7 March 2026

ആയിരംകോടി മുതൽമുടക്കിൽ ഇന്ത്യൻ സിനിമയിൽ മറ്റൊരു വിസ്മയ ചിത്രം വരുന്നു

2025 ജനുവരിയിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ.

തെന്നിന്ത്യന്‍ സിനിമയെ എന്നല്ല, മാറിയ കാലത്തെ ഇന്ത്യന്‍ സിനിമയെത്തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് സിനിമകളുമായി ബന്ധപ്പെട്ട് പാന്‍ ഇന്ത്യന്‍ എന്ന പ്രയോഗം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ബജറ്റില്‍ വലിയ വര്‍ധന വരുത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ ധൈര്യം പകര്‍ന്ന ഫ്രാഞ്ചൈസി കൂടിയായിരുന്നു ബാഹുബലി. വരാനിരിക്കുന്ന ചിത്രത്തിലും വിസ്‍മയങ്ങളാണ് രാജമൗലി കാത്തുവച്ചിരിക്കുന്നത്.

മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് രാജമൗലിയുടേതായി അടുത്ത് വരാനിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവാന്‍ തയ്യാറെടുക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 1000 കോടി ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ തെലുങ്ക് സംവിധായകന്‍ തമ്മറെഡ്ഡി ഭരദ്വാജയുടെ വാക്കുകള്‍ എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തെ വീണ്ടും ചര്‍ച്ചകളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

നിര്‍മ്മാതാക്കള്‍ ചിത്രത്തിന്‍റെ ബജറ്റ് കണക്കാക്കിയിരിക്കുന്നത് 1000-1300 കോടിയാണെന്ന് അദ്ദേഹം പറയുന്നു. “മിനിമം 2000 കോടിയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ബോക്സ് ഓഫീസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അത് 3000, 4000 കോടിയിലേക്കൊക്കെ വര്‍ധിക്കുമോ എന്ന് നമുക്ക് അറിയില്ല. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ആരും ഇത്രയും ബജറ്റില്‍ ഒരു സിനിമ നിര്‍മ്മിച്ചിട്ടില്ല”, തമ്മറെഡ്ഡി ഭരദ്വാജ ഐഡ്രീം ഫിലിംനഗറിനോട് പറഞ്ഞു.

അതേസമയം ആകെ ബജറ്റില്‍ 400- 500 കോടിയോളം ചിത്രത്തിലെ അഭിനേതാക്കള്‍ക്കുള്ള പ്രതിഫലം ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. അന്തര്‍ദേശീയ താരങ്ങളെയും രാജമൗലി മഹേഷ് ബാബുവിനൊപ്പം എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2025 ജനുവരിയിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ആഫ്രിക്കന്‍ ജം​ഗിള്‍ അഡ്വഞ്ചര്‍ ആണെന്ന് കരുതപ്പെടുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഹൈദരാബാദിലെ പ്രത്യേകം തയ്യാറാക്കുന്ന സെറ്റുകളിലും ഒപ്പം വിദേശങ്ങളിലെയടക്കം യഥാര്‍ഥ ലൊക്കേഷനുകളിലും ആയിരിക്കും.

വിഎഫ്എക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇത്. പൃഥ്വിരാജ് സുകുമാരനായിരിക്കും ഈ ചിത്രത്തിലെ പ്രതിനായകനെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News