2 April 2025

അമൽ ജ്യോതി; ഇതൊരു മാറ്റത്തിന്റെ തുടക്കമാവട്ടെ

ഇതൊരു പക്ഷേ, മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം. അച്ചടക്കം പുഴുങ്ങിത്തിന്നാൻ ഇത്തരം സ്‌ഥാപനങ്ങളിലേക്ക്‌ മക്കളെ പറഞ്ഞയക്കുന്ന അച്‌ഛനമ്മമാരെക്കൂടെ ചേർത്ത് തന്നെ പറയണം.

| ഡോ. ഷിംന അസീസ്

അമൽജ്യോതി കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗിൽ അവരുടെ കൂട്ടത്തിലൊരാളെ മാനസികമായി പീഡിപ്പിച്ച്‌ ആത്മഹത്യ ചെയ്യിച്ച ഇൻസ്‌റ്റിറ്റ്യൂഷണൽ മർഡർ കുട്ടികൾ ചോദ്യം ചെയ്‌തു. വർഷങ്ങളായി അവർ നേരിട്ടു കൊണ്ടിരിക്കുന്ന അനീതികൾക്കെതിരെ പ്രതികരിച്ച് തുടങ്ങി. ആ മതിൽക്കെട്ടിനകത്ത്‌ നടന്ന്‌ കൊണ്ടിരിക്കുന്ന കാര്യങ്ങൾ പുറംലോകത്തോട്‌ വിളിച്ച്‌ പറഞ്ഞു.

കൂട്ടത്തിൽ തട്ടമിട്ട കുട്ടിയെ കണ്ടപ്പോൾ സമരക്കാരെ ‘ജിഹാദികൾ’ എന്ന്‌ വിളിച്ച് വർഗീയത വാരിവിതറാൻ നോക്കിയപ്പോൾ അവർ ശക്‌തിയുക്തം പ്രതികരിച്ചു. അരാഷ്‌ട്രീയതക്ക്‌ അടയിരുത്തിയ മക്കൾ ‘വർഗീയത തുലയട്ടെ’ എന്ന്‌ ചങ്ക്‌ പൊട്ടുമാറുച്ചത്തിൽ വിളിച്ചു. അവിടം കൊണ്ടൊന്നും തീരാതെ അമൽജ്യോതിക്കകത്തെ കഥകൾ പുറത്ത്‌ വന്നുകൊണ്ടേയിരിക്കുന്നു.

പെൺകുട്ടികൾക്ക്‌ മാത്രമായി കോളേജിൽ നിന്ന്‌ ഹോസ്‌റ്റലിലേക്ക്‌ നടക്കാൻ ആകാശപാത! ഹോസ്‌റ്റലിൽ കുളിക്കുമ്പോൾ പാട്ട്‌ കേട്ടതിന്‌ എഴുതപ്പെട്ട ക്ഷമാപണം! പെൺകുട്ടികൾ ഹോസ്‌റ്റലിൽ ഷോർട്‌സ്‌ ധരിച്ചാൽ അത്‌ മാറി പാൻ്റ്‌ ധരിച്ചു വരും വരെ ഭക്ഷണമില്ല! ഫോണിലെ പ്രൈവറ്റ്‌ മെസേജുകൾ നോക്കുന്നു, ഫോൺ പിടിച്ച്‌ വെക്കുന്നു! ആൺകുട്ടികളുടെ അടുത്തിരിക്കുന്ന പെൺകുട്ടികളെ സ്ലട്ട്‌ഷെയിം ചെയ്യുന്നു.

ഇനിയുമിനിയും വസ്‌തുതകൾ ആരോപിതയായ സിസ്‌റ്റർ മായക്കും മറ്റധ്യാപകർക്കുമെതിരെ കേട്ടു. ഇത്രയും കുട്ടികൾ പറയുന്നത്‌ പോരാഞ്ഞ്‌ പൂർവ്വവിദ്യാർത്‌ഥികളുടെ അനുഭവങ്ങൾ കൂടി ചേർത്ത്‌ വായിക്കണം . ആൺപെൺഭേദമില്ലാതെ കഥകൾ ചുരുളഴിഞ്ഞു കൊണ്ടേയിരിക്കുകയാണ്‌.
ഇപ്പോ ഇതൊന്നും പോരാഞ്ഞിട്ട്‌ ഇതെല്ലാം തുറന്ന്‌ പറഞ്ഞ വിദ്യാർത്‌ഥികളുടെ ചിത്രങ്ങൾ ഉൾപ്പെടെ ‘വാണ്ടഡ്‌’ പോസ്‌റ്ററുകൾ ഇറക്കുന്നു! കൃസംഘികൾ ഈ വിഷയമേറ്റെടുത്ത്‌ കഴിഞ്ഞു.

