7 March 2026

‘പിവി അൻവറിൻ്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ കുഴല്‍പ്പണ ഇടപാടുകാരും തീവ്രവാദ ബന്ധമുള്ള ചിലരും’: മറുപടി എഴുതി നല്‍കാന്‍ എഡിജിപി അജിത് കുമാർ

കുഴല്‍പ്പണ ഇടപാടുകാരും തീവ്രവാദബന്ധമുള്ള ചിലരും ഇതിലുണ്ടെന്നും ഡിജിപിക്ക് നല്‍കിയ മൊഴിയിലുണ്ടെന്നാണ് വിവരം

തിരുവനന്തപുരം: പിവി അന്‍വർ എംഎൽഎയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ അടക്കമുള്ള ചില ബാഹ്യശക്തികളാണെന്ന് ഡിജിപിക്ക് മുന്നിൽ എഡിജിപി എംആർ അജിത് കുമാർ മൊഴി നൽകിയതായി റിപ്പോര്‍ട്ട്. കുഴല്‍പ്പണ ഇടപാടുകാരും തീവ്രവാദബന്ധമുള്ള ചിലരും ഇതിലുണ്ടെന്നും ഡിജിപിക്ക് നല്‍കിയ മൊഴിയിലുണ്ടെന്നാണ് വിവരം. ആരോപണങ്ങള്‍ക്കുള്ള മറുപടി എഴുതി നല്‍കാന്‍ അനുവദിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ഡിജിപിക്ക് മൊഴി കൊടുക്കാന്‍ എത്തിയപ്പോഴാണ് എഡിജിപി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പിവി അന്‍വറിന് ഉള്‍പ്പെടെ തന്നോട് വ്യക്തിപരമായ വിരോധം ഉള്ളതായി അറിയില്ലെന്നും ആ സാഹചര്യത്തില്‍ ആരോപണം ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് സംശയിക്കുന്നതെന്നും എഡിജിപി പറഞ്ഞു.

മലപ്പുറം ജില്ലയിലെ സ്വര്‍ണവേട്ടയുടെ കണക്കുകളും അതില്‍ ഉള്‍പ്പെട്ടവരുടെ കുഴല്‍പ്പണ ഇടപാടുകളും മൊഴിയിലുണ്ട്. വിശദമായി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തണമെന്നും തെളിവ് ലഭിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്നും എഡിജിപി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ എഴുതി നല്‍കാന്‍ അനുവദിക്കണമെന്നാണ് എഡിജിപിയുടെ ആവശ്യം.

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തയാറായിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News