8 March 2026

ദേ പിന്നേം വാട്സ്ആപ്പ്! ഇത്തവണ അപ്ഡേറ്റ് വോയ്‌സ് സ്റ്റാറ്റസിൽ

ആന്‍ഡ്രോയിഡിലേയും ഐഒഎസിലേയും സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ടെക്നോളജി ഓരോ ദിവസവും വളരുന്നുണ്ടെന്ന് എല്ലാരും പറയുന്നുണ്ടെങ്കിലും അത് പ്രവർത്തിയിൽ കാണിക്കുന്നത് ഇപ്പോൾ വാട്സ്ആപ്പ് ആണ്. എഐയുടെ കടന്ന് വരവോടെ ടെക് മേഖലയിൽ ഉണ്ടായ വളർച്ചയാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് നാളുകളായി ഏകദേശം എല്ലാ ആഴ്ചകളിലും വാട്സ്ആപ്പ് പുതിയ അപ്ഡേറ്റുകൾ നടത്തിയിരുന്നു. ഇപ്പോഴിതാ ദൈർഘ്യമുള്ള വോയിസ് നോട്ടുകള്‍ സ്റ്റാറ്റസാക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി രംഗത്ത് എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെക്കുന്ന ഡബ്ല്യുഎ ബീറ്റ ഇന്‍ഫൊയുടെ (WA Beta Info) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡിലേയും ഐഒഎസിലേയും സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നിലവില്‍ വാട്‌സ്ആപ്പില്‍ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള ഓഡിയോ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്യാനാകും. പുതിയ വേർഷന്‍ അപ്ഡേറ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൈർഘ്യമുള്ള ഓഡിയോ സ്റ്റാറ്റസാക്കാന്‍ കഴിയുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് ഇത് ഗുണകരമാകും. പ്രത്യേകിച്ചും പ്രഖ്യാപനങ്ങളുടേയും മറ്റും കാര്യത്തില്‍.

സാധാരണയായി സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനുപയോഗിക്കുന്ന വിന്‍ഡൊ തുറക്കുക. ശേഷം മൈക്കിന്റെ സിമ്പല്‍ നല്‍കിയിരിക്കുന്ന ബട്ടണ്‍ അമർത്തുക. സാധാരണ ഓഡിയോ സന്ദേശങ്ങള്‍ അയക്കുന്നതിന് സമാനമാണ് ഇതും. ഓഡിയോ ഒഴിവാക്കുന്നതിനായി സ്ലൈഡ് ചെയ്താല്‍ മതിയാകും. പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കള്‍ക്കും ആദ്യ ഘട്ടത്തില്‍ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലായിരിക്കും കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഫീച്ചർ എത്തുക.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News