7 March 2026

‘സിഎം വിത്ത് മി സിറ്റിസൺ കണക്ട് സെ‍ൻ്ററി’ലേക്ക് ഒരൊറ്റ ഫോണ്‍ കോള്‍; അക്കൗണ്ടിൽ എത്തിയത് മുടങ്ങിയ 12 വർഷത്തെ പെൻഷൻ തുക

മുഖ്യമന്ത്രി എന്നോടൊപ്പം -സിഎം വിത്ത് മി സിറ്റിസൺ കണക്ട് സെ‍ൻ്ററിൽ നൽകിയ പരാതിക്കാണ് ഇതോടെ പരിഹാരമായത്

മുഖ്യമന്ത്രിയെ വിളിച്ചതിന് പിന്നാലെ രാമൻ കുട്ടിയുടെ അക്കൗണ്ടിൽ എത്തിയത് രണ്ട് ലക്ഷത്തി നാല്‍പ്പത്തി ഏ‍ഴായിരം രൂപ. മുഖ്യമന്ത്രി എന്നോടൊപ്പം -സിഎം വിത്ത് മി സിറ്റിസൺ കണക്ട് സെ‍ൻ്ററിൽ നൽകിയ പരാതിക്കാണ് ഇതോടെ പരിഹാരമായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രാമൻകുട്ടിക്ക് കുടിശ്ശിക സഹിതം തീർത്തുകിട്ടിയത് 12 വർഷത്തെ പെൻഷൻ തുകയാണ്.

‘മുഖ്യമന്ത്രി എന്നോടൊപ്പം’ പരിപാടിയിൽ വിളിച്ച് പരാതി പറഞ്ഞത് ആയിരുന്നു പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രാമൻകുട്ടി. പരാതിപ്പെട്ട് ഒരാഴ്‌ച കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി വിളിച്ച് ചോദിച്ചു. “പെൻഷൻ ശരിയായതിൻ്റെ കടലാസ് കിട്ടിയില്ലേ?’ “ഓ, കടലാസൊക്കെ കിട്ടി, എന്നായിരുന്നു രാമൻകുട്ടിയുടെ മറുപടി. നവംബർ ആദ്യ ആഴ്‌ച തന്നെ പണം ബാങ്കിൽ എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല. കഴിഞ്ഞദിവസം നോക്കിയപ്പോൾ 12 വർഷത്തെ പെൻഷൻ കുടിശ്ശിക അക്കൗണ്ടിൽ കിട്ടിയതിൻ്റെ സന്തോഷത്തിൽ ആണ് രാമൻകുട്ടി.

ചെത്തുതൊഴിലാളിയായ രാമൻകുട്ടി 2013 ഏപ്രിലിൽ വിരമിച്ചു. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നായിരുന്നു പെൻഷൻ ലഭിക്കേണ്ടത്. സാങ്കേതിക പ്രശ്‌നമായിരിക്കുമെന്ന് കരുതി കാത്തിരുന്നു. ഒടുവിൽ സർക്കാർ പ്രശ്‌നം പരിഹരിച്ചു.

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News