21 November 2024

29 വർഷത്തെ ദാമ്പത്യം; റഹ്മാനും ഭാര്യ സൈറാ ബാനുവും പിരിയുമ്പോൾ

പ്രശസ്ത അഭിഭാഷക സ്ഥാപനമായ വന്ദന ഷാ അസോസിയേറ്റ്സ് ആണ് ഇതുമായി ബന്ധപ്പെട്ട വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം, ഈ ഘട്ടത്തിനെ തരണം ചെയ്യാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടെന്നും സാഹചര്യം എല്ലാവരും മനസിലാക്കണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.

നീണ്ടുനിന്ന 29 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് റഹ്മാനും ഭാര്യ സൈറാഅ ബാനുവും വേർപിരിയുന്ന . രണ്ടുപേർക്കുമിടയിൽ നികത്താനാവാത്ത വിടവ് ഉണ്ടായിരിക്കുന്നു എന്നതല്ലാതെ ശരിയായ മറ്റു കാരണങ്ങളൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

പ്രശസ്ത അഭിഭാഷക സ്ഥാപനമായ വന്ദന ഷാ അസോസിയേറ്റ്സ് ആണ് ഇതുമായി ബന്ധപ്പെട്ട വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം, ഈ ഘട്ടത്തിനെ തരണം ചെയ്യാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടെന്നും സാഹചര്യം എല്ലാവരും മനസിലാക്കണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.

ഇതോടൊപ്പം കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് മകൻ അമീൻ റഹ്മാനും സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. 1995ൽ വിവാഹിതരായ ഇവർക്ക് മൂന്നു മക്കളാണ് ഉള്ളത് . താൻ പങ്കെടുക്കുന്ന പല വേദികളിലും കുടുംബത്തെ പരാമർശിച്ച് റഹ്മാൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

29 വയസുള്ളപ്പോൾ അമ്മയാണ് തനിക്ക് വധുവിനെ കണ്ടെത്തിയതെന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്. തനിക്ക് ജോലിയുടെ തിരക്കുകൾക്കിടെ അതിനൊന്നും സമയം ഉണ്ടായിരുന്നില്ല എന്നാണ് കാരണമായി പറഞ്ഞത്. ഇതിനിടയിൽ പല പൊതു പരിപാടികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

Share

More Stories

കോശങ്ങളുടെ ത്രീഡി ചിത്രങ്ങള്‍; ബയോ ഇങ്ക് വികസിപ്പിച്ച് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

0
തിരുവനന്തപുരം: ത്രീ ഡി ബയോ പ്രിന്റിങ്ങിലൂടെ ജീവനുള്ള കോശങ്ങളെ വികസിപ്പിക്കാനുള്ള ബയോഇങ്ക് ഉൽപ്പാദിപ്പിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. സയർ ചിത്ര ജെൽമ യുവിഎസ് ബയോ ഇങ്ക് എന്നറിയപ്പെടുന്ന ബയോ ഇങ്ക് റീജനറേറ്റീവ് മെഡിസിൻ്റെയും...

ഗാസ വെടിനിർത്തൽ ; യുഎൻ രക്ഷാസമിതി പ്രമേയം യുഎസ് വീറ്റോ ചെയ്തു

0
ഗാസയിലെ ഇസ്രായേൽ യുദ്ധത്തിൽ വെടിനിർത്തലിനായുള്ള ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം ബുധനാഴ്ച അമേരിക്ക വീറ്റോ ചെയ്തു, ഒത്തുതീർപ്പിലെത്താനുള്ള ശ്രമങ്ങളെ കൗൺസിൽ അംഗങ്ങൾ നിരസിച്ചതായി ആരോപിച്ചു. സ്ഥിരം കൗൺസിൽ അംഗമെന്ന നിലയിൽ വീറ്റോ ഉപയോഗിച്ച് പ്രമേയം...

പ്രത്യുത്പാദന നിരക്ക് ഇന്ത്യയിൽ രണ്ട് ശതമാനമായി കുറഞ്ഞു; ഗുണദോഷങ്ങള്‍ എന്തൊക്കെ?

0
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. 2024 നവംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്തിൻ്റെ ജനസംഖ്യ 145.56 കോടിയാണ്. ഇന്ത്യയിലെ ജനസംഖ്യ ചൈനയെ മറികടന്നതോടെ ആഗോള ജനസംഖ്യാ...

ഗൗതം അദാനി, സൗരോർജ്ജ കരാറുകൾ നേടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന് യുഎസ് ആരോപിച്ചു

0
സൗരോർജ്ജ വൈദ്യുതി പദ്ധതികരാറുകൾ അനുകൂലമാക്കാൻ പകരമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി. ആരോപണ വിധേയനായ കോടീശ്വരൻ ഗൗതം അദാനിയുടെ പങ്കിൻ്റെ പേരിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തി. 2020നും 2024നും...

വിമാനങ്ങൾ മനുഷ്യരാശിയെ എപ്പോഴും കീഴടക്കി; അത്യധികം ഉയരത്തിലും വേഗത്തിലും

0
പറക്കാനുള്ള സ്വപ്‌നം മനുഷ്യരാശിയെ എപ്പോഴും കീഴടക്കിയിട്ടുണ്ട്. വിമാന നിർമ്മാണത്തിൻ്റെ മുന്നേറ്റത്തിനുശേഷം മിക്ക ആളുകൾക്കും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊന്നിലേക്ക് പറക്കാൻ സാധിച്ചു. എന്നാൽ സാധ്യതകൾ തീർന്നില്ല. പറക്കൽ വേഗത്തിലും സുരക്ഷിതവുമാക്കാൻ...

അഭിഭാഷകനെ ക്രൂരമായി ആക്രമിച്ചു; ഭീകര കാഴ്‌ച തമിഴ്‌നാട് കോടതി സമുച്ചയത്തിന് മുന്നിൽ

0
തമിഴ്‌നാട്ടിലെ ഹൊസൂരിലെ കോടതി സമുച്ചയത്തിന് മുന്നിൽ അഭിഭാഷകനെ ഒരാൾ ക്രൂരമായി ആക്രമിച്ചു. ജോലിസ്ഥലത്ത് സഹപ്രവർത്തകർക്ക് സംരക്ഷണം ആവശ്യപ്പെട്ട് ബാർ അംഗങ്ങൾ ബുധനാഴ്‌ച പ്രതിഷേധിച്ചു. പോലീസ് പറയുന്നതനുസരിച്ച് ആനന്ദ കുമാർ എന്ന് തിരിച്ചറിഞ്ഞ അക്രമി ഇരയുമായുള്ള...

Featured

More News