7 March 2026

എയര്‍ ഇന്ത്യ കനിഷ്‌ക ഭീകരാക്രമണ കേസ്; കുറ്റവിമുക്തനെ വധിച്ച രണ്ട് പേര്‍ കുറ്റസമ്മതം നടത്തി

കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതിയില്‍ കുറ്റസമ്മതം നടത്തിയത്

1985ലെ എയര്‍ ഇന്ത്യ കനിഷ്‌ക ഭീകരാക്രമണ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട റിപുദാമന്‍ സിങ് മാലികിനെ വധിച്ച പ്രതികള്‍ കുറ്റസമ്മതം നടത്തി. ടാന്നര്‍ ഫോക്‌സും ജോസ് ലോപസുമാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. 2022 ജൂലൈ 14നാണ് പ്രതികളുടെ വെടിയേറ്റ് റിപുദാമന്‍ സിങ് മാലിക് കൊല്ലപ്പെട്ടത്.

331 പേരുടെ മരണത്തിനിടയാക്കിയ 1985ലെ രണ്ട് ബോംബാക്രമണക്കേസില്‍ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവുമായിരുന്നു റിപുദാമന്‍ സിങ്ങിനെതിരെ ചുമത്തിയത്. 2005ല്‍ ഇയാളും കൂട്ടുപ്രതിയായ അജൈബ് സിങ് ബഗ്‌രിയും കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. എന്നാല്‍ പുറത്തിറങ്ങിയ മാലികിനെ പ്രതികള്‍ വധിക്കുകയായിരുന്നു. അതേസമയം ടാന്നര്‍ ഫോക്‌സിനെയും ജോസ് ലോപസിനെയും കൊലപാതകത്തിന് വേണ്ടി വാടകയ്‌ക്കെടുത്തത് ആണെന്നും കോടതി കണ്ടെത്തി. 20 വര്‍ഷത്തേക്ക് ഇരുവര്‍ക്കും പരോള്‍ ലഭിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പ്രതികരിച്ചു. ഒക്ടോബര്‍ 31ന് അടുത്ത വാദം കേള്‍ക്കും.

ഒരു അംഗത്തെ നഷ്‌ടപ്പെട്ടതിൻ്റെ വേദന മായില്ലെങ്കിലും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതിന് നന്ദിയുണ്ടെന്ന് മാലികിൻ്റെ കുടുംബം പറഞ്ഞു. പ്രതികളെ നിയമിക്കുകയും കൊലപാതകത്തിന് ചുമതലപ്പെടുത്തുകയും ചെയ്‌തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാലേ പോരാട്ടം അവസാനിക്കുകയുള്ളുവെന്നും കുടുംബം പറയുന്നു.

എയര്‍ലൈനിൻ്റെയും കാനഡയുടെയും ചരിത്രത്തിൽ ആദ്യമായായിരുന്നു ഇത്തരത്തിലൊരു ഭീകരാക്രമണം. 1985 ജൂണ്‍ 23ന് 329 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനമായിരുന്നു ആക്രമണത്തില്‍പ്പെട്ടത്. ഇതില്‍ 268 പേര്‍ കനേഡിയന്‍ പൗരന്മാരും 24 പേര്‍ ഇന്ത്യന്‍ പൗരന്മാരുമായിരുന്നു. ടൊറോണ്‍ഡോയില്‍ നിന്ന് തുടങ്ങി മോണ്‍ട്രീല്‍ വഴി ലണ്ടനിലെത്തി ബോംബെയിൽ അവസാനിപ്പിക്കുക ആയിരുന്നു യാത്രാ പ്ലാന്‍.

അറ്റ്ലാന്റിക് സമുദ്രത്തിൻ്റെ മുകളില്‍ 31000 അടി ഉയരത്തിൽ എത്തിയപ്പോള്‍ സ്യൂട്ട്‌കേസ് ബോംബ് പൊട്ടിത്തെറിച്ച് മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെടുകയായിരുന്നു. ജപ്പാനില്‍ നിന്ന് പറക്കാന്‍ പദ്ധതിയിട്ട എയര്‍ ഇന്ത്യ വിമനാത്തിലാണ് മറ്റൊരു ബോബാക്രമണം നടത്താന്‍ പദ്ധതിയിട്ടത്. എന്നാല്‍ ആ ബോംബ് ടോക്യോയിലെ നരിറ്റ വിമാനത്താവളത്തില്‍ തന്നെ പൊട്ടിത്തെറിക്കുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു.

ഭീകരാക്രമണത്തില്‍ ഇന്ദ്രജിത് സിങ് രേയത്ത് എന്ന പ്രതി മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ബോംബ് നിര്‍മാണത്തില്‍ പങ്കാളിയായതടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തി ഇന്ദ്രജിത്തിനെ 30 വര്‍ഷം ജയിലിലടച്ചിരുന്നു. 2016ല്‍ ഇയാള്‍ ജയില്‍ മോചിതനായിരുന്നു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News