| രശ്മി ആർ നായർ
ചില കാര്യങ്ങൾ ചില സ്ഥലങ്ങളിൽ ഇരുന്നു തന്നെ അനുഭവിക്കണം ഇലഞ്ഞിത്തറ മേളം ടി വി യിൽ കാണുന്നതും പൂര പറമ്പിൽ നിന്ന് അനുഭവിക്കുന്നതും രണ്ടാണ് . തീയറ്ററിൽ ഇരുന്നു മാത്രം അനുഭവിക്കാൻ കഴിയുന്ന ഒരു അസാധ്യ ട്രീറ്റ് ആണ് അജഗജാന്തരം . ഉത്സവപറമ്പുകളിലെയും കല്യാണ വീടുകളിലെയും ഒക്കെ അടി കണ്ടും കേട്ടും അനുഭവിച്ചും വളർന്ന തെക്കൻ ജില്ലക്കാർക്ക് ടു ബി മോർ സ്പെസിഫിക് ഒരു മുപ്പതു വയസെങ്കിലും പ്രായം മിനിമം ഉള്ള കൊല്ലംകാർക്ക് റിലേറ്റു ചെയ്യാൻ ആവശ്യം പോലെ സാധങ്ങൾ ഉണ്ട് .
പൂര പറമ്പിലേക്കാണ് വന്നിരിക്കുന്നത് ഇവിടെ അടിയുണ്ടാക്കാൻ ആണ് വന്നിരിക്കുന്നത് എന്ന് മനസിനെ വിശ്വസിപ്പിച്ചു സീറ്റിൽ അമർന്നങ്ങു ഇരുന്നോണം നിങ്ങൾ നിരാശപ്പെടില്ല .സാമ്പ്രദായിക സിനിമാ സങ്കൽപ്പങ്ങളുമായി പോയാൽ നിങ്ങൾ നിരാശപ്പെടും എന്ന് സാരം. ഇതിലെ നായകനെവിടെ വില്ലനെവിടെ നായികയെവിടെ കഥയെവിടെ എന്നൊന്നും അന്വേഷിക്കരുത്. എല്ലാവർക്കും ഉള്ള കപ്പ് ഓഫ് ടീ അല്ല അജഗജാന്തരം. ഇതെന്താ ഇവിടെ നടക്കുന്നത് ഇന്നെന്താ വിഷുവാ എന്ന ലൈനിൽ ഇരിക്കുന്നവരെയും കാണാം .
ഇത്രയധികം എനർജി ഉള്ള ഒരു മലയാള സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല . ആണത്തത്തിൻ്റെ അഴിഞ്ഞാട്ടമാണ് സിനിമ .കിച്ചു ടെല്ലസിൻ്റെയും രാജേഷ് ശർമയുടെയും അർജുൻ അശോകന്റേയും ഒക്കെ പ്രകടനം ഗംഭീരമാണ് . ആദ്യ സിനിമയിൽ തന്നെ പ്രതീക്ഷ തോന്നിയ സംവിധായകനാണ് ടിനു പാപ്പച്ചൻ ആ പ്രതീക്ഷ നിലനിർത്താൻ ടിനുവിന് കഴിഞ്ഞിട്ടുണ്ട് . ടെക്നിക്കലി ഒരു മികച്ച വർക്ക് ആണ് അജഗജാന്തരം . തീയറ്ററിൽ നിന്നും പോകുന്നതിനു മുന്നേ കണ്ടില്ലേൽ പിന്നീട് നഷ്ടബോധം തോന്നാൻ സാധ്യതയുള്ള ഒരു മിസ് ആയിരിക്കും.