ശക്‌തിയേറിയ ലഹരിയായി കറുപ്പ് കൃഷിയ്ക്ക് അനുമതി നല്‍കി അഫ്ഗാനിസ്ഥാന്‍ ഭരണകൂടം. ഇന്ത്യ ഉൾപ്പെടെയുള്ള അയല്‍രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് കൃഷിയെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു. ജാഗ്രത പാലിക്കാനും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് വ്യാപന ശേഷം അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷി 37 ശതമാനം വര്‍ധിച്ചതായി ഐക്യരാഷ്ട്ര സംഘടനയുടെ ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്റ് ക്രൈം വാര്‍ഷിക പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2020 ന് ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ലഹരിയുടെ ആഗോള വ്യാപനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്നറയിപ്പ് നല്‍കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയ ലഹരി മരുന്നിന്റെ അഞ്ച് ശതമാനവും അഫ്ഗാനില്‍ നിന്നായിരുന്നു.
2021 ൽ ഇന്ത്യയില്‍ പിടികൂടിയ ലഹരിയുടെ 88 ശതമാനവും അഫ്ഗാനില്‍ നിന്നായിരുന്നു. മെഡിക്കൽ ഉപയോഗ മറവിലാണ് ലഹരി മരുന്ന് ഉത്പാദനം നടത്തുന്നത്. ഇത്തരത്തില്‍ നിര്‍മ്മിച്ച ലഹരിമരുന്ന് ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കാണ് കടത്തുന്നത്. അടുത്തിടെ കൊച്ചിയിലും മുംബൈയിലും പിടികൂടിയ ലഹരി മരുന്നിന്റെ ഉറവിടം അഫ്ഗാനിസ്ഥാനിലാണെന്ന് കണ്ടെത്തിയിരുന്നു.
അമേരിക്കൻ സൈന്യത്തിന്റെ പിങ്ഗങ്ങലിനെ തുടർന്ന് താലിബാന്‍ ഭരണത്തിലേറിയാല്‍ മയക്കുമരുന്നിന്റെയും ലഹരിയുടെയുടെയും ഉപയോഗവും വില്‍പ്പനയും നിര്‍ത്തുമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് കറുപ്പ് ഉത്പാദനത്തിന് അനുമതി നല്‍കിയത്.