24 December 2024

നാല് മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ വിമാന യാത്രക്കാർ കഴിച്ചത് 1.8 ലക്ഷം രൂപയുടെ മദ്യം

നാല് മണിക്കൂർ നീണ്ട യാത്രയ്ക്കിടെ, വിമാനത്തിൽ യാത്രക്കാർ 15 ലിറ്റർ മദ്യവും ഗുജറാത്തിലെ പ്രശസ്തമായ ലഘുഭക്ഷണങ്ങളും കഴിച്ചു. റിപ്പോർട്ടുകൾ പ്രകാരം മദ്യത്തിൻ്റെ ആകെ മൂല്യം 1.8 ലക്ഷം രൂപയാണ്.

ഗുജറാത്തിലെ സൂററ്റിൽ നിന്ന് തായ്‌ലൻഡിൻ്റെ തലസ്ഥാനമായ ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാനത്തിൽ യാത്രക്കാർ മുഴുവൻ മദ്യവും കഴിച്ചതായി റിപ്പോർട്ട്. സോഷ്യൽ മീഡിയയായ എക്സ് സൈറ്റിൽ പ്രചരിക്കുന്ന ഏതാനും പോസ്റ്റുകളിൽ നിന്നാണ് ദേശീയ മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡിസംബർ 20ന് സർവീസ് നടത്തിയ വിമാനത്തിൽ 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. നാല് മണിക്കൂർ നീണ്ട യാത്രയ്ക്കിടെ, വിമാനത്തിൽ യാത്രക്കാർ 15 ലിറ്റർ മദ്യവും ഗുജറാത്തിലെ പ്രശസ്തമായ ലഘുഭക്ഷണങ്ങളും കഴിച്ചു. റിപ്പോർട്ടുകൾ പ്രകാരം മദ്യത്തിൻ്റെ ആകെ മൂല്യം 1.8 ലക്ഷം രൂപയാണ്.

മദ്യത്തിനെതിരെ കർശന നിയമങ്ങൾ നിലനിൽക്കുന്ന ഗുജറാത്ത് സംസ്ഥാനത്ത് അവിടെ നിന്ന് പറന്നുയർന്ന വിമാനത്തിലെ ഈ സംഭവം പലരെയും അമ്പരപ്പിച്ചിരിക്കുകയാണ്. എന്നിരുന്നാലും, മദ്യം തീർന്നു എന്ന അവകാശവാദം അതിശയോക്തിയാണെന്ന് ചില എയർലൈൻ ഉദ്യോഗസ്ഥർ പറയുന്നു. ഓരോ യാത്രക്കാരനും 100 മില്ലി ലിറ്ററിൽ കൂടുതൽ മദ്യം നൽകുന്നില്ലെന്ന് അവർ അവകാശപ്പെടുന്നു.

Share

More Stories

ജനുവരി 7നും ക്രിസ്മസ്; ജുലിയന്‍ കലണ്ടർ എന്താണ്

0
ഡിസംബര്‍ 25 ആണ് ക്രിസ്മസ് എന്ന് നമുക്കറിയാം. എന്നാല്‍, ലോകത്തിലെ ചില ഭാഗങ്ങളിലെ ലക്ഷക്കണക്കിന് ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസ് ജനുവരി 7ന് ആഘോഷിക്കുന്നു. ഈ വ്യത്യാസത്തിന് പിന്നില്‍ പഴയകാല കലണ്ടറാണ് കാരണം. യൂറോപ്പ്, ആഫ്രിക്ക,...

പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഎമ്മിനെതിരെ സിപിഐ തിരിയുമ്പോൾ

0
ഇക്കഴിഞ്ഞ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ സിപിഐ രംഗത്തെത്തിയിരിക്കുകയാണ് . സിപിഎമ്മിനുള്ളിലെ അനൈക്യവും നേതാക്കളുടെ അഭിപ്രായവ്യത്യാസങ്ങളും പാലക്കാട്ടെ പരാജയത്തിന് കാരണമായി എന്നാണ് സിപിഐ വിമര്‍ശനം. പാലക്കാട്ടെ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍...

റഷ്യയില്‍ ബഹുനില കെട്ടിടങ്ങള്‍ക്ക് നേരെ 9/11 മോഡല്‍ ആക്രമണം; വീഡിയോ വൈറല്‍

0
റഷ്യയിലെ കസാന്‍ നഗരത്തിലെ ബഹുനില കെട്ടിടങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. ഉക്രൈന്‍ ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. 2001ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ വേള്‍ഡ് ട്രേഡ് സെൻ്റെറിന് നേരെ നടന്ന ആക്രമണത്തിൻ്റെ...

ഇന്ത്യയിൽ കണ്ടതെല്ലാം ദാരിദ്ര്യവും ദീനമായ അനുഭവവും; വിദേശ സഞ്ചാരിയുടെ വിമർശനം, സമൂഹ മാധ്യമ ചർച്ച ചൂടുപിടിക്കുന്നു

0
ഇന്ത്യയിലെ ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളിലെ പിഴവുകളും കണ്ട് ഞെട്ടിയതായി ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരി. മാലിന്യക്കൂനകൾ നിറഞ്ഞ പൊതു ഇടങ്ങൾ, പൗരബോധമില്ലാത്ത ജനങ്ങൾ, ജീവിത ചെലവിൻ്റെ ഭാരം, പിന്നാക്കപ്പാടുകളിലേയ്ക്ക് തള്ളിനീങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ...

പിവി സിന്ധു വിവാഹിതയായി; സല്‍ക്കാരം ഹൈദരാബാദില്‍ ഒരുക്കും

0
പ്രണയത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷത്തിൽ ഇന്ത്യയുടെ ബാഡ്‌മിൻ്റെണ്‍ താരം പിവി സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശി വെങ്കിടദത്ത സായി ആണ് വരന്‍. രാജസ്ഥാനിലെ ഉദയപൂരിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വെള്ളിയാഴ്‌ച തന്നെ...

“ഇത് യുദ്ധമല്ല, കുട്ടികൾക്കെതിരായ ക്രൂരത”; ഇസ്രയേൽ ആക്രമണങ്ങളെ അപലപിച്ച് മാർപാപ്പ

0
പാലസ്തീനിലെ ഇസ്രയേൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് മാർപാപ്പ. ഗാസയിൽ നടന്ന ഒരു വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മാർപാപ്പയുടെ വിമർശനങ്ങൾ. കുട്ടികൾക്ക് നേരെയുള്ള അതിക്രമം തന്നെ ഏറെ...

Featured

More News