7 March 2026

കണ്ടെയ്‌നറില്‍ കടത്തിയ പണം പിടികൂടി; പോലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

ലോറി പൊലീസിൻ്റെ നിരീക്ഷണത്തിലായി. സിനിമയെ വെല്ലുന്ന ചേസിങും ഏറ്റുമുട്ടലുമാണ് പിന്നീട് നടന്നത്

തൃശൂര്‍: വിവിധ എടിഎമ്മുകളില്‍ നിന്ന് പണം മോഷിടിച്ച് അതിവിദഗ്‌ധമായി കടന്ന സംഘം തമിഴ്‌നാട്ടിലെ നാമക്കലില്‍ വെച്ചാണ് പൊലീസിൻ്റെ പിടിയിലായത്. റോഡ് അപകടവുമായി ബന്ധപ്പെട്ട് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഘത്തെ അതിസാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു. ഏറ്റുമുട്ടലിന് ഒടുവിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇതിനിടെ വെടിയേറ്റ പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.

കൃത്യമായ പ്ലാനിങ്ങോടെ ആയിരുന്നു പ്രതികളുടെ കവര്‍ച്ച. കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികള്‍ ഷൊര്‍ണൂര്‍ ഒറ്റപ്പാലം വഴി പാലക്കാടേക്കും അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്കും സഞ്ചരിച്ചു. ഇതിനിടെ കൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടെയ്‌നറിലേക്ക് മാറ്റുകയും ചെയ്‌തു.

നാമക്കല്‍ ഭാഗത്തുവെച്ചാണ് ലോറി മറ്റ് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാകുന്നത്. അതിവേഗത്തില്‍ സഞ്ചരിച്ച കണ്ടെയ്‌നര്‍ ലോറി അപകടമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി വീണ്ടും വാഹനങ്ങളില്‍ ഇടിച്ചു. ഇതോടെ ലോറി പൊലീസിൻ്റെ നിരീക്ഷണത്തിലായി. സിനിമയെ വെല്ലുന്ന ചേസിങും ഏറ്റുമുട്ടലുമാണ് പിന്നീട് നടന്നത്.

പൊലീസ് ജീപ്പിലും ഇരുചക്രവാഹനങ്ങളിലുമായി ലോറിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാമക്കലില്‍ വെച്ച് പൊലീസും പ്രതികളുമായി ഏറ്റുമുട്ടലുണ്ടായി. ഇതിനിടെയാണ് പ്രതികളിലൊരാള്‍ പൊലീസിന് നേരെ കത്തി വീശുന്നതും ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതും. പിന്നാലെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

പ്രതികളെ പിടികൂടി ചോദ്യം ചെയ്‌തതിലൂടെയാണ് തൃശൂരിലെ എടിഎം കവര്‍ച്ച നടത്തിയ സംഘമാണിതെന്ന് വ്യക്തമായത്. ലോറി പരിശോധിച്ചപ്പോള്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാറും ഉള്ളില്‍ നിന്ന് കണ്ടെത്തി. കണ്ടെയ്‌നറില്‍ കെട്ടുകെട്ടുകളായാണ് പണം കണ്ടെത്തി. സംഘത്തിൻ്റെ കയ്യില്‍ തോക്കുള്‍പ്പടെയുള്ള ആയുധങ്ങളുമുണ്ടായിരുന്നു. തൃശൂരില്‍ നിന്ന് കവര്‍ന്ന 65 ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.

ഹരിയാന സ്വദേശികളാണ് പിടിയിലായ പ്രതികള്‍. പ്രതികള്‍ മുമ്പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്ത് പണം കൊള്ളയടിക്കുന്നതാണ് ഇവരുടെ പതിവ്. കണ്ടെയ്‌നറില്‍ തന്നെയാണ് പ്രതികള്‍ രക്ഷപ്പെടാറുള്ളതെന്നും പൊലീസ് പറയുന്നു.

പുലര്‍ച്ചെ 2.10നാണ് സംഘം തൃശൂരില്‍ ആദ്യകവര്‍ച്ച നടത്തുന്നത്. പിന്നീട് 3.10ന് രണ്ടാം കവര്‍ച്ചയും നടത്തി. മൂന്നാമത് കോലാഴിയിലും കവര്‍ച്ച നടത്തിയ സംഘം ടോളുകളിലോ സിസിടിവികളിലോ പെടാതെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കോലാഴിയില്‍ എടിഎം കൗണ്ടറില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ തിരിച്ച് മൂന്ന് കിലോമീറ്ററോളം യാത്ര ചെയ്‌ത്‌ പൊലീസ് അക്കാദമിക്ക് മുമ്പിലൂടെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. മണ്ണുത്തി ഹൈവേയിലേക്ക് കടന്നശേഷം കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് കയറ്റുകയുമായിരുന്നു. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News