6 February 2025

5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഡ്രോൺ വിപണിയിലേക്ക് കടക്കാൻ അംബാനി

രാജ്യത്തെ ഡ്രോണുകളോ, ഡ്രോണ്‍ ഘടകങ്ങളോ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20 ശതനമാം ഇന്‍സെന്റീവാണ് കേന്ദ്രം നല്‍കുന്നത്. ഡ്രോണ്‍ ഉപയോഗിച്ചു സാധനങ്ങള്‍ വിതരണം ചെയ്യുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്.

അനുദിനം വളരുന്ന ഡ്രോൺ വിപണിയിൽ തങ്ങളുടെസാന്നിധ്യം ശക്തമാക്കാൻ റിലയൻസ് പദ്ധതി. രാജ്യത്തേക്കുള്ള ഡ്രോണുകളുടെ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റിലയൻസിന്റെ ഈനീക്കം.

ഇപ്പോഴത്തെ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയുടെ ഡ്രോൺ വിപണി 5 ബില്യൺ ഡോളർ മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നു. നിലവിൽ എസ്‌റ്റീരിയോ എയ്‌റോസ്‌പേസിന്റെ 51 ശതമാനം ഓഹരികൾ സ്വന്തമാക്കിയാണ് റിലയൻസ് 2020ൽ ഡ്രോൺ നിർമാണത്തിലേക്ക് പ്രവേശിച്ചത്. എസ്‌റ്റീരിയോ എയ്‌റോസ്‌പേസ് റിലയൻസ് സ്‌ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ സബ്‌സിഡിയറിക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം പ്രയോജനപ്പെടുത്തി ഉൽപ്പാദനം അഞ്ചിരട്ടി വർധിപ്പിക്കാനാണ് റിലയൻസ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം എസ്റ്റീരിയോ എയ്റോസ്പേസിന്റെ ബെംഗളൂരുവിലെ പ്ലാന്റിന്റെ ശേഷി പ്രതിവര്‍ഷം 2,000 എന്നതില്‍ നിന്ന് 10,000 ആയി ഉയര്‍ത്തും.

രാജ്യത്തെ ഡ്രോണുകളോ, ഡ്രോണ്‍ ഘടകങ്ങളോ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20 ശതനമാം ഇന്‍സെന്റീവാണ് കേന്ദ്രം നല്‍കുന്നത്. ഡ്രോണ്‍ ഉപയോഗിച്ചു സാധനങ്ങള്‍ വിതരണം ചെയ്യുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്. ഇപ്പോൾ ഏകദേശം 200 മില്യണ്‍ ഡോളറിന്റേതാണ് രാജ്യത്തെ ഡ്രണ്‍ വിപണി. 2018ല്‍ ഈ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുത്ത ശേഷം സൈനിക- കച്ചവട ആവശ്യങ്ങള്‍ക്കുള്ള ഡ്രോണുകളുടെ നിര്‍മാണം 70:30 എന്ന അനുപാതത്തിലാണ്.

ഇനിവരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ അനുപാതം 30:70 എന്ന രീതിയില്‍ തിരിയുമെന്നാണ് അസ്റ്റീരിയ എയ്റോസ്പേസിന്റെ സഹസ്ഥാപകന്‍ നീല്‍ മെഹ്ത്ത പറയുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളല്‍ ആഗോള തലത്തില്‍ ഡ്രോണ്‍ വിപണി 20 ബില്യണ്‍ ഡോളറിന്റേതായി മാറുകയും ചെയ്യും.

Share

More Stories

സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം; നികുതിയും പ്രതിഫലവും കുറക്കണമെന്ന് ആവശ്യം

0
കേരളത്തിൽ ജൂൺ ഒന്നുമുതൽ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം. ജി.എസ്.ടി നികുതിക്ക് ഒപ്പമുള്ള വിനോദനികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.സിനിമാ...

കൊക്കെയ്ൻ വിസ്കിയെക്കാൾ മോശമല്ല : കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ

0
കൊക്കെയ്ൻ വിസ്കിയെക്കാൾ മോശമല്ലെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അവകാശപ്പെട്ടു. മരുന്നിന്റെ നിയമവിരുദ്ധത ലാറ്റിൻ അമേരിക്കൻ ഉത്ഭവത്തിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് വാദിച്ചു. നാടുകടത്തൽ നയങ്ങളെയും വ്യാപാര താരിഫ് ഏർപ്പെടുത്തുമെന്ന സമീപകാല ഭീഷണികളെയും ചൊല്ലി...

ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറിഅർജന്റീന

0
കോവിഡ്-19 മഹാമാരിയുടെ കാലത്ത് അടിസ്ഥാനപരമായ നയപരമായ വിയോജിപ്പുകൾ ചൂണ്ടിക്കാട്ടി, അർജന്റീന ലോകാരോഗ്യ സംഘടനയിൽ നിന്ന് (WHO) പിന്മാറുന്നതായി പ്രഖ്യാപിച്ചു. ഈ നീക്കം കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എടുത്ത തീരുമാനത്തെ...

അശക്തവും നിശബ്ദവുമായി നോക്കി നിന്നു അഞ്ചാം ലോക സാമ്പത്തിക ശക്തിയുടെ മേനി പറയുന്ന ഭരണാധികാരികൾ

0
| ശ്രീകാന്ത് പികെ പല നിറങ്ങളിൽ തൂവാല മുതൽ അടിവസ്ത്രം വരെയായി ഉപയോഗിക്കുന്ന തുണികളിൽ കൃത്യമായ അളവിലും രീതിയിലും കുങ്കുമവും വെള്ളയും പച്ചയും അതിന്റെ നടുവിൽ ഒരു അശോക ചക്രവും വരുമ്പോഴാണ് അതിന്റെ രൂപവും...

‘ഉന്നത രാഷ്ട്രീയ നേതാക്കളുമായി ‘അനന്തു കൃഷ്‌ണന് ബന്ധം’; കസ്റ്റഡി അപേക്ഷയിലെ വിവരങ്ങൾ പുറത്ത്

0
ഭൂലോക തട്ടിപ്പ് നടത്തിയ അനന്തു കൃഷ്‌ണൻ്റെ കസ്റ്റഡി അപേക്ഷയിൽ പ്രതിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമെന്ന് വിവരം. കൂട്ടുപ്രതികൾ ഉന്നത ബന്ധമുള്ള രാഷ്ട്രീയ നേതാക്കളാണ്. പല ബന്ധുക്കളുടെ പേരിലും പണം കൈമാറി. അനന്തു...

ബാരാമുള്ളയിൽ 23 കിലോമീറ്റർ പിന്തുടർന്ന് ട്രക്ക് ഡ്രൈവറെ ഇന്ത്യൻ സൈന്യം വെടിവച്ചു കൊന്നു

0
ശ്രീനഗർ: വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നടന്ന സൈന്യത്തിൻ്റെ വെടിവയ്പ്പ് സുരക്ഷാ സേനയ്‌ക്കെതിരെ വിവാദം സൃഷ്‌ടിച്ചു. ഇതേതുടർന്ന് അന്വേഷണം പ്രഖ്യാപിച്ചു. ചെക്ക് പോയിന്റ് പരിശോധനയിൽ നിർത്താതെ അതിവേഗത്തിൽ ഓടിച്ചുപോയ 32 കാരനായ ട്രക്ക്...

Featured

More News