ഇതൊരു പക്ഷേ, മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കാം. അച്ചടക്കം പുഴുങ്ങിത്തിന്നാൻ ഇത്തരം സ്‌ഥാപനങ്ങളിലേക്ക്‌ മക്കളെ പറഞ്ഞയക്കുന്ന അച്‌ഛനമ്മമാരെക്കൂടെ ചേർത്ത് തന്നെ പറയണം. പതിനെട്ട്‌ കഴിഞ്ഞ സ്വതന്ത്രവ്യക്‌തികളാണ്‌ പ്രഫഷണൽ ഡിഗ്രിക്ക്‌ കയറുന്നത്‌. അവർക്ക് നല്ല നിലവാരത്തിൽ പഠിക്കാനുള്ള സൗകര്യങ്ങളുണ്ടോ എന്നുറപ്പു വരുത്തുന്നതിനപ്പുറം, ഇമ്മാതിരി സദാചാരപ്പോലീസ് കളിക്കുന്ന പാരൻ്റ്‌സ്‌ മീറ്റിംഗും അച്‌ഛനമ്മമാരെ ഒറ്റക്കും തെറ്റക്കും വിളിച്ച്‌ വരുത്തി ഗിരിപ്രഭാഷണം നടത്തുന്നതുമെല്ലാം നിർത്തേണ്ട പ്രക്രിയകളാണ്‌. ഇതൊരു മാറ്റത്തിന്റെ തുടക്കമാവട്ടെ. ഇനിയെങ്കിലും ഇജ്ജാതി എടങ്ങേറുകൾ ഉണ്ടാകാതിരിക്കട്ടെ. ശ്രദ്ധക്ക്‌ നീതി കിട്ടട്ടെ.

Share

More Stories

‘വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല, മുമ്പും നിയമം ഭേദഗതി ചെയ്‌തിട്ടുണ്ട്’: കിരൺ റിജിജു

0
വഖഫ് നിയമ സഭേഗദതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി കിരൺ റിജിജു. വഖഫ് ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംയുക്ത പാർലമെൻ്റെറി സമിതി വിശദമായ ചർച്ച ബില്ലിന്മേൽ നടത്തി. ഇത്രയും വിശദമായി...

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; യുണൈറ്റഡിനെ പറപ്പിച്ച് ഫോറസ്റ്റ്

0
നോട്ടിങ്ങ്ഹം ഫോറസ്റ്റിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയോടെ മുടക്കം. എതിരില്ലാത്ത ഒരു ഗോളിനാണ് നോട്ടിങ്ങ്ഹാമിൻ്റെ ജയം. എലാംഗയാണ് ഫോറസ്റ്റിൻ്റെ വിജയശിൽപ്പി. മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ മികച്ച പ്രകടനമാണ് ഫോറസ്റ്റ്...

ഇന്ത്യയുടെ ഓസ്‌കാർ എൻട്രി ‘ലാപതാ ലേഡിസി’ന് കോപ്പിയടി ആരോപണം

0
ഈ വർഷത്തെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡിസ്’ എന്ന ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം. 2019-ലെ അറബി ചിത്രമായ ബുർഖ സിറ്റിയുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട്...

ലഹരി വസ്‌തുക്കൾ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും കൈമാറിയെന്ന് ആലപ്പുഴയിൽ പിടിയിലായ യുവതി

0
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതി ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നൽകി. ഇതിന് ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. തസ്ലീന...

ലഹരി വേട്ടയിൽ സെക്‌സ് റാക്കറ്റിലെ യുവതി അറസ്റ്റിൽ; രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
രണ്ട് കോടി രൂപയുടെ മാരകമായ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ ചെന്നൈ സ്വദേശിനിയെ ആലപ്പുഴയിൽ എക്സൈസ് പിടികൂടി. ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ് കഞ്ചാവുമായി എത്തിയത്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ചൊവാഴ്‌ച രാത്രി 12...

ട്രംപ് ‘താരിഫ് വിള’ ഏർപ്പെടുത്തുമ്പോൾ ഇന്ത്യൻ പഞ്ചസാര, മാംസം, മദ്യം എന്നിവയെ ബാധിക്കും

0
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'പരസ്‌പര താരിഫുകൾ' ആഗോള വ്യാപാര ലോകത്ത് ഒരു കോളിളക്കം സൃഷ്‌ടിച്ചു. യുഎസുമായി അടുത്ത വ്യാപാര ബന്ധമുള്ള ഇന്ത്യ, ഈ താരിഫുകളുടെ ഫലങ്ങൾ വിലയിരുത്തുകയാണ്. വിദഗ്‌ദരുടെ അഭിപ്രായത്തിൽ,...

Featured

More News