6 October 2024

സിനിമ കാണിക്കാന്‍ ബലൂണ്‍ തിയേറ്ററുമായി ഒരു ഡോക്ടര്‍; സിനിമാ അനുഭവം ഗ്രാമീണ ജനങ്ങളിൽ കൊണ്ടു വരാനുള്ള ശ്രമം

ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമാണ് തിയേറ്റര്‍. അതിനാല്‍ എളുപ്പത്തില്‍ പൊളിക്കാനും ആവശ്യമുള്ളപ്പോള്‍ നീക്കാനും കഴിയും

ധര്‍മപുരി / തമിഴ്‌നാട്: ഗ്രാമീണരെ ചെലവുചുരുക്കി സിനിമ കാണിക്കാൻ ഡോക്ടർ ബലൂണ്‍ തീയറ്റർ സജ്ജമാക്കി. തമിഴ്‌നാട്ടിലെ ബൊമ്മിടിയിലെ സിനിമാ പ്രേമിയും ഡോക്ടറുമായ 58 കാരനായ ഡോ. രമേശാണ് ഈ ശ്രമത്തിലുള്ളത്. 20,000 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ അത്യാധുനിക ശബ്‌ദ -ദൃശ്യ സൗകര്യങ്ങളോടെ ആണ് തിയേറ്റര്‍ ഒരുക്കിയിരിക്കുന്നത്.

ഒരു ബലൂണ്‍ തിയേറ്റര്‍ എന്നത് ഭീമന്‍ ബലൂണില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ തിയേറ്റര്‍ ആണ്. പ്രൊജക്ഷന്‍ റൂമും കാന്റീനും മറ്റ് പല സൗകര്യങ്ങളും ഇതിനുള്ളിലുണ്ട്. സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ പ്രത്യേക അലങ്കാര ചെടികളുള്ള പൂന്തോട്ടത്തിന് ആവശ്യമായ ചെടികള്‍ കോഴിക്കോട് നിന്നാണ് കൊണ്ടുവന്നത്. മുഴുവന്‍ സ്ഥലവും സ്ഥാപിക്കാന്‍ ഏകദേശം നാല് കോടി രൂപയാണ് ചെലവായത്.

‘എനിക്ക് സിനിമ കാണാന്‍ ഇഷ്ടമാണ്. അത് എൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്. എനിക്ക് ഇഷ്ടമുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കാനാണ് ഞാന്‍ ബലൂണ്‍ തിയേറ്റര്‍ നിര്‍മിച്ചത്. ബൊമ്മിടിയില്‍ താമസിക്കുന്നവര്‍ക്ക് സിനിമ ആസ്വദിക്കാന്‍ 30 കിലോമീറ്റര്‍ സേലത്തോ ധര്‍മപുരിയിലേക്കോ പോകണം. അവരെ സംബന്ധിച്ചിടത്തോളം ഒരു തിയേറ്ററിലേക്ക് പോകുന്നത് ചെലവേറിയ കാര്യമാണ്. ടിക്കറ്റിനും ലഘുഭക്ഷണത്തിനുമായി ഒരു കുടുംബത്തിന് ഏകദേശം 3,000 രൂപയെങ്കിലും ചെലവാകും. അതിനാല്‍ വിലകുറഞ്ഞതും എന്നാല്‍ തൃപ്‌തികരവുമായ ഒരു സിനിമാനുഭവം കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്’, -ഡോ. രമേശ് പറഞ്ഞു.

ഒരു യാത്രയിലൂടെ ബലൂണ്‍ തിയേറ്ററെ കുറിച്ച് അറിഞ്ഞപ്പോഴാണ് ഇങ്ങനെയൊരു ആശയം ഇവിടെ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയത്. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമാണ് തിയേറ്റര്‍. അതിനാല്‍ എളുപ്പത്തില്‍ പൊളിക്കാനും ആവശ്യമുള്ളപ്പോള്‍ നീക്കാനും കഴിയും. ബലൂണ്‍ പ്രത്യേക പരുത്തിയുടെയും മറ്റ് ഡസന്‍ കണക്കിന് തീയെ പ്രതിരോധിക്കുന്ന വസ്തുക്കളുടെയും പോളിത്തീന്‍ മിശ്രിതമാണ്. അഗ്നിശമനസേനയോടും ജില്ലാ ഭരണകൂടത്തോടും ആവശ്യമായ പരിശോധനകള്‍ നടത്താന്‍ രമേശ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ പ്രദർശനം ആരംഭിക്കും.

Share

More Stories

കണ്ണൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം

0
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർ ശരത്ത് പുതുക്കൊടിക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം. മട്ടന്നൂർ പോളി ടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഘോഷം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ശരത്തിന് നേരെ...

അധികമായി 10 മില്യൺ പൗണ്ട് നൽകും; യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു

0
ജനങ്ങളുടെ കൂട്ട കുടിയൊഴിപ്പിക്കലിനോടും അതുപോലെ തന്നെ വർദ്ധിച്ചുവരുന്ന സിവിലിയൻ നാശനഷ്ടങ്ങളോടും പ്രതികരിക്കാൻ 10 മില്യൺ പൗണ്ട് നൽകിക്കൊണ്ട് യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു. എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും എത്രയും വേഗം രാജ്യം...

രാജ് ശീതൾ: ബീജസങ്കലനത്തിലൂടെ ജനിച്ച ഇന്ത്യയിലെ ആദ്യത്തെ കുതിരക്കുട്ടി

0
രാജ്യത്തെ കുതിരകളുടെ എണ്ണം സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്- നാഷണൽ റിസർച്ച് സെൻറർ ഓൺ ഇക്വീൻസ് (ഐഎസ്ആർ-എൻആർസിഐ) അടുത്തിടെ മാർവാരിയിലും ശീതീകരിച്ച ശുക്ലവും ഉപയോഗിച്ച് ബീജസങ്കലനം വഴി കുഞ്ഞുങ്ങളെ...

‘സത്യം ജയിച്ചു’, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ.സുരേന്ദ്രൻ; അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ

0
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. സത്യം ജയിച്ചെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ്- ലീഗ് ഗൂഢാലോചനയാണ്...

മുതിർന്നവർക്കും പല്ലു മുളയ്ക്കും, ഈ മരുന്ന് കഴിച്ചാൽ; 2030ല്‍ വിപണിയിലെത്തും

0
കുട്ടികളുടെ പാല്‍പല്ലുകള്‍ പോയി പുതിയ പല്ലുകള്‍ വരുന്നത് സാധാരണ കാര്യമാണ്. പ്രായപൂര്‍ത്തിയായവരില്‍ നഷ്‌ടപ്പെട്ടാല്‍ വീണ്ടും മുളയ്ക്കില്ല. എന്നാല്‍, ഇക്കാര്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രായമാവരില്‍ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന്...

ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച; പിവി അന്‍വറിൻ്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്?

0
സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പിവി അന്‍വർ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി...

Featured

More News