15 March 2026

നടൻ ഷൈൻ ടോം ചാക്കോ അടക്കം മുഴുവൻ പ്രതികളെയും കൊക്കെയ്ൻ കേസിൽ വെറുതെ വിട്ടു

ഷൈൻ ടോം ചാക്കോയോടൊപ്പം മോഡലുകളായ രേഷ്‌മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരുമാണ് പിടിയിലായത്

എറണാകുളം: ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ നടൻ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. എറണാകുളെ അഡീഷണൽ സെഷൻസ് കോടതിയാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടത്. 2015 ജനുവരി 30-നായിരുന്നു ഷൈൻ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്‌ഡിലായിരുന്നു അറസ്റ്റ്. റെയ്‌ഡ്‌ നടക്കുന്ന സമയത്ത് ഷൈൻ ടോം ചാക്കോയോടൊപ്പം മോഡലുകളായ രേഷ്‌മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരുമാണ് പിടിയിലായത്. അറസ്റ്റിലാകുന്ന സമയത്ത് ഇവർ മയക്കുമരുന്ന് ഉപയോ​ഗിച്ച നിലയിലായിരുന്നു. കേസില്‍ എട്ടുപ്രതികളാണ് ഉണ്ടായിരുന്നത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. രാമന്‍ പിള്ളയാണ് ഹാജരായത്.

കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയിൻ്റെ സാന്നിധ്യം കണ്ടെത്തിയില്ല. 2018 ഒക്ടോബറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. അറസ്റ്റിലായതിന് പിന്നാലെ താന്‍ കൊക്കെയ്ന്‍ കൈവശം വച്ചിട്ടില്ലെന്നായിരുന്നു ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നത്.

Share

More Stories

ഐപിഎൽ 2026; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ ജേഴ്‌സി ലോഞ്ച് വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദം

0
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐ‌പി‌എൽ) 19-ാം സീസണിൻ്റെ ആവേശം ഉച്ചസ്ഥായിയിലാണ്. ടൂർണമെന്റ് ആരംഭിക്കാൻ വെറും 14 ദിവസം മാത്രം ശേഷിക്കെ, 10 ഫ്രാഞ്ചൈസികളും അവരുടെ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്...

‘ധുരന്ധർ 2 വിവാദം’; രൺവീർ സിങ്ങിൻ്റെ കഥാപാത്രത്തിന് എതിരെ സിഖ് സമൂഹം

0
ആദിത്യ ധറിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം "ധുരന്ധർ 2" (ധുരന്ധർ: ദി റിവഞ്ച്) ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ നിയമപരവും സാമൂഹികവുമായ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന...

ഖാർഗ് ദ്വീപിൽ യുഎസ് ബോംബ് വർഷിച്ചതിന് പിന്നാലെ ഇറാൻ പുതിയ മിസൈൽ പരമ്പരകൾ...

0
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രാദേശിക എതിരാളികൾക്ക് എതിരായ തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായി ഇറാൻ സൈന്യം ശനിയാഴ്‌ച പുതിയ മിസൈൽ പരമ്പര വിക്ഷേപിച്ചതായി ഇറാൻ സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. ഇറാൻ്റെ എണ്ണ കയറ്റുമതിയുടെ...

പാണക്കാട്ടെ മറികടന്ന് കാസർകോട് കെഎം ഷാജിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം; ആശങ്കയിൽ അണികൾ

0
നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി കാസർകോട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. 'കാസർകോട് കെഎം ഷാജി തന്നെ' എന്ന മുദ്രാവാക്യവുമായി ഷാജി അനുകൂലികളായ...

ആകാശത്തും കടലിനടിയിലും കുതിക്കുന്ന ‘അവതാർ’; ഇന്ത്യയുടെ യുദ്ധമുഖം മാറ്റാൻ ബെംഗളൂരു സ്റ്റാർട്ടപ്പിൻ്റെ ആംഫിബിയസ് ഡ്രോൺ

0
ബെംഗളൂരു ആസ്ഥാനമായ 'അക്വാ എയർ എക്‌സ്' (AquaAirX) എന്ന സ്റ്റാർട്ടപ്പ് ആകാശത്തും വെള്ളത്തിനടിയിലും ഒരേപോലെ പ്രവർത്തിക്കാൻ കഴിയുന്ന 'അവതാർ' (Avataar) എന്ന ആംഫിബിയസ് ഡ്രോൺ വികസിപ്പിച്ചെടുത്തു. ആധുനിക യുദ്ധങ്ങളിൽ ആൾനാശം കുറച്ചുകൊണ്ട് ശത്രുക്കളെ...

ഖാർ​ഗ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകും; പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ

0
ഇറാൻ്റെ ‌‌ഏറ്റവും തന്ത്ര പ്രധാനമായ ഖാർ​ഗ് ദ്വീപ് അമേരിക്കൻ സൈന്യം ആക്രമിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതിനുള്ള തിരിച്ചടി നൽകുമെന്നാണ് ഇപ്പോർ ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ വൻകരയിൽ നിന്ന് ഏകദേശം...

Featured

More News