7 March 2026

യുവത്വം ഉണ്ടാവാൻ ചികിത്സ; വയോധികരെ കബളിപ്പിച്ച് 35 കോടിരൂപ തട്ടി ദമ്പതികൾ

സംഭവം പുറത്തറിഞ്ഞതോടെ ഇരുവരും വിദേശത്തേക്ക് കടന്നു കളഞ്ഞതായും സംശയിക്കുന്നു

പ്രായമാകുന്ന ആളുകൾക്ക് വീണ്ടു ചെറുപ്പത്തിലേക്ക് മടങ്ങിവരാനുള്ള അമൃത് നൽകാമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് മോഹിപ്പിക്കിന്ന ഒരു വാഗ്‌ദാനമായി തോന്നിയേക്കാം. കാര്യം ഒരിക്കലും നടക്കാത്ത ആണെങ്കിലും കാൺപൂരിൽ ഡസൻ കണക്കിന് വയോധികരാണ് ചെറുപ്പമാക്കാമെന്ന വാഗ്ദാനവും വിശ്വസിച്ച് കോടികൾ നഷ്ടപ്പെടുത്തിയത്. വീണ്ടും യുവത്വമാക്കാമെന്ന കാൺപൂർ സ്വദേശികളായ ദമ്പതികളുടെ വാക്ക് വിശ്വസിച്ചാണ് വയോധികർ പലരും ഇവർക്ക് പണം നൽകി തട്ടിപ്പിനിരയായത്.

രാജീവ് ഡൂബെ, ഭാര്യ രശ്‌മി എന്നിവർ 35 കോടിയോളം രൂപയാണ് ഇത്തരത്തിൽ വയോധികരെ കബളിപ്പിച്ച് നേടിയത്. സംഭവം പുറത്തറിഞ്ഞതോടെ ഇരുവരും വിദേശത്തേക്ക് കടന്നു കളഞ്ഞതായും സംശയിക്കുന്നു. കാൺപൂരിലെ കിഡ്വായ് നഗറിൽ ഒരു തെറാപ്പി സെൻ്റർ നടത്തുകയായിരുന്നു ദമ്പതികൾ.

ഇസ്രയേൽ നിർമ്മിതമായ ടൈം മെഷ്യൻ ഉപയോഗിച്ചുള്ള ഓക്‌സിജൻ തെറാപ്പി നൽകുന്നതിലുടെ പ്രായമായവരുടെ യുവത്വം തിരിച്ചു കൊണ്ടുവരാൻ സാധിക്കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. തെറാപ്പിയുടെ ഒരു സെഷന് 90,000 രൂപയായിരുന്നു ഇവർ ഫീസായി ഈടാക്കിയിരുന്നത് എന്ന് ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

തെറാപ്പിയ്ക്കായി മറ്റ് ആൾക്കാരെ ക്യാൻവാസ് ചെയ്‌ത്‌ കൊണ്ടുവരുന്നവർക്ക് ഇളവുകളും ദമ്പതികൾ വാഗ്ദാനം ചെയ്‌തിരുന്നു. കാൺപൂരിലെ ഉയർന്ന മലിനീകരണ തോത് കാരണമാണ് ആളുകൾ പ്രായമാകുന്നതെന്നും ഇവർ വയോധികരെ പറഞ്ഞ് വിശ്വസിപ്പിച്ചതായി പൊലീസ് പറയുന്നു.

തൻ്റെ കയ്യിൽ നിന്നും 10.75 ലക്ഷം രൂപ തട്ടിയതായി പ്രധാന പരാതിക്കാരിയായ രേണു സിംഗ് ആരോപിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. ദമ്പതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 318(4) (വഞ്ചന) പ്രകാരം പോലീസ് രജിസ്റ്റർ ചെയ്‌തു.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News