7 March 2026

‘വിടവാങ്ങിയത് പരിസ്ഥിതി സംരക്ഷണത്തിന് സംഭാവനകള്‍ നല്‍കിയ വ്യക്തി’: മന്ത്രി എകെ ശശീന്ദ്രന്‍

ഗാഡ്ഗിലിൻ്റെ പരിശ്രമങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുന്നതാണെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു

പ്രശസ്‌ത പരിസ്ഥിതി ശാസ്ത്രജ്ജന്‍ പ്രൊഫ. മാധവ് ഗാഡ്ഗിലിന്‍റെ നിര്യാണത്തില്‍ വനം- വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ പരിസ്ഥിതി നിയമം രൂപപ്പെടുത്തുന്നതിനുള്ള കമ്മിറ്റിയില്‍ അംഗമായിരുന്നു മാധവ് ഗാഡ്ഗില്‍. രാജ്യത്തെ പരിസ്ഥിതി സംരക്ഷണത്തിനായി വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഗാഡ്ഗിലെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഇന്ത്യയുടെ, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിൻ്റെ പ്രകൃതി വൈവിധ്യത്തെ ഇത്രമേല്‍ അടുത്തറിയുകയും തൻ്റെ റിപ്പോര്‍ട്ടുകളിലൂടെയും ലേഖനങ്ങളിലൂടെയും അവയെല്ലാം ബഹുജന ചര്‍ച്ചക്ക് ഭാഗമാക്കുകയും ചെയ്‌ത ഗാഡ്ഗിലിൻ്റെ പരിശ്രമങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുന്നതാണെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ബുധനാഴ്‌ച രാത്രി പൂനെയിൽ വച്ചായിരുന്നു ഗാഡ്ഗിലിൻ്റെ അന്ത്യം. 83 വയസായിരുന്നു. പൂനെ, മുംബൈ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ജീവശാസ്ത്രം, ഗണിതം എന്നിവയിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ്, ഹാർവാഡിൽ ഐബിഎം ഫെലോ തുടങ്ങിയ യോഗ്യതകൾ അദ്ദേഹം നേടി.

ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി പ്രവർത്തിച്ചു. സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാ ശാലയിലും വിസിറ്റിങ് പ്രൊഫസറായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരം, പത്മശ്രീ, പത്‌മഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങളും മാധവ് ഗാഡ്ഗിലിന് ലഭിച്ചിട്ടുണ്ട്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News