തന്നെ മനസിലായി.”

  • കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് കരൺ ഥാപ്പറിനു നൽകിയ ആഭിമുഖ്യത്തിൽ നിന്ന്.

2019-ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് സൈനികരാണു കൊല്ലപ്പെട്ടത്. മാലിക് നടത്തിയ വെളിപ്പെടുത്താൽ പ്രകാരം ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയാണ് ഈ വിഷയത്തിൽ ഉണ്ടായത്. പാകിസ്താനിൽ നിന്ന് 300 കിലോഗ്രാം ആർ.ഡി.എക്‌സ് ബോംബുകളുമായി പാകിസ്താനിൽ നിന്നെത്തിയ കാർ കശ്മീരിന്റെ ഹൈവേകളിൽക്കൂടിയും ഗ്രാമങ്ങളിൽക്കൂടിയും കറങ്ങിനടന്നത് 10-15 ദിവസങ്ങളാണ്.

അതിനുശേഷമാണു സൈനികരെ കൊലയ്ക്കു കൊടുത്ത നടപടി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുണ്ടാകുന്നതും പ്രധാനമന്ത്രി ആ വാർത്ത പുറത്തുവിടാതിരിക്കാൻ നിർദേശം നൽകിയതും. മാലിക്കിന്റെ അഭിമുഖം പ്രാദേശിക പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വന്നതൊഴിച്ചാൽ ദേശീയ ചാനലുകളുടെ പ്രൈം ടൈമുകളിലോ സജീവ വാർത്തകളുടെ സ്പേസിലോ ഇടം നേടിയില്ല.

പുറത്തുവരുന്ന ചില വാർത്തകൾ അനുസരിച്ച്, ഇന്നലെ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു പ്രമുഖനായ വ്യക്തിയും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ‘Nation Wants to Know’ എന്നാർത്തുവിളിക്കുന്ന അർണാബുമാർ മാലിക്കിന്റെ വെളിപ്പെടുത്തലുകളിൽ നിശബ്ദരായതിനു വേറെ കാരണം അന്വേഷിക്കേണ്ടിവരും എന്നു തോന്നുന്നില്ല.

രാജ്യദ്രോഹത്തിൽ കുറഞ്ഞതല്ലാത്ത ഒരു പ്രവൃത്തിയിൽ നിന്നാണ് അനായാസമായി കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുന്നത്. അതിർത്തിയും രാജ്യസ്നേഹവും കുത്തകാവകാശമായി എടുത്തിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഭരണകൂടവുമാണ് ഈ രാജ്യത്തെ തന്നെ നടുക്കിയ ഒരു സംഭവത്തിൽ ഇപ്പോൾ പ്രതിസ്ഥാനത്തു നിൽക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അതിർത്തികളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സംഘപരിവാർ രീതി ഇനിയും തുടർന്നുപോകരുത്. ചോദ്യങ്ങൾ ഉയരണം. നഷ്ടപ്പെട്ടത് 40 മനുഷ്യ ജീവനുകളാണ്, ഇപ്പോഴും അതിർത്തികളിൽ നിന്ന് അവർ തിരഞ്ഞെടുപ്പിൽ വിലപേശുകയാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...