മലയാളത്തിലെ ഓൺലൈൻ ന്യൂസ് ചാനലായ കര്‍മ്മ ന്യൂസിനെതിരെ പോലീസ് കേസെടുത്തു. മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് കേസെടുത്തത്. ഈ മാസം 16 ന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ ഐപിസി 153 എ പ്രകാരം വയനാട് സൈബര്‍ പൊലീസാണ് കേസെടുത്തത്.
കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആര്‍ ഇട്ടതോടെ ചാനൽ വീഡിയോ നീക്കം ചെയ്തു.വയനാട് ഒരു ഇസ്ലാമിക് ഗ്രാമമാണെന്നും മലേഷ്യയില്‍ നിന്നും ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും ഐഎസ് പണം പിരിക്കുന്നുണ്ടെന്നുമായിരുന്നു ഈ വീഡിയോയിലൂടെ പ്രചാരണം.
മാത്രമല്ല ടര്‍ഫുകള്‍ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാവുന്നുണ്ടെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നുണ്ട്. വീഡിയോക്ക് കാഴ്ചക്കാരായി വരുന്നവരുടെ കമന്റുകള്‍ പ്രചാരണം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.