കോട്ടയം ബിഷപ്പ് സ്പീച്ച്ലി കോളേജിലെ മീഡിയ സ്റ്റഡീസന്റെ നേതൃത്വത്തിലുള്ള ന്യൂസ് ചാനലായ ‘സ്പീച്ച്ലി ന്യൂസിൽ’ വാർത്ത വായിച്ച് എ.ഐ ന്യൂസ് ആങ്കർ ഹണി. എല്ലാ രംഗങ്ങളിലുമെന്നതു പോലെ ദൃശ്യ മാധ്യമ രംഗത്തും എഐ വലിയതോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലയാളം ടെലിവിഷൻ ചാനലിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ ദിവസം എ. ഐ ന്യൂസ് അങ്കർ വാർത്ത അവതരിപ്പിച്ചിരുന്നു.
അതിനു പിന്നലെയാണ് നൂതനമായ സങ്കേതികവിദ്യകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ മാധ്യമ പ്രവർത്തനങ്ങൾ പഠിപ്പിക്കുന്ന ബിഷപ്പ് സ്പീച്ച്ലി കോളേജിലെ മീഡിയ സ്റ്റസീസ് ഡിപ്പാർട്ട്മെന്റ എ. ഐ യുടെ സഹായത്തോടെ വാർത്ത അവതരണം നടത്തിയിരിക്കുന്നത്.
ഡിപ്പാർട്ട്മെന്റ ഹെഡ് ഗിൽബർട്ട് എ. ആറും അദ്ധ്യാപകരായ അനു അന്ന ജേക്കബും ശ്രീലക്ഷ്മി സി. എസും വിദ്യാർത്ഥികളും ചേർന്നു സ്വന്തമായി നിർമ്മിച്ച ടെലിപ്രോംപ്റ്റർ ഉപയോഗിച്ച് വാർത്ത വായിച്ച് ഡിപ്പാർട്ട്മെന്റിനു മുൻപും വാർത്ത പ്രതിനിധ്യം നേടിയിട്ടുണ്ട്.
ഇപ്പോൾ മാധ്യമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യമായി എ. ഐ ന്യൂസ് ആങ്കറെ ഉപയോഗിച്ചു വാർത്ത അവതരണം നടത്തിയെന്ന നിലയിലും ഡിപ്പാർട്ട്മെന്റ് ശ്രദ്ധേയമാകുന്നു. മുതിർന്ന മാധ്യമ പ്രവർത്തകരായ ഡോ. പോൾ മണലിലിന്റെയും ടി. കെ രാജഗോപാലിന്റെയും സേവനവും ഡിപ്പാർട്ട്മെന്റിനെ മികവുറ്റതാക്കുന്നു.